അയനാന്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Solstice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സൂര്യൻ ക്രാന്തിവൃത്തത്തിലൂടെ(ecliptic) സഞ്ചരിക്കുമ്പോൾ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങൾ എന്നു പറയുന്നത്. ഈ ബിന്ദുക്കൾ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും എന്ന് അറിയപ്പെടുന്നു. വിഷുവങ്ങൾ പോലെ പ്രാധാന്യം ഉള്ള രണ്ട്‌ ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സൂര്യൻ സെപ്റ്റംബർ 23-നു അപരവിഷുവത്തിൽ (Autumnal Equinox) നിന്ന്‌ തെക്കോട്ട്‌ സഞ്ചരിച്ച്‌ ഡിസംബർ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെ ദക്ഷിണ അയനാന്തം (Winter Solistic) എന്നു പറയുന്നത്‌. പിന്നീട്‌ അവിടെ നിന്ന്‌ വടക്കോട്ട്‌ സഞ്ചരിച്ച്‌ മാർച്ച്‌ 21-നു മഹാവിഷുവത്തിൽ‍ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട്‌ അവിടെ നിന്ന്‌ യാത്ര തുടർന്ന്‌ ജൂൺ 22-നു ഏറ്റവും വടക്ക്‌ ഭാഗത്തുള്ള ബിന്ദുവിൽ എത്തുന്നു. ഈ ബിന്ദുവിനെയാണ് ഉത്തര അയനാന്തം (Summer Solistic) എന്ന്‌ പറയുന്നത്‌. കൂടുതൽ വിവരത്തിന് ചിത്രം കാണുക.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയനാന്തങ്ങൾ&oldid=1962331" എന്ന താളിൽനിന്ന് ശേഖരിച്ചത്