ഉൽപ്രേക്ഷ (അലങ്കാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മലയാളസാഹിത്യത്തിലെ ചമൽക്കാര പ്രധാനമായ ഒരു അലങ്കാരമാണ് ഉൽപ്രേക്ഷ.[1][2][3]
ലക്ഷണം:
'മറ്റൊന്നിൽ ധർമയോഗത്താ
ലതുതാനല്ലയോ ഇത്
എന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി '
ഉൽപ്രേക്ഷ എന്ന വാക്കിനർത്ഥം ഊഹിക്കുക എന്നാണ്.
[4]
വർണ്യത്തെ അവർണ്യമായി സംശയിക്കുന്നു. ഉൽപ്രേക്ഷാലങ്കാരത്തിൽ ഉപമേയത്തിനാണ് പ്രസിദ്ധി. ഉൽപ്രേക്ഷയിൽ ഉപമാനം കവി സങ്കല്പിതമായിരിക്കും.
ഉപമ റാണിയെങ്കിൽ, ഉൽപ്രേക്ഷ മന്ത്രിയാണ്.
ഉൽപ്രേക്ഷയുടെ വകഭേദങ്ങൾ :
1.ധർമം
ഉൽപ്രേക്ഷാവിഷയം ഒരു ധർമ്മിയായാൽ അത് ധർമ്മ്യൂൽകപ്രേക്ഷ.
2.ധമി
ഉൽപ്രേക്ഷാവിഷയം ഒരു ധർമ്മമായാൽ അത് ധർമോൽപ്രേക്ഷ.
3. ഫലം
ഫലമില്ലാത്തിനെ ഫലമായി കൽപ്പിക്കുന്നത് ഫലോൽപ്രേക്ഷ.
4.ഹേതു
ഹേതു അല്ലാത്തതിനെ ഹേതുവായി കൽപ്പിക്കുന്നത് ഹേതുൽപ്രേക്ഷ.
सम्भावना स्यादुत्प्रेक्षा व्स्तुहेतुफलात्मना।
സംഭാവനാ സ്യാദുൽപ്രേക്ഷാ വസ്തുഹേതുഫലാത്മനാ।
അവലംബം
[തിരുത്തുക]- ↑ ഭാഷാദീപം-18: അലങ്കാരം - സഭംഗാഭംഗശ്ലേഷം, ദീപകം, ഉത്പ്രേക്ഷ, അർഥാന്തരന്യാസം, പരികരം, പര്യായോക്തം, retrieved 2021-06-22
- ↑ "അത് താനല്ലയോ ഇത് : എന്ന് വർണ്ണ്യത്തിലാശങ്ക" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-22.
{{cite web}}: soft hyphen character in|title=at position 7 (help) - ↑ ജാതവേദര്, മനോജ്. "മറ്റൊന്നിൻ ധർമയോഗത്താൽ" (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-22.
- ↑ "ഉത്പ്രേക്ഷ - വിക്കിനിഘണ്ടു". Retrieved 2021-06-22.