രൂപകം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രൂപകം : ഒരു അലങ്കാരം. സാമ്യോക്തി വിഭാഗത്തിൽപ്പെടുന്ന ഒരു അർത്ഥാലങ്കാരം.

ലക്ഷ്യലക്ഷണങ്ങൾ ( ഭാഷാഭൂഷണം )[തിരുത്തുക]

ലക്ഷണം[തിരുത്തുക]

അവർണ്യത്തോടു വർണ്യത്തി-
ന്നഭേദം ചൊൽക രൂപകം.

ഉദാഹരണം
സംസാരമാം സാഗരത്തി-
ലംസാന്തം മുണ്ടെങ്ങോല സഖേ!

മറ്റു ലക്ഷണങ്ങൾ[തിരുത്തുക]

ലീലാതിലകം : ഉപമാനേ ഉപമേയസ്യാരോപം രൂപകം.

ഉദാഹരണങ്ങൾ[തിരുത്തുക]

  1. താരിൽത്തന്വീകടാക്ഷാഞ്ചല... എന്ന ശ്ലോകത്തിലെ “നീയാം തൊടുകുറി” എന്ന ഭാഗം.

രൂപകാലങ്കാരം നാല്‌ വിധം.

നിരവയവ രൂപകം[തിരുത്തുക]

ഉപമേയത്തിന്റേയും ഉപമാനത്തിന്റേയും സമ്പൂർണ ചേർച്ചയെ കുറിക്കുന്നത്.

സാവയവ രൂപകം[തിരുത്തുക]

ഉപമേയത്തിന്റേയോ ഉപമാനത്തിന്റേയോ ഏതെങ്കിലും പ്രത്യേക ഭാഗം/സ്വഭാവം എന്നിവയെക്കുറിക്കുന്നത്.

പാരമ്പരിത രൂപകം[തിരുത്തുക]

രൂപകം എന്ന അലങ്കാരം തുടർച്ചയായി വരുന്നതിനെക്കുറിക്കുന്നതിന്‌.

ആഭാസരൂപകം[തിരുത്തുക]

സാമ്യപ്പെടുത്തുന്നതിന്‌ അനുയോജ്യമല്ലാത്തതിനെ സാമ്യപ്പെടുത്തി പറയുന്നതിന്‌.


"https://ml.wikipedia.org/w/index.php?title=രൂപകം_(അലങ്കാരം)&oldid=3718875" എന്ന താളിൽനിന്ന് ശേഖരിച്ചത്