ഉള്ളടക്കത്തിലേക്ക് പോവുക

കേറ്റി ഹോംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റി ഹോംസ്
കേറ്റി ഹോംസ് 2009-ൽ
കേറ്റി ഹോംസ് 2009-ൽ
ജനനം
കേറ്റ് നോയൽ ഹോംസ്[n 1]

(1978-12-18) ഡിസംബർ 18, 1978 (age 47) വയസ്സ്)
തൊഴിൽ
  • നടി
  • സംവിധായക
  • നിർമ്മാതാവ്
സജീവ കാലം1997–തുടരുന്നു
ജീവിതപങ്കാളിടോം ക്രൂയിസ് (m. 2006; div. 2012)
കുട്ടികൾ1

കേറ്റി നോയൽ ഹോംസ് (ജനനം: ഡിസംബർ 18, 1978)[9] ഒരു അമേരിക്കൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്. ഡോസൺസ് ക്രീക്ക് (1998–2003) എന്ന ടെലിവിഷൻ പരമ്പരയിലെ ജോയി പോട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അവർ ആദ്യമായി പ്രശസ്തി നേടിയത്.[3] 1978ൽ അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോവിൽ ജനിച്ചു. പ്രധാന ചിത്രങ്ങൾ ബാറ്റ്മാൻ ബിഗിൻസ്, ഫോൺ ബൂത്ത് തുടങ്ങിയവ.

ആങ് ലീയുടെ ദി ഐസ് സ്റ്റോം (1997) എന്ന ചിത്രത്തിൽ ഒരു സഹനടിയുടെ വേഷത്തിലൂടെയാണ് ഹോംസ് തന്റെ ചലച്ചിത്ര അരങ്ങേറ്റം കുറിച്ചത്.[10] ഡിസ്റ്റബിംഗ് ബിഹേവിയർ (1998), ഗോ, ടീച്ചിംഗ് മിസിസ് ടിംഗിൾ (രണ്ടും 1999), വണ്ടർ ബോയ്‌സ്, ദി ഗിഫ്റ്റ് (രണ്ടും 2000), അബാൻഡൺ, ഫോൺ ബൂത്ത് (രണ്ടും 2002), ദി സിംഗിംഗ് ഡിറ്റക്റ്റീവ്, പീസസ് ഓഫ് ഏപ്രിൽ (രണ്ടും 2003), ഫസ്റ്റ് ഡോട്ടർ (2004), ബാറ്റ്മാൻ ബിഗിൻസ്, താങ്ക് യു ഫോർ സ്മോക്കിംഗ് (രണ്ടും 2005), മാഡ് മണി (2008), ഡോണ്ട് ബി അഫ്രൈഡ് ഓഫ് ദി ഡാർക്ക് (2010), ജാക്ക് ആൻഡ് ജിൽ (2011), മിസ് മെഡോസ് (2014), വുമൺ ഇൻ ഗോൾഡ്, ടച്ച്ഡ് വിത്ത് ഫയർ (രണ്ടും 2015), ലോഗൻ ലക്കി (2017), ഡിയർ ഡിക്ടേറ്റർ (2018), കോഡ (2019), ബ്രാംസ്: ദി ബോയ് II, ദി സീക്രട്ട്: ഡെയർ ടു ഡ്രീം (രണ്ടും 2020) എന്നിവയുൾപ്പെടെ നിരവധി ബിഗ് ബജറ്റ്, ചെറുകിട ചലച്ചിത്രങ്ങളിൽ അവർ വേഷമിട്ടു.

സിനിമയ്ക്ക് പുറത്ത്, 2008-ൽ ആർതർ മില്ലറുടെ ഓൾ മൈ സൺസ് എന്ന നാടകത്തിലൂടെ ഹോംസ് ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചത്.2011-ൽ, ദി കെന്നഡിസ് എന്ന ടെലിവിഷൻ മിനിപരമ്പരയിൽ ജാക്വലിൻ കെന്നഡിയെ അവതരിപ്പിച്ച അവർ, ദി കെന്നഡിസ്: ആഫ്റ്റർ കാമലോട്ട് (2017) എന്ന പരമ്പരയുടെ തുടർച്ചയിലും ഈ വേഷം ആവർത്തിച്ചു.

2015-ൽ ഷോടൈമിന്റെ റേ ഡോണോവാൻ എന്ന പരമ്പരയുടെ മൂന്നാം സീസണിൽ പൈജ് ഫിന്നി എന്ന കഥാപാത്രത്തെയും അവർ അവതരിപ്പിച്ചു. 2016-ൽ പുറത്തിറങ്ങിയ ഓൾ വി ഹാഡ് എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ച ഹോംസ് അതിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് 2022-ൽ തിരക്കഥാകൃത്ത് എന്ന നിലയിലും അരങ്ങേറ്റം നടത്തിയ രണ്ടാമത്തെ ചിത്രമായ എലോൺ ടുഗെദർ പുറത്തിറങ്ങി.

