തിരുവാതിര (നക്ഷത്രം)

ശബരൻ നക്ഷത്രക്കൂട്ടത്തിൽ തിരുവാതിരയുടെ സ്ഥാനം (α), പിങ്ക് നിറത്തിലുള്ള അമ്പടയാളം ഉപയോഗിച്ച് കാണിച്ചിരിക്കുന്നു.
ശബരൻ നക്ഷത്രഗണത്തിലെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ് തിരുവാതിര. ഇത് ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്. Betelgeuse എന്നാണിതിന്റെ ഇംഗ്ലീഷ് പേര്. ഇത് ഒരു ചരനക്ഷത്രമാണ് .ഏതാണ്ട് 600 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ശബരൻ നക്ഷത്രഗണത്തിൽ രണ്ടാമത്തെ തിളക്കമുള്ള നക്ഷത്രമാണ്.
പ്രമാണം:Betelgeuse star (Hubble).jpg
തിരുവാതിര നക്ഷത്രം - ഹബിൾ ദൂരദർശിനിയിൽ നിന്നുള്ള ചിത്രം
മലയാള നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണിത്. ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ ആകാശഭാഗത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. തിരുവാതിര നാൾ ഭാരതീയ ജ്യോതിഷത്തിൽ ആർദ്ര എന്നറിയപ്പെടുന്നു. മിഥുനക്കൂറിൽപ്പെടുന്ന തിരുവാതിര, മനുഷ്യഗണത്തിൽ പെട്ട സ്ത്രീനക്ഷത്രമാണ്. ശിവനാണ് നക്ഷത്രദേവത. ശിവക്ഷേത്രങ്ങളിൽ തിരുവാതിര നക്ഷത്രം അതിവിശേഷമാണ്.
കൂടുതൽ അറിവിന്[തിരുത്തുക]
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |