ഉള്ളടക്കത്തിലേക്ക് പോവുക

ഐ.എസ്.ഒ. 8601

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ISO 8601 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Current date and time expressed according to ISO 8601 [refresh]
Date2025-03-15
Date and time in UTC2025-03-15T15:48:47+00:00
2025-03-15T15:48:47Z
20250315T154847Z
Week2025-W11
Week with weekday2025-W11-6
Date without year--03-15[1]
Ordinal date2025-074

തിയ്യതി, സമയം എന്നിവ സംബന്ധമായ വിവരങ്ങൾ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തർദേശീയ മാനദണ്ഡമാണ്‌ ഐ.എസ്.ഒ. 8601 (ISO 8601). ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങൾ രാജ്യന്തരപരിധികൾക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അർത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തർദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വർഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതിൽ സംജ്ഞകൾ നിരത്തപ്പെടുന്നത്, ഏറ്റവും വലുതിൽ തുടങ്ങി അടുത്ത വലുത് എന്ന രീതിയിൽ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകൾക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈമുമായുള്ള വ്യത്യാസം അവസാനം ചേർക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തിയ്യതിക്കുള്ള ഉദാഹരണം:
2025-03-15
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തിലുള്ള ഉദാഹരണം:
2025-03-15 15:48Z
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും സം‌യോജിത രൂപത്തിലുള്ള ഉദാഹരണം:
2025-03-15T15:48Z
ആഴ്ച സംഖ്യയുൾപ്പെടുന്ന തിയ്യതിക്കുള്ള ഉദാഹരണം:
2025-W11-6
തിയ്യതി വർഷത്തിലെ ക്രമസംഖ്യയിൽ:
2025-074

പൊതുവായ തത്ത്വങ്ങൾ

[തിരുത്തുക]
  • തിയ്യതിയുടെയും സമയത്തിന്റെയും വിലകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും വലുതിൽ നിന്നും ചെറുതിലേക്ക് എന്ന രീതിയിലാണ്‌: വർഷം, മാസം (അല്ലെങ്കിൽ ആഴ്ച), ദിവസം, മണിക്കൂർ, മിനുട്ട്, നിമിഷം, നിമിഷത്തിന്റെ ഘടകങ്ങൾ. അതായത് അവയുടെ ക്രമം സംഭവിക്കുന്നതിനനുസരിച്ചാണ്‌.
  • തിയ്യതിയിലേയും സമയത്തിലേയും വിലകക്ക് നിശ്ചിത എണ്ണം അക്കങ്ങൾ ഉണ്ട്, എണ്ണം തികയ്ക്കാൻ മുൻപിൽ അധികമായി പൂജ്യങ്ങൾ ചേർക്കേണ്ടതാണ്‌.
  • രൂപകങ്ങൾ രണ്ടുവിധത്തിൽ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേർതിരിക്കൽ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയിൽ വേർതിരിക്കൽ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകൾക്കിടയിൽ (വർഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകൾക്കിടയിൽ (മണിക്കൂർ, മിനുട്ട്, സെക്കൻഡ്) കോളനും വേർതിരിക്കൽ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയിൽ "2009-01-06" എന്നും അടിസ്ഥാന രൂപത്തിൽ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാൾ കൂടുതൽ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവർക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങൾ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.

അവലംബം

[തിരുത്തുക]
  1. last in ISO8601:2000, in use by "RFC 6350 - vCard Format Specification". IETF. August 2011. Retrieved 2016-06-29. Truncated representation, as specified in [ISO.8601.2000], Sections 5.2.1.3 d), e), and f), is permitted.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Implementation overview

"https://ml.wikipedia.org/w/index.php?title=ഐ.എസ്.ഒ._8601&oldid=3386440" എന്ന താളിൽനിന്ന് ശേഖരിച്ചത്