ആയില്യം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ് ആയില്യം. സൂര്യരാശിയിൽ കർക്കിടക നക്ഷത്രസമൂഹത്തിന്റെ കിഴക്ക് ദിശയിലായി കാണുന്ന ഹൈഡ്രയിലെ ഈറ്റാ, സിഗ്മ, ഡെൽറ്റ, എപ്സിലോൺ, റോ എന്നിങ്ങനെ, പരസ്പരം ചുറ്റിയ പാമ്പുപോലെ വൃത്താകാരത്തിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളാണു് ആയില്യത്തിലെ പ്രധാന അംഗങ്ങൾ. എന്നാൽ ബ്രഹ്മഗുപ്തന്റെ ഖണ്ഡകാദ്യകത്തിൽ ആറാമതൊരു നക്ഷത്രത്തെക്കുറിച്ചുകൂടി (ആൽഫാ ക്യാൻസ്രി) പരാമർശിക്കുന്നുണ്ടു്. ആയില്യം നക്ഷത്രസമൂഹത്തിനടുത്തായി കാണുന്ന, കർക്കിടകരാശിയുടെ ഭാഗമായ 13.33 ഡിഗ്രി ക്രാന്തവൃത്തഖണ്ഡത്തെയാണു് ജ്യോതിർഗണിതത്തിലും ജ്യോതിഷത്തിലും ആയില്യം നാൾ എന്ന് വിവക്ഷിക്കുന്നതു്. ചന്ദ്രൻ ഈ രാശിയിൽ വരുന്ന ദിവസത്തെ ആയില്യം നാൾ എന്നും സൂര്യൻ ഇതേ രാശിയിൽ വരുന്ന (ഏകദേശം) 13.25 ദിവസത്തെ ആയില്യം ഞാറ്റുവേല എന്നും പറയുന്നു.

ആയില്യം നക്ഷത്രം സംസ്കൃതത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു.

ജ്യോതിഷത്തിൽ[തിരുത്തുക]

ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്.[1]ആയില്യം നക്ഷത്രം നാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ആകാശത്തു കർക്കിടകരാശിയിൽ പാമ്പിനെ പോലെ തോന്നിക്കുന്നാതാവാം ഇതിനു കാരണം..[2][1]കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്. സർപ്പപ്രീതിയ്ക്ക് ആയില്യം നാൾ ഉത്തമമായി കണക്കാക്കപ്പെടുന്നു.

[[മണ്ണാറശ്ശാല, വെട്ടിക്കോട് അനന്തൻകാവ് ആമെട പാമ്പുംമേക്കാട് തുടങ്ങിയ നാഗ ക്ഷേത്രങ്ങളിൽ ആയില്യം നാൾ വിശേഷ ദിവസമാണ്.

കൂ­റ് :കർ­ക്കി­ട­കം
­ദേ­വത :നാഗം
­ഗ­ണം : അസു­ര­ഗ­ണം
­ലിംഗം :പു­രു­ഷ­ന­ക്ഷ­ത്രം­
­പ്ര­തി­കൂല നക്ഷ­ത്ര­ങ്ങൾ : പൂ­രം, അത്തം, ചോ­തി, അവി­ട്ടം 1/2, ചത­യം, പൂ­രു­രു­ട്ടാ­തി­
­മൃ­ഗം : കരി­മ്പൂ­ച്ച
­പ­ക്ഷി : ചകോ­രം
­വൃ­ക്ഷം : നാ­ര­കം[3]
നിറം:പച്ച

ആയില്യം നാളിൽ ജനിച്ച പ്രമുഖർ[തിരുത്തുക]

പുരാണം: ലക്ഷ്മണൻ, ശത്രുഘ്നൻ
നേതാക്കൾ:ഗാന്ധിജി,ജവഹർലാൽ നെഹ്രു, മാവോ സേതൂങ്, എലിസബത്ത് രാജ്ഞി, രണ്ടാം എലിസബത്ത് രാജ്ഞി,ആയില്യം തിരുനാൾ രാമവർമ്മ,മൻമോഹൻ സിങ്
വിനോദ മേഖല:കേറ്റി ഹോംസ്,
ലതാ മങ്കേഷ്കർ,
എസ്.പി. ബാലസുബ്രഹ്മണ്യം,
ജയസൂര്യ
ആർട്ടിസ്റ്റ് നമ്പൂതിരി

അവലംബം[തിരുത്തുക]

  1. 1.0 1.1 "മനോരമ ഓൺലൈൻ". Archived from the original on 2011-09-13. Retrieved 2013-05-14.
  2. "യാത്രകൾ.കോം". Archived from the original on 2021-03-03. Retrieved 2013-05-14.
  3. "malayal.am". Archived from the original on 2013-08-29. Retrieved 2013-05-14.


"https://ml.wikipedia.org/w/index.php?title=ആയില്യം_(നക്ഷത്രം)&oldid=3940365" എന്ന താളിൽനിന്ന് ശേഖരിച്ചത്