റൊവാൾഡ് ആമുണ്ഡ്സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roald Amundsen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റോആൾഡ് ആമുണ്ഡ്സെൻ
Nlc amundsen.jpg
റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ
ജനനം(1872-07-16)ജൂലൈ 16, 1872
Borge, Østfold, നോർ‌വേ
മരണംc. ജൂൺ 18, 1928(1928-06-18) (പ്രായം 55)
Bjørnøya, Svalbard നോർവേ
തൊഴിൽപര്യവേഷകൻ
മാതാപിതാക്കൾ(s)ജെൻസ് ആമുണ്ഡ്സെൻ

റോആൾഡ് എങ്കെൽബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെൻ (ജൂലൈ 16, 1872c. ജൂൺ 18, 1928), നോർവേക്കാരനായ ഒരു ധ്രുവപര്യവേഷകനായിരുന്നു. 1910-നും 1912-നും ഇടയ്ക്കു നടത്തിയ ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം ഇദ്ദേഹമാണ് നയിച്ചത്. ഇരു ധ്രുവങ്ങളിലും പര്യവേഷണം നടത്തിയ ആദ്യവ്യക്തി എന്ന നിലയിലും പ്രശസ്തൻ. 1928-ൽ ഒരു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇദ്ദേഹം അപ്രത്യക്ഷനായി. അന്റാർട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടത്തിൽ ഡഗ്ലസ് മോസൺ, റോബർട്ട് ഫാൽക്കൺ സ്കോട്ട്, ഏർണെസ്റ്റ് ഷാക്കിൾട്ടൺ എന്നീ മഹാരഥന്മാരോടൊപ്പം പര്യവേഷണങ്ങൾക്കു നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ആമുണ്ട്സെൻ.

ആദ്യകാല ജീവിതം[തിരുത്തുക]

റൊവാൾഡ് അമുണ്ഡ്സെനിന്റെ കുട്ടിക്കാലം, 1875

നോർവേയിലെ കപ്പലുടമകളുടെയും കപ്പിത്താന്മാരുടെയും കുടുംബത്തിലാണ് അമുണ്ഡ്സെൻ ജനിച്ചത്. ബോർഗെ എന്ന സ്ഥലത്തായിരുന്നു ജനനം. ഫ്രെഡറിക്സ്റ്റാഡ്, സാർപ്സ്ബോർഗ് എന്നീ പട്ടണങ്ങൾക്കിടയിലാണിത്. ജെൻസ് അമുണ്ഡ്സെൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു റൊവാൾഡ്. ഇദ്ദേഹത്തെ കപ്പൽ വ്യവസായത്തിൽ ഉൾപ്പെടുത്താതെ ഒരു ഡോക്ടറാക്കണമെന്നാ‌യിരുന്നു ഇദ്ദേഹത്തിന്റെ അമ്മയുടെ ആഗ്രഹം. അമുണ്ഡ്സന് ഇരുപത്തൊന്ന് വയസ്സുണ്ടായിരുന്നപ്പോൾ അമ്മ മരിച്ചു. അതുവരെ ഇദ്ദേഹം കപ്പൽ വ്യവസായത്തിൽ പങ്കെടുക്കുകയുണ്ടായില്ല.[1] ഫ്രിഡ്ജോഫ് നാൻസെൻ ഗ്രീൻലാന്റ് 1888-ൽ കുറുകെ കടന്നതും ഫ്രാങ്ക്ലിന്റെ പര്യവേക്ഷണസംഘത്തെ കാണാതായതും മുതൽ ഇത്തരം സാഹസികപവർത്തനങ്ങളിൽ ഏർപ്പെടാൻ അമുണ്ഡ്സണിന് താൽപ്പര്യമുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. Thomas, Henry (1972). Living Adventures in Science. Ayer Publishing. pp. 196–201. ISBN 0-8369-2573-4. Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ആമുണ്ഡ്സെനിന്റെ കൃതികൾ


Persondata
NAME Amundsen, Roald Engelbregt Gravning
ALTERNATIVE NAMES
SHORT DESCRIPTION Norwegian explorer
DATE OF BIRTH 16 July 1872
PLACE OF BIRTH Borge near Fredrikstad
DATE OF DEATH 18 June 1928
PLACE OF DEATH Barents Sea"https://ml.wikipedia.org/w/index.php?title=റൊവാൾഡ്_ആമുണ്ഡ്സെൻ&oldid=3230558" എന്ന താളിൽനിന്ന് ശേഖരിച്ചത്