Jump to content

റിയോജി നൊയോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയോജി നൊയോറി
നൊയോറി 2013-ൽ
ജനനം (1938-09-03) 3 സെപ്റ്റംബർ 1938  (86 വയസ്സ്)
ദേശീയതജപ്പാൻ
കലാലയംക്യോട്ടോ സർവകലാശാല
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻഹിറ്റോഷി നോസാക്കി
മറ്റു അക്കാദമിക് ഉപദേശകർഏലിയാസ് ജെ. കോറി
വെബ്സൈറ്റ്www.nobelprize.org/nobel_prizes/chemistry/laureates/2001/noyori-facts.html

ഒരു ജാപ്പനീസ് രസതന്ത്രജ്ഞനായ റിയോജി നൊയോറി (野 依 良 治 Noyori Ryōji,, ജനനം: സെപ്റ്റംബർ 3, 1938). 2001-ൽ ചിരാലി കാറ്റലൈസ്ഡ് ഓക്സിഡേഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തിന് (ഷാർപ്‌ലെസ് എപ്പോക്സിഡേഷൻ) രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി. [2][3][4][5][6][7][8]സമ്മാനം നൊയോറി വില്യം എസ്. നോളസ്, കെ. ബാരി ഷാർപ്‌ലെസ് എന്നിവരുമായി പങ്കിട്ടു.

വിദ്യാഭ്യാസവും കരിയറും

[തിരുത്തുക]

ജപ്പാനിലെ കോബിയിലാണ് റിയാജി നൊയോറി ജനിച്ചത്. സ്കൂൾ കാലത്തിന്റെ തുടക്കത്തിൽ തന്നെ റോയിജിക്ക് ഭൗതികശാസ്ത്രത്തിൽ താല്പര്യമുണ്ടായിരുന്നു. പിതാവിന്റെ ഉറ്റസുഹൃത്തായിരുന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ ഹിഡെകി യുകാവ (1949-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം), റോയിജിയുടെ താൽപര്യത്തെ വളർത്തി. പിന്നീട്, ഒരു വ്യാവസായിക പ്രദർശനത്തിൽ നൈലോണിനെക്കുറിച്ചുള്ള ഒരു അവതരണം കേട്ട ശേഷം അദ്ദേഹം രസതന്ത്രത്തിൽ ആകൃഷ്ടനായി. ഒന്നുമില്ലായ്മയിൽ നിന്ന് ഉയർന്ന മൂല്യം ഉൽ‌പാദിപ്പിക്കുകയെന്നത് രസതന്ത്രത്തിന്റെ ശക്തിയായി അദ്ദേഹം കണ്ടു. ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ കെമിസ്ട്രി) വിദ്യാർത്ഥിയായ അദ്ദേഹം 1961-ൽ ​​ബിരുദം നേടി. തുടർന്ന് നാഗോയ സർവകലാശാലയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. 1963 നും 1967 നും ഇടയിൽ ക്യോട്ടോ സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ റിസർച്ച് അസോസിയേറ്റും ഹിറ്റോഷി നൊസാകിയുടെ ഗവേഷണ ഗ്രൂപ്പിലെ ഇൻസ്ട്രക്ടറുമായിരുന്നു. 1967-ൽ ക്യോട്ടോ സർവകലാശാലയിൽ നിന്ന് നോയോറി ഒരു DEng ബിരുദം നേടി. [9] 1968-ൽ അദ്ദേഹം അതേ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി. ഹാർവാർഡ് എലിയാസ് ജെ. കോറിയുമായി പോസ്റ്റ്ഡോക്ടറൽ ജോലിക്ക് ശേഷം അദ്ദേഹം നാഗോയയിലേക്ക് മടങ്ങി, 1972-ൽ ഒരു മുഴുവൻ പ്രൊഫസറായി. അദ്ദേഹം ഇപ്പോൾ നാഗോയയിൽ തുടർന്നുകൊണ്ട് 2003 മുതൽ 2015 വരെ 800 മില്യൺ ഡോളർ വാർഷിക ബജറ്റുള്ള ഒരു മൾട്ടി-സൈറ്റ് ദേശീയ ഗവേഷണ സംരംഭം ആയ റിക്കൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. [10]

