Jump to content

കോബെ

Coordinates: 34°41′24″N 135°11′44″E / 34.69000°N 135.19556°E / 34.69000; 135.19556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kobe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kobe

神戸市
Kobe City[1]
Port of Kobe
Akashi Bridge
Kitano Thomas house
Chang'an gate
Night view of Osaka bay
Kobe Port Tower
പതാക Kobe
Flag
ഔദ്യോഗിക ലോഗോ Kobe
Map
Location of Kobe in Hyōgo Prefecture
Location of Kobe in Hyōgo Prefecture
Kobe is located in Japan
Kobe
Kobe
 
Kobe is located in Asia
Kobe
Kobe
Kobe (Asia)
Kobe is located in Earth
Kobe
Kobe
Kobe (Earth)
Coordinates: 34°41′24″N 135°11′44″E / 34.69000°N 135.19556°E / 34.69000; 135.19556
CountryJapan
RegionKansai
PrefectureHyōgo Prefecture
First official record201 AD
City StatusApril 1, 1889
ഭരണസമ്പ്രദായം
 • MayorKizō Hisamoto
വിസ്തീർണ്ണം
 • Designated city557.02 ച.കി.മീ.(215.07 ച മൈ)
ജനസംഖ്യ
 (June 1, 2019)
 • Designated city1,524,601 (7th)
 • മെട്രോപ്രദേശം
[2] (2015)
24,19,973 (6th)
സമയമേഖലUTC+9 (Japan Standard Time)
City symbols 
• TreeCamellia sasanqua
• FlowerHydrangea
Phone number078-331-8181
Address6-5-1 Kano-chō, Chūō-ku, Kōbe-shi, Hyōgo-ken
650-8570
വെബ്സൈറ്റ്City of Kobe
കോബെ
"Kobe" in new-style (shinjitai) kanji
Japanese name
Hiraganaこうべ
Katakanaコーベ
Kyūjitai神戶
Shinjitai神戸

ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമാണ് കോബെ (ജാപ്പനീസ്:神戸市(കോബെ-ഷി) ( Kōbe-shi). ഹ്യോഗൊ പ്രിഫെക്ചറിൻ്റെ തലസ്ഥാനമായ കോബെ ഹോൺഷു ദ്വീപിന്റെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്നു. ഒസാക്ക ഉൾക്കടലിന്റെ വടക്ക് ദിശയിലാണ് കോബെ സ്ഥിതിചെയ്യുന്നത്. ഏകാന്തനയം (policy of seclusion) (ജാപ്പനീസ്:鎖国 (സക്കൊക്കു) (sakoku) 1853-ൽ അവസാനിച്ചതിനെ തുടർന്ന് പടിഞ്ഞാറിലെ രാജ്യങ്ങളുമായി വ്യാപാരത്തിനായി തുറന്ന നഗരങ്ങളിലൊന്നാണ് കോബെ.[3]

ചരിത്രം

[തിരുത്തുക]

പടിഞ്ഞാറൻ കോബെയിൽ നിന്ന് കണ്ടെത്തിയ ഉപകരണങ്ങൾ തെളിയിക്കുന്നത് ഈ പ്രദേശത്ത് കുറഞ്ഞത് ജോമോൻ കാലഘട്ടം മുതൽക്ക് തന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്.[4]

രണ്ടാം ലോകമഹായുദ്ധസമയത്ത്, ടോക്കിയോയ്ക്കും മറ്റ് ചില നഗരങ്ങൾക്കുമൊപ്പം 1942 ഏപ്രിൽ 18 ന് ഡൂളിറ്റിൽ റെയ്ഡിൽ കോബെക്ക് മേൽ ബോംബാക്രമണം ഉണ്ടായി. 1945 മാർച്ച് 17 ന്, ബി -29 ബോംബറുകളുപയോഗിച്ച് കോബെ വീണ്ടും ആക്രമിക്കപ്പെട്ടു, ഇത് 8,841 നിവാസികളുടെ മരണത്തിന് കാരണമാവുകയും നഗരപ്രദേശത്തിന്റെ 21% നശിപ്പിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം

[തിരുത്തുക]

തീരത്തിനും പർവതങ്ങൾക്കുമിടയിലുള്ള കോബെ നഗരം നീണ്ടതും ഇടുങ്ങിയതുമാണ്. ആശിയ നഗരം കിഴക്ക് ദിശയിലും, അകാഷി നഗരം പടിഞ്ഞാറ് ഭാഗത്തുമാണ്.

മായ പർവതത്തിൽ നിന്ന് ജപ്പാനിലെ കോബെയിലെ റോക്കോ ദ്വീപിന്റെയും ഹിഗാഷിനാഡ-കുയുടെയും രാത്രി കാഴ്ച.

കാലാവസ്ഥ

[തിരുത്തുക]

ശൈത്യകാലത്തേക്കാൾ വേനൽക്കാലത്ത് മഴ വളരെ കൂടുതലാണ്, കാര്യമായ മഞ്ഞുവീഴ്ചയില്ല. ചൂടുള്ള വേനൽക്കാലവും തണുത്ത ശൈത്യകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്.

ഗതാഗതം

[തിരുത്തുക]

എയർവേസ്

[തിരുത്തുക]

അടുത്തുള്ള ഇറ്റാമിയിലെ ഇറ്റാമി വിമാനത്താവളം പ്രധാനമായും ജപ്പാനിലുടനീളം ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നു. പോർട്ട് ഐലന്റിന് തെക്ക് ഒരു വീണ്ടെടുക്കപ്പെട്ട ദ്വീപിൽ നിർമ്മിച്ച കോബെ വിമാനത്താവളം പ്രധാനമായും ആഭ്യന്തര വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുന്നു, ഒസാക്കയിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമായും പ്രദേശത്തെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നു.

കോബെ വിമാനത്താവളം- ടെർമിനൽ റോഡ്
കൻസായി അന്താരാഷ്ട്ര വിമാനത്താവളം

റെയിൽ‌വേ

[തിരുത്തുക]
ഒരു ഷിങ്കാൻസൺ ട്രെയിന് കോബെ സ്റ്റേഷനിൽ

അതിവേഗ റെയിൽ- ഷിങ്കാൻസണും സബ്‍വേ ട്രെയിനുകളും കോബെയിലൂടെ കടന്നുപോകുകയും കോബെയെ മറ്റ് പ്രധാന സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Kobe's official English name". City.kobe.lg.jp. 2013-02-18. Archived from the original on 2012-09-22. Retrieved 2013-03-31.
  2. "UEA Code Tables". Center for Spatial Information Science, University of Tokyo. Retrieved January 26, 2019.
  3. Gabriele Zanatta (April 13, 2016). "Kobe". la Repubblica (in ഇറ്റാലിയൻ). p. 48.
  4. City of Kobe Archived 2007-09-18 at the Wayback Machine. – "Kobe's History" (Japanese). Retrieved October 22, 2007.
"https://ml.wikipedia.org/w/index.php?title=കോബെ&oldid=3549067" എന്ന താളിൽനിന്ന് ശേഖരിച്ചത്