ലൈംഗികബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംഭോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൈംഗിക ബന്ധം
മിഷണറി രീതി എന്നറീയപ്പെടുന്ന ലൈംഗികരീതി

ജീവികളിലെ പ്രത്യുദ്പാദനരീതികളുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം (ലൈംഗികവേഴ്ച). ഇണകളുടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷ ലൈംഗികാവയവമായ ലിംഗം സ്ത്രീ ലൈംഗികാവയവമായ യോനിയിൽ പ്രവേശീപ്പിച്ചു ചലിപ്പിക്കുകയാണ് സസ്തനികളിൽ ചെയ്യുന്നത്) ലൈംഗികബന്ധം എന്നിരിക്കിലും ലൈംഗികബന്ധമെന്ന പദം സ്ത്രീയും പുരുഷനും തമ്മിലോ സ്ത്രികൾ തമ്മിലോ പുരുഷന്മാർ തമ്മിലോ ഉള്ള കാമകേളിയെ സൂചിപ്പിക്കാനായി പൊതുവേ ഉപയോഗിക്കാറുണ്ട്. സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക എങ്കിലും ഒച്ചു പോലുള്ള ജീവികളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികബന്ധത്തിലേർപ്പെടാറുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഇവരാണ് സ്വവർഗാനുരാഗികൾ. ചെറിയ രീതിയിൽ ഉള്ള ഒരു സ്പര്ശനം പോലും പലർക്കും ലൈംഗികാനുഭൂതി നൽകുന്നു. പല വിദേശരാജ്യങ്ങളിലും സ്വവർഗവിവാഹം അനുവദിനീയവുമാണ്. ശാരീരിക-മാനസിക സുഖവും രതിമൂർച്ഛയും പ്രത്യുല്പാദനവുമാണ്‌ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ ലൈംഗിക ബന്ധങ്ങളും പത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. സുരക്ഷിതവും സംതൃപ്തികരവുമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം വർദ്ധിക്കുവാനും, സ്നേഹം പങ്കുവെക്കപ്പെടാനും, മെച്ചപ്പെട്ട ആരോഗ്യത്തിനും കാരണമാകുന്നു എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. യഥാർഥത്തിൽ വാർദ്ധക്യത്തിയ വ്യക്തികൾക്ക് പോലും ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാവുന്നതാണ്.

മറ്റ് ലിങ്കുകൾ[തിരുത്തുക]

ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
Emblem-favorites.svg
ചരിത്രത്തിൽ
Courtly love
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day
Wiktionary-logo-ml.svg
sexual intercourse എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ലൈംഗികബന്ധം&oldid=2619973" എന്ന താളിൽനിന്നു ശേഖരിച്ചത്