ഗവേഷണം

[തിരുത്തുക]
നാഗോയ സർവകലാശാലയിലെ നോയോറി മെറ്റീരിയൽസ് സയൻസ് ലബോറട്ടറി
നാഗോയ സർവകലാശാലയിലെ നൊയോറി കോൺഫറൻസ് ഹാൾ
പുതിയതും നേരായതുമായ മനസ്സോടെ പഠിക്കുക!
(നാഗോയ സർവകലാശാലയിൽ)
അമ്പതാമത് ഓൾ ജപ്പാൻ റഗ്ബി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ചടങ്ങിൽ നോയോറിയും ഷിന്യ യമാനകയും

കാറ്റലിസിസിന്റെയും ഹരിത രസതന്ത്രത്തിന്റെയും ശക്തിയിൽ നൊയോറി ശക്തമായി വിശ്വസിക്കുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ "സമന്വയത്തിലെ പ്രായോഗിക ചാരുത" പിന്തുടരാൻ അദ്ദേഹം വാദിക്കുന്നു. [11] ഈ ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: “നേരായതും പ്രായോഗികവുമായ രാസ സമന്വയങ്ങൾ ആവിഷ്കരിക്കാനുള്ള നമ്മുടെ കഴിവ് നമ്മുടെ ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്തതാണ്.” മറ്റിടങ്ങളിൽ "ഗവേഷണം രാഷ്ട്രങ്ങൾക്കും മനുഷ്യവർഗത്തിനും വേണ്ടിയാണ്. ഗവേഷകർക്ക് വേണ്ടിയല്ല" എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി സജീവമാകാൻ അദ്ദേഹം ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നു. "21-ാം നൂറ്റാണ്ടിൽ സുസ്ഥിര സമൂഹം കെട്ടിപ്പടുക്കുന്നതിന് ഗവേഷകർ പൊതുജനാഭിപ്രായങ്ങളും സർക്കാർ നയങ്ങളും പ്രോത്സാഹിപ്പിക്കണം."[12]

ജപ്പാനിലെ പ്രധാനമന്ത്രി ഷിൻസോ അബെ 2006-ൽ അധികാരത്തിൽ വന്നതിനുശേഷം സ്ഥാപിച്ച വിദ്യാഭ്യാസ പുനർനിർമ്മാണ സമിതിയുടെ ചെയർമാനാണ് നോയോറി.[13]

റോഡിയം, റുഥീനിയം എന്നിവയുടെ കാറ്റലിസ്റ്റ് കോംപ്ലക്സുകളായി ഉപയോഗിക്കുന്ന അസ്സിമിട്രിക് ഹൈഡ്രജനേഷന് നൊയോറി ഏറെ പ്രശസ്തനാണ്. പ്രത്യേകിച്ച് ബിനാപ് ലിഗാണ്ടിനെ (നോയോറി അസ്സിമിട്രിക് ഹൈഡ്രജനേഷൻ കാണുക) അടിസ്ഥാനമാക്കിയുള്ളവ. വീക്കത്തിനെതിരായി ഉപയോഗിക്കുന്ന മരുന്നായ ((S)-BINAP)Ru(OAc)2 എന്റോണിയോമെറിക്കലി ശുദ്ധമായ (97% ഇഇ) നാപ്രോക്സന്റെ വാണിജ്യ ഉൽ‌പാദനത്തിനായി ഉപയോഗിക്കുന്നു. ഹാലൈഡ് സംയുക്തങ്ങളുടെ സാന്നിധ്യത്തിൽ കെറ്റോണുകളുടെ അസ്സിമിട്രിക് ഹൈഡ്രജനേഷൻ ഉപയോഗിച്ചാണ് ആൻറി ബാക്ടീരിയൽ ഏജന്റ് ലെവോഫ്ലോക്സാസിൻ നിർമ്മിക്കുന്നത്.

മറ്റ് അസ്സിമിട്രിക് പ്രക്രിയകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തകസാഗോ ഇന്റർനാഷണൽ കോർപ്പറേഷൻ, അലൈൽ അമീനുകളുടെ ഐസോമെറൈസേഷനായി നൊയോറിയുടെ രീതി ഉപയോഗിച്ച് ഓരോ വർഷവും 3000 ടൺ (പുതിയ വികാസത്തിന് ശേഷം) മെന്തോൾ (94% ee ൽ) ഉൽ‌പാദിപ്പിക്കുന്നു. [14]

