Jump to content

പ്രഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രത്തിന്റെ അന്തരീക്ഷത്തിലെ ആദ്യത്തെ പാളിയാണു പ്രഭാമണ്ഡലം (Photosphere). ചിലസമയത്തു നക്ഷത്രത്തിന്റെ ഉപരിതലമായും പ്രഭാമണ്ഡലം അറിയപ്പെടാറുണ്ട്. പക്ഷേ നക്ഷത്രം ഒരു വാതകഗോളമായതു കൊണ്ടു ഭൂമിയിലെ പോലെ ഉറച്ച പ്രതലമല്ല നക്ഷത്രത്തിന്റെ ഉപരിതലം. അതിനാൽ നക്ഷത്രത്തിന്റെ ആപേക്ഷിക ഉപരിതലമാണു പ്രഭാമണ്ഡലം എന്നും പറയാവുന്നതാണു. നക്ഷത്രത്തെ നിരീക്ഷിക്കുമ്പോൾ നമ്മൾ കാണുന്നതു അതിന്റെ പ്രഭാമണ്ഡലത്തേയാണു. നക്ഷത്രത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജകണികളുടെ ബഹിർഗമന ഇടമാണു പ്രഭാമണ്ഡലം എന്നും പറയാവുന്നതാണു. ഇവിടെ നിന്നാണു ഊർജ്ജകണികകൾ പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലേക്കുള്ള യാത്രതുടങ്ങുന്നത്.

സൂര്യന്റെ പ്രഭാമണ്ഡലം

[തിരുത്തുക]

സൂര്യന്റെ പ്രഭാമണ്ഡലത്തിൽ നിന്നു പുറപ്പെടുന്ന ഊർജ്ജകണികകൾ ഏതാണ്ട് 8 മിനിറ്റ് കൊണ്ട് സൂര്യപ്രകാശം ഭൂമിയിലെത്തും. സൂര്യന്റെ പ്രഭാമണ്ഡലത്തിനു ഏതാണ്ടു 500 km കട്ടിയുണ്ട്.

സൗരകളങ്കം (Sun spot), സൗരജ്വാല (Solar flare) , സോളാർ പ്രോമിനെൻസ് (Solar prominence) തുടങ്ങി പ്രതിഭാസങ്ങളുടേയും ഉറവിടം സൂര്യന്റെ പ്രഭാമണ്ഡലം ആണു്. സൂര്യന്റെ പ്രഭാമണ്ഡലത്തിന്റെ ശരാശരി താപനില 5800 K ആണു. Wien's law അനുസരിച്ച് 5800 K ഉള്ള ഒരു വസ്തു ദൃശ്യപ്രകാശതരംഗമാണു് ഏറ്റവും കൂടുതൽ പുറപ്പെടുവിക്കുക. അതാനാലാണു് നമുക്കു് സൂര്യന്റെ പ്രഭാമണ്ഡലത്തെ ദർശിക്കാനാവുന്നതു്.


"https://ml.wikipedia.org/w/index.php?title=പ്രഭാമണ്ഡലം&oldid=1692751" എന്ന താളിൽനിന്ന് ശേഖരിച്ചത്