അശ്വതി (നക്ഷത്രം)
മേടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളാണു് അശ്വതി. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർഥത്തിൽ അശ്വിനി (സംസ്കൃതം: अश्विनी) എന്നാണു് ഇപ്പോൾ ഈ കൂട്ടം അറിയപ്പെടുന്നതു്.[1] അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം.[2]
അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന ദ്വന്ദനാമങ്ങളായിരുന്നു ഈ നക്ഷത്രകൂട്ടങ്ങൾക്കു് പ്രാചീനമായി ഉണ്ടായിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിലും മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള ഗ്രന്ഥങ്ങളിലും ഈ പേർ അശ്വിനി എന്നായി മാറി. ഗ്രീക്കു പുരാണത്തിലെ കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർക്കു സമാനമായി ഹിന്ദുപുരാണങ്ങളിൽ കാണപ്പെടുന്ന അശ്വിനീദേവന്മാരെയാണു് ഈ പേർ പ്രതിനിധാനം ചെയ്തിരുന്നതു്. ശാകല്യസംഹിതയിലും ബ്രഹ്മഗുപ്തന്റെ ഖണ്ഡകാദ്യകത്തിലും മറ്റും രണ്ടു നക്ഷത്രങ്ങളെത്തന്നെയാണു് അശ്വതിയായി പരിഗണിച്ചിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിൽ ഇവയുടെ യോഗതാരകം (junction star) ആയി വടക്കുള്ള ആൽഫാ ഏരിയറ്റിസിനെക്കൂടി ഉൾപ്പെടുത്തിക്കാണാനുണ്ടു്.[1][3]
അറബിരീതിയിൽ അശ്വതി നക്ഷത്രത്തിൽ പരിഗണിക്കപ്പെടുന്നതു് ഏരിയറ്റിസിന്റെ ബീറ്റ, ഗാമ എന്നീ രണ്ടു നക്ഷത്രങ്ങളാണു്. ചിലർ ഇക്കൂട്ടത്തിൽ ആൽഫയേയും ഉൾപ്പെടുത്തുന്നുണ്ടു്.[1]
ചൈനീസ് ജ്യോതിശാസ്ത്രത്തിൽ ഒറ്റനക്ഷത്രങ്ങളെയാണു് പരിഗണിക്കുന്നതു്. അതിൽ 27-മത്തെ സ്യെയു (നക്ഷത്രസ്ഥാനം) ബീറ്റ ഏരിയറ്റിസിന്റേതാണു്.[1]
ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾ അഥവാ നാളുകളിൽ ആദ്യത്തേതാണിത്.[4] മേടക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ദേവത കേതുവാണ്. കാഞ്ഞിരം ആണ് ഈ നക്ഷത്രത്തിന്റെ വൃക്ഷം.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Translation of the Sûrya-Siddhânta: A text-book of Hindu astronomy, with notes and an appendix by Ebenezer Burgess Originally published: Journal of the American Oriental Society 6 (1860) 141–498
- ↑ "അശ്വതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ". Archived from the original on 2018-01-05.
- ↑ "അശ്വതി വർഷഫലം".
- ↑ "അശ്വതി നക്ഷത്രക്കാരുടെ പൊതുസ്വഭാവം". Retrieved 2021-02-17.
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |