Jump to content

ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി

Coordinates: 75°00′S 102°30′E / 75.000°S 102.500°E / -75.000; 102.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Australian Antarctic Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി

Flag of ദി ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി
Flag
ഓസ്ട്രേലിയയുടെ അവകാശവാദം അന്റാർട്ടിക്കയുടെ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു (ചുവന്ന ഭാഗം).
ഓസ്ട്രേലിയയുടെ അവകാശവാദം
അന്റാർട്ടിക്കയുടെ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു (ചുവന്ന ഭാഗം).
തലസ്ഥാനംn/a
വലിയ ഗവേഷണ കേന്ദ്രംമിർണി സ്റ്റേഷൻ (റഷ്യയുടേത്)
ഭരണസമ്പ്രദായംഓസ്ട്രേലിയയുടെ ഭൂവിഭാഗം
• ഗവർണർ ജനറൽ
ക്വെന്റിൻ ബ്രൈസ്a
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
5,896,500 കി.m2 (2,276,700 ച മൈ)
ജനസംഖ്യ
• Estimate
1,000-ൽ താഴെ
കോളിംഗ് കോഡ്+672

ഓസ്ട്രേലിയ അന്റാർട്ടിക്കയുടെ ഒരു ഭാഗം തങ്ങളുടേതാണെന്ന് ഏകപക്ഷീ‌യമായി അവകാശപ്പെടുന്നുണ്ട്. ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറി (എ.എ.ടി.) എന്നാണ് ഓസ്ട്രേലിയ ഈ ഭൂഭാഗത്തെ വിളിക്കുന്നത്. ബ്രിട്ടൻ ആദ്യകാലത്ത് ഉന്നയിച്ചിരുന്ന ഈ ഏകപക്ഷീയ അവകാശവാദം 1933-ൽ കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയ്ക്ക് 1933-ൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ബഹുഭൂരിപക്ഷം രാജ്യങ്ങളും ഓസ്ട്രേലിയയുടെ അവകാശവാദം അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. അന്റാർട്ടിക്കയുടെ ഭാഗങ്ങൾക്കുമേൽ പല രാജ്യങ്ങളും അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ഓസ്ട്രേലിയൻ അവകാശവാദമാണ് ഏറ്റവും വലുത്. 1961-ൽ അന്റാർട്ടിക് ഉടമ്പടി നിലവിൽ വന്നു. ഇതിന്റെ നാലാം ആർട്ടിക്കിൾ ഇപ്രകാരം പറയുന്നു. "ഈ ഉടമ്പടി അന്റാർട്ടിക്കൻ ഭൂമിയുടെ മേലുള്ള അവകാശവാദങ്ങൾ അംഗീകരിക്കുകയോ എതിർക്കുകയോ നടപ്പിൽ വരുത്തുകയോ ചെയ്യുന്നില്ല. ഈ ഉടമ്പടി നിലവിലുള്ളിടത്തോളം പുതിയ അവകാശവാദങ്ങൾ ഉയർത്താൻ പാടില്ലാത്തതാണ്".[1]

അവലംബം

[തിരുത്തുക]
  1. "US National Science Foundation - Office of Polar Programs - The Antarctic Treaty". Retrieved 2012-01-03.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

75°00′S 102°30′E / 75.000°S 102.500°E / -75.000; 102.500