സ്പ്രിംഗ് ട്രയാംഗിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോതി, ചിത്തിര, മകം എന്നീ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന സ്പ്രിങ് ട്രയാങ്കിൾ, മെയ് 2017 ൽ. ഈ ചിത്രത്തിൽ വ്യാഴത്തെയും ചന്ദ്രനെയും കൂടി കാണാം. ചിത്തിരയെയും മകത്തെയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നേർരേഖ ക്രാന്തിവൃത്തത്തിന്റെ ഭാഗമാണ്. ഈ വൃത്തത്തിലൂടെയാണ് സൂര്യനും നക്ഷത്രങ്ങളും സഞ്ചരിയ്ക്കുന്നതായി നമുക്ക് തോന്നുക.

ചോതി, ചിത്തിര, മകം എന്നീ നക്ഷത്രങ്ങൾ ഖഗോളത്തിൽ നിർണ്ണയിക്കുന്ന ഒരു സാങ്കൽപ്പിക ത്രികോണം ഉൾപ്പെടുന്ന ഒരു ആസ്ട്രോണമിക് ആസ്റ്ററിസം (ചെറു നക്ഷത്രക്കൂട്ടം) ആണ് സ്പ്രിംഗ് ട്രയാംഗിൾ (വസന്ത ത്രികോണം). ഈ ത്രികോണം അവ്വപുരുഷൻ (Boötes), കന്നി, ചിങ്ങം എന്നീ നക്ഷത്രരാശികളെ ബന്ധിപ്പിക്കുന്നു. ഇത് മാർച്ച് മുതൽ മെയ് വരെ ദക്ഷിണാർദ്ധഗോളത്തിലെ തെക്കുകിഴക്കൻ ആകാശത്ത് കാണപ്പെടുന്നു.

സ്കൈ & ടെലിസ്കോപ്പ് മാസികയിലെ ജോർജ് ലോവി അൽപം വ്യത്യസ്തമായ വസന്ത ത്രികോണമാണ് വിവരിയ്ക്കുന്നത്. ഇതിൽ സിംഹത്തിന്റെ വാലും ഉൾപ്പെടുന്നു. മകത്തിനു പകരം ഡെനിബോലയുമാണ് ത്രികോണത്തിൽ. ഡെനിബോല അൽപം മങ്ങിയ നക്ഷത്രമാണെങ്കിലും തൽഫലമായി ഉണ്ടാവുന്ന ത്രികോണം കുറേക്കൂടി സമമിതമാണ്.[1] കോർ കരോലിക്കൊപ്പം ഈ മൂന്ന് നക്ഷത്രങ്ങളും കൂടിച്ചേർന്നുള്ള ഗ്രേറ്റ് ഡയമണ്ട് എന്ന വലിയ ആസ്റ്ററിസവും നിലവിലുണ്ട്.

വസന്ത ത്രികോണത്തിലെ നക്ഷത്രങ്ങൾ[തിരുത്തുക]

നക്ഷത്രരാശി പേര് ദൃശ്യകാന്തിമാനം പ്രകാശതീവ്രത
(× solar)
സ്പെക്ട്രൽ ടൈപ്പ് ദൂരം
( പ്രകാശവർഷങ്ങൾ)
അവ്വപുരുഷൻ ചോതി −0.04 176 K1.5 36.7
കന്നി ചിത്തിര 1.04 12100 B1 260
ചിങ്ങം മകം 1.35 288 B7 79.3
ഡെനിബോല 2.11 15 A3 35.9

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "How to See Mars and Saturn in Night Sky's Spring Triangle". June 11, 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പ്രിംഗ്_ട്രയാംഗിൾ&oldid=3117653" എന്ന താളിൽനിന്ന് ശേഖരിച്ചത്