MyrceneDiethylamineCitronellalZinc bromideMenthol

ഫിലിപ്പ് ജി. ജെസ്സോപ്പിനൊപ്പം, നൊയോറി ഹൈഡ്രജൻ, ഡൈമെത്തിലാമൈൻ, സൂപ്പർക്രിട്ടിക്കൽ കാർബൺ ഡൈ ഓക്സൈഡ് എന്നിവയിൽ നിന്നുള്ള എൻ, എൻ-ഡൈമെഥൈൽഫോർമൈഡ് എന്നിവയുടെ നിർമ്മാണത്തിനായി ഉൾപ്രേരകമായ റുഥീനിയം, ക്ലോറിൻ 2(PMe3)4 എന്നിവയുടെ സാന്നിദ്ധ്യത്തിൽ [15]ഒരു വ്യാവസായിക പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അംഗീകാരം

[തിരുത്തുക]

അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം റിയോജി നോയോറി സമ്മാനം നൽകി. 2000-ൽ നൊയോറി റെന്നസ് 1 സർവകലാശാലയിൽ ഓണററി ഡോക്ടറായി. 1995-ൽ അദ്ദേഹം അദ്ധ്യാപകനായി. [16] 2005-ൽ മ്യൂണിക്കിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും ജർമ്മനിയിലെ ആർ‌ഡബ്ല്യു‌ടി‌എച്ച് ആക്കൻ സർവകലാശാലയിലും ഓണററി ഡോക്ടറായി. 2005-ൽ റോയൽ സൊസൈറ്റിയുടെ (ഫോർമെംആർഎസ്) വിദേശ അംഗമായി നൊയോറി തിരഞ്ഞെടുക്കപ്പെട്ടു.[17] കൂടാതെ 2018 ഫെബ്രുവരി 23 ന് മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ നിന്ന് (മുമ്പ് യുഡിസിടി എന്നറിയപ്പെട്ടിരുന്നു) ഓണററി ഡോക്ടറേറ്റ് ബിരുദവും നേടി. അദ്ദേഹത്തിന് അവാർഡും ലഭിച്ചു:

അവലംബം

[തിരുത്തുക]
  1. "THE ROYAL ENTOMOLOGICAL SOCIETY OF LONDON". Transactions of the Royal Entomological Society of London. 116 (15): i–i. 2009-04-24. doi:10.1111/j.1365-2311.1965.tb02303.x. ISSN 0035-8894.
  2. Organic synthesis in Japan : past, present, and future : in commemoration of the 50th anniversary of the Society of Synthetic Organic Chemistry, Japan / editor in chief, Ryoji Noyori (1992)
  3. Asymmetric catalysis in organic synthesis (1994)
  4. T. J. Colacot. "2001 Nobel Prize in Chemistry". Platinum Metals Review 2002, 46(2), 82–83.
  5. Ryoji Noyori Nobel lecture (2001)
  6. Ryoji Noyori Nobel lecture video (2001)
  7. Autobiography
  8. Biographical snapshots: Ryoji Noyori, Journal of Chemical Education web site.
  9. Ryoji Noyori - website Nagoya University
  10. RIKEN News March 24, 2015 [1], Nature News March 24, 2015 [2]
  11. Noyori, Ryoji (2005). "Pursuing practical elegance in chemical synthesis". Chemical Communications (14): 1807. doi:10.1039/B502713F.
  12. Keynote address, June 23, 2005, at the Second International Conference on Green and Sustainable Chemistry, Washington DC.
  13. Abe panel wants kids in class more, plus harsher discipline | The Japan Times Online. Search.japantimes.co.jp (2007-01-20). Retrieved on 2011-06-27.
  14. Japan: Takasago to Expand L-Menthol Production in Iwata Plant. FlexNews. 10/01/2008
  15. Walter Leitner; Philip G. Jessop (1999). Chemical synthesis using supercritical fluids. Wiley-VCH. pp. 408–. ISBN 978-3-527-29605-7. Retrieved 27 June 2011.
  16. (in French) Ryoji Noyori, honorary doctorate awarded Nobel Prize Archived 2009-03-26 at the Wayback Machine., Rennes1 campus, November–December 2001
  17. "Fellowship of the Royal Society 1660-2015". Royal Society. Archived from the original on 2015-10-15.
വിക്കിചൊല്ലുകളിലെ Ryōji Noyori എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=റിയോജി_നൊയോറി&oldid=4100917" എന്ന താളിൽനിന്ന് ശേഖരിച്ചത്