ബാറ്റ്മാൻ ബിഗിൻസ്
ബാറ്റ്മാൻ ബിഗിൻസ് | |
---|---|
സംവിധാനം | ക്രിസ്റ്റഫർ നോളൻ |
നിർമ്മാണം | എമ്മ തോമസ്, ചാൾസ് റോവൻ |
കഥ | ഡേവിഡ് എസ് ഗോയെർ |
തിരക്കഥ | ഡേവിഡ് എസ്. ഗോയർ, ക്രിസ്റ്റഫർ നോളൻ കടപ്പാട് : ബാറ്റ്മാൻ കഥാപാത്രം സൃഷ്ടിച്ചത് ബോബ് കെയ്ൻ ബിൽ ഫിംഗർ |
അഭിനേതാക്കൾ | ക്രിസ്റ്റ്യൻ ബെയ്ൽ, കേറ്റി ഹോംസ്, മൈക്കൽ കെയ്ൻ, മോർഗൻ ഫ്രീമാൻ, ഗ്രേ ഓൾഡ്മാൻ |
സംഗീതം | ഹാൻസ് സിമ്മർ ജെയിംസ് ന്യൂട്ടൻ ഹൊവാർഡ് |
ഛായാഗ്രഹണം | വോളി ഫിസ്റ്റർ |
ചിത്രസംയോജനം | ലീ സ്മിത്ത് |
വിതരണം | വാർണർ ബ്രദേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $15 കോടി |
സമയദൈർഘ്യം | 140 മിനുറ്റ്സ് |
ആകെ | $372,710,015 |
ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രമാണ് ബാറ്റ്മാൻ ബിഗിൻസ്. ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു..ക്രിസ്റ്റ്യൻ ബെയിലാണു ബാറ്റ്മാനായി വേഷമിടുന്നത്.ബാറ്റ്മാന്റെ കാമുകി റേച്ചൽ ഡവസ്സായി കേറ്റി ഹോംസ് അഭിനയിച്ചിരിക്കുന്നു.ചിത്രം ബോക്സോഫീസിൽ വിജയിച്ചു.കൂടാതെ നിരൂപക പ്രശംസയും നേടി.ഈ പടത്തിന്റെ തുടർച്ചയായി ദ ഡാർക്ക് നൈറ്റ് 2008ൽ പുറത്തിറങ്ങി.
ഇതിവൃത്തം
[തിരുത്തുക]ഗോഥം നഗരത്തിലെ കോടീശ്വരനായ തോമസ് വെയിന്റെ മകനാണ് ബ്രൂസ് വെയിൻ. ഒരു നാൾ ബാലകനായ ബ്രൂസ് വെയ്നിന്റെ കണ്മുന്നിൽ വെച്ച് തന്റെ മാതാപിതാക്കളെ ഒരു പിടിച്ചുപറിക്കാരൻ കൊല്ലുന്നതിനു ദൃക്സാക്ഷിയാവേണ്ടി വരുന്നു. പതിനാലാം വയസ്സിൽ മാതാപിതാക്കളെ കൊന്ന കൊലയാളിയെ കോടതിയിൽ വെച്ച് കൊല്ലാൻ ഒരുങ്ങുന്ന ബ്രൂസ് വെയിന്റെ ഉദ്ദ്യെമം നടന്നില്ല. അതറിഞ്ഞ ബ്രൂസ് വെയിന്റെ ബാല്യകാല സുഹൃത്ത് റേച്ചൽ ബ്രൂസിനെ നിശിതമായി വിമർശിക്കുന്നു. ഗോഥം നഗരത്തിലെ ആയിരക്കണക്കിന് കുറ്റവാളികളെ കുറിച്ചും കുറ്റവാളികൾ സൃഷ്ട്ടിക്കപ്പെടാൻ ഇടയാവുന്ന ദാരിദ്ര്യ സാഹചര്യത്തെ കുറിച്ചും ബ്രൂസ് വെയിനിന്റെ മാതാപിതാകളെ കൊന്നത്തിന്റെ ഉത്തരവാദിത്തം ആ സാഹചര്യങ്ങൾക്ക് മൊത്തമാണെന്നും റേച്ചൽ ബ്രൂസിനോട് പറയുന്നു. എന്നാൽ അതൊന്നും ഉൾക്കൊള്ളാൻ പറ്റാത്ത സാഹചര്യത്തിൽ ബ്രൂസ് ഗോഥം നഗരത്തിലെ കുറ്റവാളികളുടെ നേതാവായ മറോണിയെ കാണാൻ എത്തുന്നു. മറോണി ബ്രൂസിനെ അപമാനിച്ചയക്കുന്നു. ഒരു കുറ്റവാളി അനുഭവിക്കുന്ന അന്തർ സംഘർഷങ്ങൾ അറിയാൻ ബ്രൂസ് സ്വയം ഒരു കുറ്റവാളിയായി മാറാൻ തീരുമാനിക്കുന്നു. കുറച്ചു