Jump to content

വക്രോക്തി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വക്രോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രത്യേക ലക്ഷ്യം മുൻ നിർത്തി ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ; കേൾക്കുന്ന വ്യക്തി തെറ്റിദ്ധരിച്ച് വിപരീതമായി പ്രതികരിക്കുന്നു. ഇങ്ങനെ കവിതയിൽ ഉപയോഗിക്കുന്ന അലങ്കാരമാണ്‌ വക്രോക്തി

ലക്ഷണം

[തിരുത്തുക]
ശ്ലേഷംകൊണ്ട് മറിച്ചർത്ഥം
ചെയ്താൽ ‍വക്രോക്തിയായിടും

ഉദാ:-

കൈക്കൊൾക നന്മയിൽ പക്ഷം
പീലിയാൽ ഫലമെന്തുമേ?

(ഭാ.ഭൂ)

നന്മയുടെ പക്ഷം സ്വീകരിക്കുക എന്നു പറയുന്ന സ്ഥലത്ത് അത് കേൾക്കുന്നവ്യക്തി "നന്മയിൽ" "പക്ഷം" എന്നീ വാക്കുകളെ തെറ്റിദ്ധരിക്കുകയും എനിക്ക് എന്തിനാണ്‌ മയിൽപ്പീലി എന്ന് തിരിച്ചു ചോദിക്കുകയും ചെയ്യുന്നു


"https://ml.wikipedia.org/w/index.php?title=വക്രോക്തി_(അലങ്കാരം)&oldid=2343077" എന്ന താളിൽനിന്ന് ശേഖരിച്ചത്