ചോതി (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവ്വപുരുഷൻ നക്ഷത്രരാശിയിലെ α എന്ന നക്ഷത്രമാണ് ചോതി

അവ്വപുരുഷൻ എന്ന നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് ചോതി (ഇംഗ്ലീഷ്: Arcturus, ആർക്റ്ററസ്). ഭൂമിയിൽ നിന്ന് 36 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണിത്. ഹിന്ദു ജ്യോതിഷത്തിൽ സ്വാതി എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിൽപ്പെടുന്നതായാണ് കണക്കാക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ചോതി_(നക്ഷത്രം)&oldid=1752021" എന്ന താളിൽനിന്നു ശേഖരിച്ചത്