ഗ്രീൻ കെമിസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011 രസതന്ത്ര വർഷമായി ആചരിക്കവെ തന്നെ ശാസ്ത്രജ്ഞർ ചിന്തിക്കുന്ന പുതിയ ഒരു മേഖലയാണ് ഗ്രീൻ കെമിസ്ട്രി. "രസതന്ത്രം പരിസരത്തെ നശിപ്പിക്കുകയും, ദുഷിപ്പിക്കുകയം ചെയ്യുന്നതാണ്"- എന്ന പൊതുവേയുള്ള ധാരണയ്ക്ക് മാറ്റം വരുത്തുകയാണ് ഗ്രീൻ കെമിസ്ട്രിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പരിസ്ഥിതി മലിനീകാരിയായ പല വസ്തുക്കൾക്കും രൂപം കൊടുത്ത ശാസ്ത്രശാഖയാണ് കെമിസ്ടി എന്നത് ഒരു സത്യമാണെന്ന് ശാസ്ത്രഞ്ജരും സമ്മതിക്കുന്നു. എങ്ങനേയും ഉപയോഗ യോഗ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുകയും, ലാഭമുണ്ടാക്കുകയും ചെയ്യുക എന്നതുമാത്രമായിരുന്നു പണ്ട്(ഇന്നും!) രസതന്ത്രത്തിന്റെ ലക്ഷ്യം.[അവലംബം ആവശ്യമാണ്] ഇതിനൊരു മാറ്റമാഗ്രഹിക്കുന്ന പുതു തലമുറയിലെ ശാസ്ത്രഞ്ജരാണ് ഗ്രീൻ കെമിസ്ടിക്ക് രൂപം കൊടുത്തത്.

മേന്മകൾ[തിരുത്തുക]

  • രാസ ഉത്പന്നങ്ങളുടെ ഉത്പാദന വേളയിലോ, ഉപയോഗ സമയത്തോ ഉണ്ടാകാൻ സാധ്യതയുള്ള വിഷവസ്തുക്കളുടെ രൂപം കൊള്ളൽ തടയിടാൻ ഗ്രീൻ കെമിസ്ട്രി ഉദ്ദേശിക്കുന്നു.
  • ഉത്പാദന വേളയിലെ ഊർജ്ജ നഷ്ടം കുറയ്ക്കുക.
  • വിഷവസ്തുക്കളുടെ അറിഞ്ഞോ അറിയാതെയോ ഉള്ള രൂപംകൊള്ളലിനു തടയിടുക.
  • പ്രകൃതി സംരക്ഷണ സാധ്യത നൽകുന്ന രാസവസ്തുക്കളുടെ ഉത്പാദന ഉപയോഗ സാധ്യത വർദ്ധിപ്പിക്കുക.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രീൻ_കെമിസ്ട്രി&oldid=3074074" എന്ന താളിൽനിന്ന് ശേഖരിച്ചത്