അതിശയോക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1796 fashion caricature by Richard Newton parodying a woman's headdress using exaggeration.

ഒരു അർഥാലങ്കാരമാണ് അതിശയോക്തി. വസ്തുസ്ഥിതികളെ അതിക്രമിച്ചുള്ള ഏതു ചൊല്ലും അതിശയോക്തിയാണ്. ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം എന്ന് ഭാഷാഭൂഷണം. സാമ്യ-വാസ്തവ-ശ്ലേഷമൂലകങ്ങളായ അലങ്കാരങ്ങളിലും ഒരളവുവരെ അതിശയോക്തി ഉണ്ടായിരിക്കും.

അതിശയോക്തി അലങ്കാരങ്ങൾ[തിരുത്തുക]

അതിശയം അതിപ്രകടമായിരിക്കുന്ന ഉക്തികളെയാണ് അതിശയോക്ത്യലങ്കാരങ്ങളായി പരിഗണിക്കുന്നത്. ഇവ അനേകവിധമുണ്ട്. പ്രധാനമായി ഇവയെ മൂന്നിനമായി തിരിക്കാം:-

വർണ്യത്തിന്റെ പരിമാണം[തിരുത്തുക]

അളവ്, എണ്ണം മുതലായവ ഉള്ളതിൽ കൂട്ടിയോ കുറച്ചോ പറയുന്നത്. ഇതിൽ

  1. സംബന്ധാതിശയോക്തി
  2. അസംബന്ധാതിശയോക്തി
  3. ഭേദകാതിശയോക്തി എന്നിവയാണ് മുഖ്യം.

ആധാരാധിക്യവും ആധേയാധിക്യവും പറയുന്ന അധികം എന്ന അലങ്കാരവും ഈ ഇനത്തിൽ പെടും.

കാര്യകാരണവ്യതിക്രമം[തിരുത്തുക]

ഏതുകാര്യത്തിനും കാരണമുണ്ടായിരിക്കും; കാരണത്തെ തുടർന്നേ കാര്യം സംഭവിക്കൂ. ഈ കാര്യകാരണ നിയമത്തെ അതിക്രമിച്ചുള്ള ചൊല്ലുകളാണ് ഈ ഇനത്തിൽ വരുന്നത്.

  1. കാര്യകാരണങ്ങൾ അഭിന്നം എന്നു കല്പിക്കുന്ന ഹേത്വതിശയോക്തി
  2. കാര്യവും കാരണവും ഒരുമിച്ചു സംഭവിക്കുന്നതായി പറയുന്ന അക്രമാതിശയോക്തി
  3. കാരണത്തിനും മുൻപേ കാര്യം സംഭവിച്ചതായി പറയുന്ന അത്യന്താതിശയോക്തി
  4. കാരണമില്ലാതെയും കാര്യമുണ്ടായതായി പറയുന്ന വിഭാവന
  5. കാരണമുണ്ടായിട്ടും കാര്യമുണ്ടായില്ല എന്നു പറയുന്ന വിശേഷോക്തി
  6. കാരണം ഒരിടത്തും കാര്യം മറ്റൊരിടത്തും സംഭവിച്ചതായി പറയുന്ന അസംഗതി ഇത്രയുമാണ് ഈ ഇനത്തിൽ പ്രധാനം.

സാമ്യസംബന്ധമുള്ളവ[തിരുത്തുക]

ഈ ഇനത്തിൽ മുഖ്യം രൂപകാതിശയോക്തിയാണ്.

{{Cquote|ഉദാ.2.ആവണിപ്പാടം കുളിച്ചു തോർത്തി
മുടിയാകെ വിടർത്തിയുലർത്തി നിന്നു ഇവിടെ നേത്രകടാക്ഷങ്ങളെ തദുപമാനങ്ങളായ സരോജശരങ്ങളായി പറഞ്ഞിരിക്കുന്നു. തദ്ഗുണം, അതദ്ഗുണം മുതലായ അലങ്കാരങ്ങളെയും ഈ ഇനത്തിൽ പെടുത്താവുന്നതാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിശയോക്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിശയോക്തി&oldid=4005293" എന്ന താളിൽനിന്ന് ശേഖരിച്ചത്