അപ്രസ്തുതപ്രശംസ (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌ അപ്രസ്തുതപ്രശംസ.

ലക്ഷണം[തിരുത്തുക]

അപ്രസ്തുതപ്രശംസാഖ്യമപ്രസ്തുതമുരയ്ക്കതാൻ

വർണ്ണ്യത്തിന് പ്രസ്തുതമെന്നും അവർണ്ണ്യത്തിന് അപ്രസ്തുതമെന്നും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നു. വർണ്ണിച്ചു കൊണ്ടിരിക്കുന്ന വസ്തുവിന് പകരം അതിനോട് സാമ്യമുള്ള മറ്റൊരു വസ്തുവിനെ വർണ്ണിക്കുന്നതാണ് അപ്രസ്തുത പ്രശംസ.

ഉദാഹരണം[തിരുത്തുക]

“സ്വൈരം മൃഗങ്ങൾ വാഴുന്നു പരാരാധനമെന്നിയേ”

യജമാനനെ സ്തുതിച്ച് നാണം കെട്ടു കഴിയുന്ന സേവകനെക്കുറിച്ചാണ് കവി പറയുന്നത്. യജമാനനെ സ്തുതിക്കുന്ന സേവകൻറെ ഗതികേട് എന്ന പ്രസ്തുതത്തെ, കാട്ടിലെ മൃഗങ്ങൾ അന്യരെ സ്തുതിക്കാതെ സ്വൈരമായി കഴിയുന്നു, എന്ന അപ്രസ്തുതം കൊണ്ട് കവി വർണ്ണിച്ചിരിക്കുന്നു.