ഹീലിയം ഫ്ലാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവപ്പ് ഭീമൻ നക്ഷത്രത്തിൽ ഹീലിയത്തിന്റെ എരിയൽ തുടങ്ങുന്ന ഘട്ടത്തിനാണു ഹീലിയം ഫ്ലാഷ് (Helium Flash)എന്നു പറയുന്നത്.

ചുവപ്പു ഭീമൻ നക്ഷത്രത്തിന്റെ കാമ്പിൽ ഹൈഡ്രജൻ എല്ലാം സം‌യോജിച്ച് ഹീലിയം ആയി മാറിയിരിക്കും. കാമ്പിലുള്ള ഹീലിയം സംയോജിച്ച് അടുത്ത ഉയർന്ന മൂലകം ഉണ്ടാകണം എങ്കിൽ കാമ്പിലെ താപനില വളരെയധികം ഉയർന്നതായിരിക്കണം. കാമ്പിന്റെ സങ്കോചം മൂലം ഉണ്ടാകുന്ന താപനില ഏതാണ്ട് 108 K ആകുമ്പോൾ ഹീലിയം എരിച്ച് ഊർജ്ജ ഉൽ‌പാദനം തുടങ്ങും. ഇതിനു ഹീലിയം ഫ്ലാഷ് എന്നു പറയുന്നു.

ഒരു സാധാരണ ലഘുതാരത്തിന്റെ പരിണാമത്തിൽ ഈ രണ്ട് തരത്തിലുള്ള എരിയൽ മാത്രമേ ഉണ്ടാവൂ. കാർബണും ഓക്സിജനുമാണ്‌ ഇതു മൂലം അങ്ങേയറ്റം ഉൽ‌പാദിപ്പിക്കപ്പെടുന്ന മൂലകങ്ങൾ.

"https://ml.wikipedia.org/w/index.php?title=ഹീലിയം_ഫ്ലാഷ്&oldid=1696663" എന്ന താളിൽനിന്നു ശേഖരിച്ചത്