തൃക്കടവൂർ മഹാദേവർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃക്കടവൂർ മഹാദേവ ക്ഷേത്രം

കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിൽ കടവൂർ ദേശത്താണ് പുരാതനമായ തൃക്കടവൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. [1] കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമാണിത്. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ ശിവനെ പ്രതിഷ്ഠിച്ചത് മാർക്കണ്ഡേയമഹർഷിയാണ്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

.

തൃക്കടവൂർ ശിവരാജു[തിരുത്തുക]

തലപ്പൊക്കത്തിൽ മുമ്പൻ

കേരളത്തിലെ തലയെടുപ്പുള്ള ആനകളീൽ മുന്നിലാണ് ഈ ക്ഷേത്രത്തിലെ ആനയായ തൃക്കടവൂർ ശിവരാജു

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രം - ജന്മഭൂമി.കോം