ചതയം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.

ജ്യോതിഷത്തിൽ[തിരുത്തുക]

[1]ജ്യോതിഷപ്രകാരം രാഹുവാണ് ചതയത്തിന്റെ ഗ്രഹം. ശ്രീ നാരായണഗുരുവിന്റെ ജന്മനക്ഷത്രം എന്ന നിലയിൽ ചതയം പ്രശസ്തമാണ്. ഹിന്ദു ജ്യോതിഷ പ്രകാരം 24മത് നക്ഷത്രമാണു ചതയം. ഈ നക്ഷത്രത്തിന്റെ അദ്ധിപൻ രാഹുവാണു. ചതയം നക്ഷ്ത്രം കുംഭം രാശിയെ പ്രതിനിധീകരിക്കുന്നു.

ഗണം പക്ഷി ഭൂതം നക്ഷത്രമൃഗം വൃക്ഷം ദേവത .
അസുരൻ മയിൽ ആകാശം കുതിര കടമ്പ് വരുണൻ

പ്രത്യേകതകൾ[തിരുത്തുക]

[2]ജ്യോതിഷ പ്രകാരം ചതയം നാളുകാർ പ്രശ്നം പരിഹരിക്കുന്നതിൽ സമർഥന്മാരായിരിക്കും.വൈദ്യം,മാന്ത്രികം, തത്വചിന്ത,ശാസ്ത്ര വിഷയങ്ങളിൽ ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നവരണു ചതയം നക്ഷത്രക്കാർ.എന്നിരുന്നാലും ഏകാന്താത,ദുർവാശി,ഗുപ്ത വിഷയങ്ങൾ എന്നിവ ജീവിത ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൽ ഉണ്ടാക്കാം.സൗമ്യശീലം,ദൈവഭക്തി,എന്നിവ ഇവരിൽ മുന്നിറ്റു കാണുന്നു.[3]ഈ നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് മുൻ കോപം കൂടുതലായിരിക്കും.

ശരീരപ്രകൃതി[തിരുത്തുക]

സൗമ്യമുഖം,ആകർഷകമായ കണ്ണുകൾ,അല്പം കുടവയർ എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണു.

ആരോഗ്യം[തിരുത്തുക]

ആരോഗ്യകാര്യത്തിൽ മെച്ചമ്മെന്ന് തൊന്നുമെങ്ങിലും നിസാരമായ ഏതെങ്കിലും കാരണമുണ്ടായാൽ ഇവർ ക്ഷീണപരവശരായിരിക്കും.മൂത്രാശയ രോഗങ്ങൾ,പ്രമേഹം,ശ്വസകോശ രോഗങ്ങൾ എന്നിവ ഇവരെ കീഴ്പ്പെടുത്താറുണ്ട്.

ദശ[തിരുത്തുക]

ചതയം നക്ഷത്രത്തിന്റെ ദശാനാധൻ രാഹുവിനു ശേഷം വ്യാഴം,ശനി,ബുധൻ,കേതു,ശുക്രൻ എന്നീ ക്രമത്തിൽ ദശ തുടരുന്നു.

വരുണപ്രീതിക്കായി ജപിക്കേണ്ട മന്ത്രം[തിരുത്തുക]

ഓം വരുണസ്യോത്തം ഭനമസി വരുണസ്യ
സ്കംഭസർജ്ജനീസേഥാ വരുണസ്യ ഋത ള സദസ്യസി
വരുണസ്യ ഋത സദനമസി വരുണസ്യ
ഋതസദനമാസിദ

അവലംബം[തിരുത്തുക]

  1. http://www.indianastrology2000.com/astrology-clues/shatabhisha.php
  2. K.S. Charak. Elements of Vedic Astrology, Uma Publications, New Delhi, India, ISBN 81-901008-0-7 pg. 58
  3. Jyothisha vignjaanakosham, Sunco Publishing Division

പുറത്തേക്ക്[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചതയം_(നക്ഷത്രം)&oldid=3630988" എന്ന താളിൽനിന്ന് ശേഖരിച്ചത്