2006 മുതൽ 2012 വരെ നീണ്ടുനിന്ന നടൻ ടോം ക്രൂയിസുമായുള്ള ഹോംസിന്റെ വിവാഹം[11] വളരെയധികം മാധ്യമശ്രദ്ധ ആകർഷിച്ചു. അവർക്ക് സൂരി എന്ന് പേരുള്ള ഒരു മകളുണ്ട്.

ആദ്യകാലം

[തിരുത്തുക]

ഒഹായോയിലെ ടോളിഡോയിലാണ് ഹോംസ് ജനിച്ചത്. വീട്ടമ്മയും മനുഷ്യസ്‌നേഹിയുമായ കാത്‌ലീൻ (മുമ്പ്, സ്റ്റോതേഴ്‌സ്) മാർക്വെറ്റ് സർവ്വകലാശാലയിലെ പരിശീലകനായിരുന്ന അൽ മക്‌ഗുയറിന്റെ കീഴിൽ ബാസ്‌ക്കറ്റ്‌ബോൾ കളിച്ചിരുന്ന അഭിഭാഷകൻ മാർട്ടിൻ ജോസഫ് ഹോംസ് സീനിയർ എന്നിവരുടെ അഞ്ച് മക്കളിൽ ഇളയവളാണ് കേറ്റി. അവർക്ക് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഒരു കത്തോലിക്കാ വിശ്വാസിയായി സ്നാനമേറ്റ ഹോംസ് ടോളിഡോയിലെ ക്രൈസ്റ്റ് ദി കിംഗ് പള്ളിയിലെ അംഗമായിരുന്നു.

ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1997 Ice Storm, TheThe Ice Storm Libbets Casey First professional role
1998 Disturbing Behavior Rachel Wagner
1998–
2003
Dawson's Creek Joey Potter
1999 Go Claire Montgomery
1999 Muppets from Space Joey Potter Uncredited cameo with Joshua Jackson
1999 Teaching Mrs. Tingle Leigh Ann Watson First lead role
2000 വണ്ടർ ബോയ്സ് Hannah Green
2000 Gift, TheThe Gift Jessica King
2002 അബാൻഡൻ Katie Burke
2003 Phone Booth Pamela McFadden
2003 Singing Detective, TheThe Singing Detective Nurse Mills
2003 Pieces of April April Burns
2004 First Daughter Samantha Mackenzie
2005 Batman Begins Rachel Dawes
2005 Thank You for Smoking Heather Holloway
2008 Mad Money Jackie Truman
2008 Eli Stone Grace
2010 Extra Man, TheThe Extra Man Mary Powell
2010 Romantics, TheThe Romantics Laura
2011 The Kennedys Jackie Kennedy
2011 Don't Be Afraid of the Dark Kim
2011 The Son of No One
2011 Jack & Jill Mrs. Murry post-production

അവലംബം

[തിരുത്തുക]
  1. ↑ Schoenberg, Nara (July 12, 2005). "Toledo's biggest star?". Chicago Tribune. Archived from the original on August 12, 2012. Retrieved July 7, 2019. But, as local radio talk show host Denny Schaffer puts it, "She's no Jamie Farr."
  2. ↑ Newman, Judith (March 7, 2018). "Katie Holmes Reveals How She Got Those Biceps". Women's Health. Retrieved January 24, 2019.
  3. 1 2 "Katie Holmes". TV Guide. Archived from the original on July 14, 2014. Retrieved July 8, 2014.
  4. ↑ Dunn, Jancee (September 17, 1998). "Katie Holmes: A Girl on the Verge". Rolling Stone. Retrieved July 7, 2019.
  5. ↑ Scott Lyle Cohen. "Home Sweet Holmes", Giant. Issue 5. June–July 2005. ("My name is Kate.")
  6. ↑ Current Biography. On-line database accessed February 8, 2006.
  7. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Mangels177" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ↑ John Griffiths. "Katie Holmes: Edging Her Way Into People's Hearts." Biography Magazine. September 2002. 88–90, 106.
  9. ↑ "Katie Holmes Facts". Britannica. Retrieved December 5, 2021.
  10. ↑ Brown, Laura (March 11, 2020). "Katie Holmes Like You've Never Seen Her Before". InStyle. Retrieved May 30, 2023.
  11. ↑ "Cruise, Holmes exchange vows in castle". Toledo Blade. November 19, 2006. Archived from the original on September 11, 2012. Retrieved February 23, 2022.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


കുറിപ്പുകൾ

[തിരുത്തുക]
  1. ↑ Several sources state "Katherine",[1][2][3] though "Kate" is Holmes's legal name.[4][5][6][7][8]


"https://ml.wikipedia.org/w/index.php?title=കേറ്റി_ഹോംസ്&oldid=4564232" എന്ന താളിൽനിന്ന് ശേഖരിച്ചത്