Jump to content

വിരോധാഭാസം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിരോധാഭാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌ വിരോധാഭാസം. തമ്മിൽ പൊരുത്തമില്ലാത്തതോ വിപരീത ഭാവങ്ങൾ ഉൾക്കൊള്ളുന്നതോ ആയ കാര്യങ്ങളെ വർണ്ണിക്കുന്നതിനായ് ഈ അലങ്കാരം ഉപയോഗിക്കുന്നു.ഭാരതീയ കവിതയിലെ പരമ്പരാഗതമായ ഒരു അലങ്കാരം ആണിത് . അർഥാലങ്കാരങ്ങളിൽ ഒന്നായ വിരോധാഭാസത്തെ പല അലങ്കാരശാസ്ത്രകാരന്മാരും നിർവചിച്ചിട്ടുണ്ട് . പരസ്പര വൈരുദ്ധ്യമുണ്ടെന്നു തോന്നത്തക്ക രീതിയിൽ പരസ്പരബന്ധമോ സാദൃശ്യമോ ഉള്ള രു കാര്യങ്ങൾ ചേർത്തു പറയുന്നതാണ് വിരോധാഭാസം.

ലക്ഷണം

[തിരുത്തുക]

വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും. എ. ആർ. രാജരാജവർമ ആണ് ഈ നിർവചനം നല്കിയിട്ടുള്ളത്.


"https://ml.wikipedia.org/w/index.php?title=വിരോധാഭാസം_(അലങ്കാരം)&oldid=2285977" എന്ന താളിൽനിന്ന് ശേഖരിച്ചത്