ഹാൻസ് സിമ്മർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Hans Zimmer | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Hans Florian Zimmer |
ജനനം | Frankfurt am Main, West Germany | 12 സെപ്റ്റംബർ 1957
വിഭാഗങ്ങൾ | Film score, video game score |
തൊഴിൽ(കൾ) | Film composer, video game composer, music producer |
ഉപകരണ(ങ്ങൾ) | Piano, keyboard, MIDI master keyboard, synthesizer, guitar, Cubase |
വർഷങ്ങളായി സജീവം | 1977–present |
ലേബലുകൾ | Remote Control Productions |
വെബ്സൈറ്റ് | www |
ഹോളിവുഡ് സിനിമാ ലോകത്തെ മുൻ നിര സംഗീത സംവിധായകരിൽ ഒരാളാണ് ഹാൻസ് സിമ്മർ. ജർമനിയാണ് ജന്മദേശം. 150-ളം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ദി ലയൺ കിംഗ്, ക്രിംസൺ ടൈഡ്, ദി തിൻ റെഡ് ലൈൻ, ഗ്ലാഡിയേറ്റർ, ദി ലാസ്റ്റ് സമുറായ്, ദി ഡാർക്ക് നൈറ്റ്, ഇൻസെപ്ഷൻ, 12 ഇയെറ്സ് എ സ്ലേവ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ പോലുള്ള പ്രശസ്ത സിനിമകൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
Unexpected use of template {{1}} - see Template:1 for details.
ജീവിത രേഖ
[തിരുത്തുക]1970കളിൽ ഒരു കീ ബോർഡ് വാദകനായി തന്റെ സംഗീത ജീവിതം ആരംഭിച്ചത്. ഏതൊരു മുൻനിര നടനെപ്പോലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകർ തിരിച്ചറിയുന്ന പേരും മുഖവുമാണ് അദേഹത്തിന്റെത്. ദി ലയൺ കിംഗ് എന്ന സിനിമക്ക് വേണ്ടി അദേഹം ചെയ്ത പശ്ചാത്തല സംഗീതത്തിന് ഓസ്കാർ ലഭിക്കുകയുണ്ടായെങ്കിലും അദേഹം അറിയപ്പെടുന്നത് പൈറെറ്റ്സ് ഓഫ് ദി കരീബിയന്‍, ഡാർക്ക് നൈറ്റ്, ഇൻസെപ്ഷന്‍ തുടങ്ങിയ സൂപ്പർ ഹീറോ സിനിമകളിലൂടെയാണ്. ഈ സിനിമകളിലെ പശ്ചാത്തല സംഗീതം അതതു സിനിമകളുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചവ ആയിരുന്നു. ഈ സിനിമകളിലെ നായക കഥാപാത്രങ്ങളെ പോലെ തന്നെ എല്ലാവരും തിരിച്ചറിയുന്ന ഒന്നായിരുന്നു ആ സിനിമകളിലെ പശ്ചാത്തല സംഗീതവും. അദ്ദേഹം ആയിരങ്ങൾ നെഞ്ചിലെറ്റിയ അനേകം ദ്രിശ്യ വിസ്മയങ്ങൾക്ക് പശ്ചാത്തല സംഗീതം പകർന്നുകൊണ്ട് ഇന്നും ഹോളിവുടിലെ മുൻനിര കലാകാരന്മാരിൽ ഒരാൾ ആയി നിലനിൽക്കുന്നു.[അവലംബം ആവശ്യമാണ്]