മെമെന്റോ
Memento | |
---|---|
സംവിധാനം | Christopher Nolan |
നിർമ്മാണം | |
തിരക്കഥ | Christopher Nolan |
അഭിനേതാക്കൾ | |
സംഗീതം | |
ഛായാഗ്രഹണം | Wally Pfister |
ചിത്രസംയോജനം | Dody Dorn |
വിതരണം | Newmarket |
റിലീസിങ് തീയതി |
|
രാജ്യം | United States[1] |
ഭാഷ | English |
ബജറ്റ് | $4.5 million[2] |
സമയദൈർഘ്യം | 113 minutes[3] |
ആകെ | $39.9 million[2] |
2000-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് മെമെന്റോ. ജൊനാഥൻ നോളന്റെ ചെറുകഥയായ മെമെന്റോ മോറി അടിസ്ഥാനമാക്കി സഹോദരൻ ക്രിസ്റ്റഫർ നോളനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ആന്റീറോഗ്രേഡ് അമ്നീഷ്യ ബാധിച്ചതിനാൽ പുതുതായി ഒന്നും ഓർക്കാൻ സാധിക്കാത്ത ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഗൈ പിയേഴ്സ്, കാരി-ആൻ മോസ്, ജോ പന്റോലിയാനോ എന്നിവരാണ് ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അരേഖീയമായ കഥനമാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. ഇടവിട്ടുള്ള രണ്ട് സീക്വൻസുകളിലായാണ് ചലച്ചിത്രത്തിൽ കഥ പറയുന്നത് - ഇവയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലക്രമത്തിലും കളറിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രേണി കാലത്തിന്റെ വിപരീതക്രമത്തിലുമാണ്. അതിനാൽ ഓരോ സീക്വൻസ് ആരംഭിക്കുമ്പോഴും അതിനു മുമ്പുള്ള സംഭവങ്ങളെക്കുറിച്ച് പ്രേക്ഷകൻ അജ്ഞനാണ്. അസാധാരണമായ ഈ കഥനശൈലി ചിത്രത്തിന് ധാരാളമായ നിരൂപകപ്രശംസ നേടിക്കൊടുത്തു.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ഗൈ പിയേഴ്സ് | ലെനാഡ് ഷെൽബി |
കാരി-ആൻ മോസ് | നതാലി |
ജോ പന്റോലിയാനോ | ടെഡ്ഡി |
അവലംബം
[തിരുത്തുക]- ↑ "Memento (2000)". British Film Institute. Archived from the original on July 13, 2012. Retrieved June 14, 2014.
- ↑ 2.0 2.1 "Memento (2001)". Box Office Mojo. Retrieved December 21, 2014.
- ↑ "Memento". British Board of Film Classification. Archived from the original on 2020-06-04. Retrieved June 10, 2013.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- മെമെന്റോ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് മെമെന്റോ
- മെമെന്റോ ഓൾറോവിയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് മെമെന്റോ
- മെറ്റാക്രിട്ടിക്കിൽ നിന്ന് മെമെന്റോ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് മെമെന്റോ
- Plot Holes: Memento, on how certain discrepancies might be plot holes or of more significance, on Slate
- Memento and anterograde amnesia
- (in Spanish) Somos movies (oficial web) Archived 2020-03-18 at the Wayback Machine.