അസംഗതി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അസംഗതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാരണം ഒരിടത്തിരിക്കെ കാര്യം അതിനോട് ബന്ധപ്പെടാത്ത മറ്റൊറിടത്ത് വന്നാൽ അസംഗതി. അതായത് കാര്യവും കാരണവും തമ്മിൽ ബന്ധമില്ലാതെ രണ്ടും രണ്ടായി കാണിക്കുന്നു.

ലക്ഷണം[തിരുത്തുക]

'ഹേതുവൊന്നിൽ കാര്യമൊന്നി-
ലെന്നു വന്നാലസംഗതി.'

ഉദാ: കൊണ്ടലുണ്ടു വിഷം മൂർച്ഛ-
പൂണ്ടുപോൽ പാന്ഥനാരിമാർ.'

കാരണമായ വിഷപാനം മേഘത്തിനും കാര്യമായ മൂർച്ഛ പാന്ഥസ്ത്രീകൾക്കും പറയപ്പെട്ടിരിക്കുന്നു.

[1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=അസംഗതി_(അലങ്കാരം)&oldid=1974909" എന്ന താളിൽനിന്ന് ശേഖരിച്ചത്