പരിസംഖ്യ (അലങ്കാരം)
ദൃശ്യരൂപം
(പരിസംഖ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വസ്തുവിനോ വ്യക്തിക്കോ അനേകം കാര്യങ്ങൾ ഉള്ളതിൽ ഏറ്റവും ഉത്തമമായത് കണ്ടെത്തി അതു മാത്രം അനുയോജ്യമാണെന്ന് പറയുന്ന അലങ്കാരമാണ് പരിസംഖ്യ.അനേക വസ്തുക്കൾ ചേരാവുന്ന ധർമ്മത്തെ അതിലല്ല ഇതിലാണെന്ന് ഒന്നിൽ തന്നെ നിയമനം ചെയ്യുന്നു.
ലക്ഷണം
[തിരുത്തുക]'ഇതാണതല്ലെന്നു വസ്തു-
നിയമം പരിസംഖ്യയാം.'
ഉദാ: 'കരത്തിൽ ഭൂഷണം ദാനം
ഭാരം താൻ വൈരമോതിരം.'
കരത്തിനു ഭൂഷണത്വം ദാനത്തിലും അംഗുലീയത്തിലും സിദ്ധിച്ചിട്ടുള്ളതിനെ ദാനത്തിൽ മാത്രമേ ഒള്ളു എന്ന് പറയുന്നു.[1]
അവലംബം
[തിരുത്തുക]- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള