ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ്
Nickname: HIMI | |
---|---|
Geography | |
Location | ഇന്ത്യാമഹാസമുദ്രം |
Coordinates | 53°06′00″S 73°31′00″E / 53.10000°S 73.51667°E |
Archipelago | ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് |
Area | 368 km2 (142 sq mi) |
Highest elevation | 2,745 m (9,006 ft) |
Administration | |
Demographics | |
Population | 0 |
Pop. density | 0 /km2 (0 /sq mi) |
അന്റാർട്ടിക് ദ്വീപുകളിലെ ഒരു അഗ്നിപർവ്വത ദ്വീപസമൂഹമാണ് ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് [1] (എച്ച്.ഐ.എം.ഐ. എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്[2]). ഓസ്ട്രേലിയയുടെ ബാഹ്യ ഭൂവിഭാഗങ്ങളിലൊന്നായ ഇത് മഡഗാസ്കറിൽ നിന്ന് അന്റാർട്ടിക്കയിലേയ്ക്കുള്ള വഴിയിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ദൂരത്താണ്. ദ്വീപസമൂഹത്തിന്റെ ആകെ വലിപ്പം 372 ചതുരശ്രകിലോമീറ്ററാണ്. തീരത്തിന്റെ ആകെ നീളം 101.9 കിലോമീറ്ററാണ്. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്താണ് ഇവ കണ്ടെത്തപ്പെട്ടത്. 1947 മുതൽ ഇവ ഓസ്ട്രേലിയയുടെ ഭാഗമാണ്. ഓസ്ട്രേലിയയിലെ രണ്ട് പ്രവർത്തിക്കുന്ന അഗ്നിപർവ്വതങ്ങളും ഈ ദ്വീപസമൂഹത്തിലാണ്.ഇവിടെയുള്ള മൗസൺ പീക്ക് എന്ന കൊടുമുടി ഓസ്ട്രേലിയൻ ഭൂഘണ്ഡത്തിലെ ഏതൊരു കൊടുമുടിയേക്കാളും ഉയരമുള്ളതാണ്. ഇന്ത്യാമഹാസമുദ്രത്തിലെ കെർഗൂലിയൻ പീഠപ്രദേശത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്.
ഈ ദ്വീപസമൂഹം ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽപ്പെടുന്നു: പെർത്തിൽ നിന്ന് ഏകദേശം 4099 കിലോമീറ്റർ തെക്കുപടിഞ്ഞാറും[3] 3,845 km (2,389 mi) southwest of Cape Leeuwin, ദക്ഷിണാഫ്രിക്കയിൽ നിന്ന് 4200 കിലോമീറ്റർ തെക്കുകിഴക്കും മഡഗാസ്കറിൽ നിന്ന് 3830 കിലോമീറ്റർ തെക്കുകിഴക്കും അന്റാർട്ടിക്കയിൽ നിന്ന് 1630 കിലോമീറ്റർ വടക്കുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.[4] ഈ ദ്വീപുകളിൽ ഇപ്പോൾ മനുഷ്യവാസമില്ല.
അവലംബം
[തിരുത്തുക]- ↑ CIA World Factbook. Accessed 2009.01.04.
- ↑ Commonwealth of Australia. "About Heard Island – Human Activities". Archived from the original on 2006-10-18. Retrieved 21 October 2006.
- ↑ "Cocky Flies, Geoscience Australia". Archived from the original on 2008-12-24. Retrieved 2013-09-30.
- ↑ Distance Between Cities Places On Map Distance Calculator
- LeMasurier, W. E. (1990). Volcanoes of the Antarctic Plate and Southern Oceans. American Geophysical Union. pp. 512 pp. ISBN 0-87590-172-7.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Australian Government. (2005) "Heard Island and McDonald Islands Marine Reserve Management Plan". Australian Antarctic Division: Kingston (Tas). ISBN 1-876934-08-5.
- Green, Ken and Woehler Eric. (2006) Heard Island: Southern Ocean Sentinel. Chipping Norton: Surrey Beatty and Sons.
- Scholes, Arthur. (1949) Fourteen men; story of the Australian Antarctic Expedition to Heard Island. Melbourne: F.W. Cheshire.
- Smith, Jeremy. (1986) Specks in the Southern Ocean. Armidale: University of New England Press. ISBN 0-85834-615-X
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് യാത്രാ സഹായി
- Click here [1] Archived 2014-02-11 at the Wayback Machine. to see a map of Heard Island and McDonald Islands, including all major topographical features
- Heard Island and McDonald Islands official website
- World heritage listing for Heard Island and McDonald Islands
- Heard Island and McDonald Islands entry at The World Factbook
- ഹേഡ് ഐലന്റ് ആൻഡ് മക്ഡൊണാൾഡ് ഐലന്റ്സ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of Heard Island and McDonald Islands
- Image gallery Archived 2014-06-26 at the Wayback Machine. of Heard Island and McDonald Island with high quality limited copyright images.
- MODIS satellite image, taken 30 September 2004 and showing a von Kármán vortex street in the clouds, caused by Mawson Peak's effect on the wind
- UNESCO World Heritage site entry
- Fan's page with further historical and geographic information and a map