രേവതി (നക്ഷത്രം)
ദൃശ്യരൂപം
മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.
ജ്യോതിഷത്തിൽ
[തിരുത്തുക]പുഷൻ എന്ന സൂര്യനാണ് രേവതി നക്ഷത്രത്തിന്റെ ദേവത. ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമാണ് രേവതി. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക് വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാ-സാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവൃത്തി മേഖലകളിലും ശോഭിക്കും. ഇഷ്ട ദൈവം മഹാവിഷ്ണു, ശ്രീകൃഷ്ണൻ, മഹാലക്ഷ്മി അല്ലെങ്കിൽ ഭഗവതി. വ്യാഴാഴ്ച മഹാവിഷ്ണു ക്ഷേത്രത്തിലും വെള്ളിയാഴ്ച ഭഗവതി ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഗുണകരം എന്ന് വിശ്വാസം.[അവലംബം ആവശ്യമാണ്]
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |