Jump to content

ആക്ഷേപം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആക്ഷേപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പറയുന്നത് അല്ലെങ്കിൽ ചെയ്യുന്നത് ഇനി തുടരേണ്ട എന്ന മട്ടിൽ നിർത്തുന്നതിനെ സൂചിപ്പിക്കുന്ന അലങ്കാരമാണ്‌ ആക്ഷേപം.

ലക്ഷണം

[തിരുത്തുക]
ആക്ഷേപം ചൊല്ലുവാനോങ്ങി-
ച്ചെന്നോ മധ്യേ നിറുത്തുക

പറയുന്നതിനോ ചെയ്യുന്നതിനോ കരുതി, ക്ഷണത്തിൽ ആ കാര്യത്തിന്റെ ഭാവിയോ, ഗുണമോ, അവസ്ഥയോ കണക്കിലെടുക്കുകയും പിന്നെ ആ വസ്തുത കാണുന്നതിനോ പറയുന്നതിനോ കാര്യമില്ല എന്നമട്ടിൽ അവസാനിപ്പിക്കുന്ന രീതിയെക്കുറിക്കുന്നതിനായ് ഈ അലങ്കാരം ഉപയോഗിക്കുന്നു.

ഉദാ:-

ചന്ദ്രനെങ്ങെന്തിനല്ലെങ്കിൽ 
ഉണ്ടല്ലോ സുമുഖീ നിൻ മുഖം


"https://ml.wikipedia.org/w/index.php?title=ആക്ഷേപം_(അലങ്കാരം)&oldid=660129" എന്ന താളിൽനിന്ന് ശേഖരിച്ചത്