തവിട്ടുകുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to searchThis brown dwarf (smaller object) orbits the star Gliese 229, which is located in the constellation Lepus about 19 light years from Earth. The brown dwarf, called Gliese 229B, is about 20 to 50 times the mass of Jupiter.

0.08 M๏ ഓ അതിൽ കുറവോ പിണ്ഡമുള്ള പ്രാങ്നക്ഷത്രത്തിനു, അണുസംയോജനം വഴി ഊർജ്ജം ഉല്പാദിപ്പിച്ച് നക്ഷത്രപരിണാമത്തിന്റെ അടുത്ത ദശയിലേക്കു കടക്കാനുള്ള താപനില കൈവരിക്കാനാവില്ല. ഇത്തരത്തിലുള്ള പ്രാങ് നക്ഷത്രങ്ങൾ ഹൈഡ്രജൻ പൂരിതമായ ഒരു വസ്തുവായി മാറും. ജ്യോതിശാസ്ത്രജ്ഞന്മാർ ഇത്തരം വസ്തുവിനെ തവിട്ടു കുള്ളൻ (brown dwarf) എന്നു വിളിക്കുന്നു. പരാജയപ്പെട്ട നക്ഷത്രങ്ങൾ എന്നും ഇവയെ വിളിക്കാറുണ്ട്. സൗരയൂഥത്തിലെ വ്യാഴം കുറച്ചു കൂടെ പിണ്ഡം ഉണ്ടാവുമായിരുന്നെങ്കിൽ ഒരു തവിട്ടുകുള്ളൻ ആവുമായിരുന്നു.

"https://ml.wikipedia.org/w/index.php?title=തവിട്ടുകുള്ളൻ&oldid=3150665" എന്ന താളിൽനിന്ന് ശേഖരിച്ചത്