കാരണമാല (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാരണമാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കാര്യത്തിനു മീതെയായ് മറ്റൊരു കാര്യം എന്ന ക്രമത്തിൽ കാര്യങ്ങളുടെ വിവരണമാണ്‌ കാരണമാല എന്ന അലങ്കാരം കൊണ്ട് വിവക്ഷിക്കുന്നത്.

ലക്ഷണം[തിരുത്തുക]

മുറയ്ക്ക് കാര്യ ഹേതുക്കൾ
കോർത്താൽ കാരണമാലയാം

ഒരു കാര്യം മറ്റൊരു കാര്യത്തിനും, അത് വേറൊരു കാര്യത്തിനും അത് പിന്നീട് വേറെ കാര്യത്തിനും കാരണമാകുന്നു എന്ന രീതിയിൽ ഒന്നിനുപുറകേ മറ്റൊരു കാര്യം വരുന്ന അലങ്കാരമാണിത്.

ഉദാ:-

വര സാഫല്യം കൗസല്യയ്ക്ക്
വനവാസം ശ്രീരാമന്‌
ലങ്കാധിപനപ മൃത്യു
സീതാദേവിക്കപ കീർത്തി


"https://ml.wikipedia.org/w/index.php?title=കാരണമാല_(അലങ്കാരം)&oldid=3314823" എന്ന താളിൽനിന്ന് ശേഖരിച്ചത്