കാലത്തിനു ശേഷം ഭൂട്ടാനിലെ ജയിലിലെത്തിപ്പെടുന്ന ബ്രൂസിനെ ബ്രൂസിന്റെ അച്ഛനെ പരിചയമുള്ള റാസ് അൽ ഗുൽ എന്ന നിഗൂഡ വ്യക്തി കാണാൻ എത്തുന്നു. ലീഗ് ഓഫ് ഷാഡോസ് എന്ന നിഗൂഡ സ്വഭാവമുള്ള രഹസ്യ സംഘടനയിൽ ചെരാൻ റാസ് അൽ ഗുൽ ബ്രൂസിനെ ക്ഷണിക്കുന്നു. തുടർന്ന് റാസ് അൽ ഗുൽ ബ്രൂസിനെ രഹസ്യ ആയോധന വിദ്യ പരിശീലിപ്പിക്കുന്നു. സംഘടനയുടെ ഹിംസാപ്രവർത്തനങ്ങളിൽ ബ്രൂസ് അതൃപ്തനാവുന്നു. ഒരു നാഗരികത പൂർണ്ണതയിൽ എത്തിയ ശേഷം ആ സമൂഹം കുറ്റവാളികളുടെയും അഴിമതിക്കാരുടെയും കൂത്തരങ്ങായി മാറുമ്പോൾ ആ നാഗരികതയെ നശിപ്പിക്കുക എന്നതാണ് ലീഗ് ഓഫ് ഷാഡോയുടെ ആത്യന്തിക ലക്‌ഷ്യം എന്ന് ബ്രൂസ് തിരിച്ചറിയുന്നു. ലീഗ് ഓഫ് ഷാഡോയുടെ അടുത്ത ലക്‌ഷ്യം കുറ്റവാളികളുടെ പറുദീസയായി മാറിയ ഗോഥം നഗരത്തെ നശിപ്പിക്കുക എന്നതാണെന്നും അതിനായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അറിയുന്ന ബ്രൂസിനു അവരോട് ഏറ്റുമുട്ടേണ്ടി വരുന്നു. റാസ് അൽ ഗുൽ ഒഴിച്ച് എല്ലാവരും മരിക്കുന്നു.
പിന്നീട് ബ്രൂസ് ഗോഥം നഗരത്തിലേക്ക് മടങ്ങി വരുന്നു. ബ്രൂസിന്റെ പിതാവിന്റെ കമ്പനിയായ വെയിൻ എന്റർപ്രൈസിന്റ്റ് റിസർച് ആൻഡ് ഡെവലപ്മെന്റ് തലവനായ ലൂഷ്യസ് ഫോക്സ് വികസിപ്പിച്ചു കൊടുക്കുന്ന നൂതന ഉപകരണങ്ങളുടെ സഹായത്തോടെ ബാറ്റ്‌മാൻ ആയി അവതരിക്കുന്നു. നഗരത്തിലെ കുറ്റവാളികൾക്കെതിരെ പോരാടാൻ ആരംഭിക്കുന്ന ബ്രൂസ് കുറ്റവാളികളെ മുഴുവൻ അമർച്ച ചെയ്യാൻ തുടങ്ങുന്നു. അതിനിടക്ക് ഗോഥം നഗരത്തെ നശിപ്പിക്കാൻ റാസ് അൽ ഗുലിന്റെ നേതൃത്വത്തിൽ ലീഗ് ഓഫ് ഷാഡോസ് തയ്യാറാക്കിയ നിഗൂഡമായ ഒരു പദ്ധതിയുടെ സൂചനകൾ ബ്രൂസ് കണ്ടെത്തുന്നു.
അവലംബം
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ബാറ്റ്മാൻ ബിഗിൻസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബാറ്റ്മാൻ ബിഗിൻസ് ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ബാറ്റ്മാൻ ബിഗിൻസ്
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ബാറ്റ്മാൻ ബിഗിൻസ്
- ബാറ്റ്മാൻ ബിഗിൻസ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Official production notes Archived 2014-08-18 at the Wayback Machine.
- Scene-by-scene annotations of Batman Begins Archived 2008-12-18 at the Wayback Machine.
- Comic Vs. Film analysis at IGN
- Film analysis at IGN