ബാറ്റ്മാൻ
Batman | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | DC Comics |
ആദ്യം പ്രസിദ്ധീകരിച്ചത് | Detective Comics #27 (May 1939) |
സൃഷ്ടി | Bob Kane Bill Finger |
കഥാരൂപം | |
Alter ego | Bruce Wayne |
സംഘാംഗങ്ങൾ | Batman Family Justice League Wayne Enterprises Outsiders |
പങ്കാളിത്തങ്ങൾ | Robin |
Notable aliases | Matches Malone |
ഡിസി കോമിക്സിന്റെ ഒരു കോമിക്ക് പുസ്തക കഥാപാത്രമാണ് ബാറ്റ്മാൻ. ചിത്രകാരനായ ബോബ് കെയിൻ എഴുത്തുകാരനായ ബിൽ ഫിങ്കർ എന്നിവർ ചേർന്നാണ് ബാറ്റ്മാൻ എന്ന കഥാപാത്രത്തെ നിർമ്മിച്ചത്. 1939 മേയിൽ പുറത്തിറങ്ങിയ ഡിക്ടറ്റീവ് കോമിക്സ് #27-ലാണ് ബാറ്റ്മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഒരു ധനിക വ്യവസായിയായ ബ്രൂസ് വെയ്ൻ ആണ് അനീതിക്കെതിരെ പോരാടാനായി ബാറ്റ്മാൻ ആയി മാറുന്നത്. ബാലനായിരിക്കുമ്പോൾ മാതാപിതാക്കൾ കൊലചെയ്യപ്പെടുന്നതിന് സാക്ഷിയായ ബ്രൂസ് തിന്മക്കെതിരെ പോരാടാനായി തീരുമാനിക്കുന്നു. പിന്നീട് ശാരീകമായും മാനസികമായും കഠിന പരിശീലനം നടത്തിയശേഷം ബ്രൂസ് വവ്വാലുമായി ബന്ധമുള്ള പേരും വേഷവും സ്വീകരിച്ച് തന്റെ ദൗത്യം ആരംഭിക്കുന്നു[1]. സാങ്കൽപിക നഗരമായ ഗോഥമിലാണ് ബാറ്റ്മാന്റെ പ്രവർത്തനം.
പ്രത്യക്ഷപ്പെട്ടതിന് അൽപകാലം കഴിഞ്ഞപ്പോൾത്തന്നെ ബാറ്റ്മാൻ എന്ന കഥാപാത്രം വളരെ പ്രശസ്തമായി. അധികം വൈകാതെതന്നെ ബാറ്റ്മാനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള കോമിക് പുസ്തകങ്ങൾ പുറത്തിറങ്ങി. റേഡിയോ, ടെലിവിഷൻ, ചലച്ചിത്രം തുടങ്ങി മറ്റ് മാദ്ധ്യമരൂപങ്ങളിലും ബാറ്റ്മാൻ പലതവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിവിധ ദുഷ്‌ടകഥാപാത്രങ്ങളാണ് ജോക്കർ, പെൻഗ്വിൻ, ടു ഫേസ് , റാശ അല ഘുൾ എന്നിവർ. തുടർന്ന് ഇനിയും കുടുതൽ കഥാപാത്രങ്ങൾ നിറങ സങ്കീർണത നിറഞ്ഞ കഥയാണ് ബാറ്റ്മാന്റെ.
അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങിയ ഹോളിവുഡ് പടമാണ് The Batman begins, The Dark Knight, The Dark Knight Rises
അവലംബം
[തിരുത്തുക]- ↑ Beatty, Scott (2008), "Batman", in Dougall, Alastair (ed.), The DC Comics Encyclopedia, London: Dorling Kindersley, pp. 40–44, ISBN 0-7566-4119-5