ഹൈഡ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹൈഡ്ര
Hydras (8).JPG
Hydra showing sessile behaviour
Scientific classification
Kingdom: Animalia
Subkingdom: Eumetazoa
Phylum: Cnidaria
Subphylum: Medusozoa
Class: Hydrozoa
Subclass: Leptolinae
Order: Anthomedusae
Suborder: Capitata
Family: Hydridae
Genus: Hydra
Linnaeus, 1758[1]
Species[1]

വളരെ ചെറിയ ഒരു ശുദ്ധജല ജീവിയാണ് ഹൈഡ്ര. ഹൈഡ്രയെ ഒരു മാംസഭുക്കായാണു കണക്കാക്കുന്നത്. [2][3]ശുദ്ധജലത്തിൽ കാണപ്പെടുന്ന ചെറു ഷഡ്‌പദങ്ങൾ അവയുടെ ലാർവകൾ എന്നിവയാണു പ്രധാന ഭക്ഷണം. പ്രായം ആകുകയോ പ്രായാധിക്യത്താൽ മരണപ്പെടുകയോ ചെയ്യാറില്ല ഇവ. ഇവയുടെ കേടുക്കൾ സ്വയം ഭേദമാകുന്ന രീതിയും ശ്രദ്ധേയമാണ്. ഹൈഡ്ര ലൈംഗികമായും അലൈംഗികമായം പ്രത്യുല്പാദനം നടത്തുന്നു. ഹൈഡ്രയിൽ അലൈഗിംക പ്രത്യുല്പാദനം നടക്കുന്നത് അനുകൂല സാഹചര്യത്തിലാണ്. ബഡ്ഡിംഗ് എന്ന പ്രക്രിയയിലലൂടെയാണ് ഇത് നടക്കു്ന്നത്. പ്രായപൂർത്തിയായ ഹൈഡ്രയുടെ ശരീരത്ത് മുകുളങ്ങൾ ഉണ്ടാകു്ന്നു. ഈ മുകുളങ്ങൾ വളർന്ന് അമ്മ ഹൈഡ്രയുടെ ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ് പുതിയൊരു ഹൈഡ്രയായി വളരുന്നു. പൈഡ്ര അലൈംഗിക പ്രത്യുല്പാദനം നടത്തുന്നത് പ്രതികൂല സാഹചര്യത്തിലാണ്. ഹൈഡ്ര ഒരു ഹെർമാഫ്രോഡൈറ്റാണ് (സ്ത്രീ പുരുഷ പ്രത്യുല്പാദന അവയവങ്ങൾ ഒരു ഹൈഡ്രയിൽ തന്നെ കാണുന്നു.). ബീജസംയോജം ശരീരത്തിനുള്ളിൽ നടക്കുകയും സൈഗോട്ട് രൂപപ്പെടുകയും ചെയ്യയുന്നു. ഈ സൈഗോട്ടിന് ഒരു ബാഹ്യാവരണം ഉണ്ടാകുകയും വെള്ളത്തിലേക്ക് ഇടുകയും ചെയ്യുന്നു. അനുകൂല സാഹചര്യയത്തിൽ ഈ ബാഹ്യാവരണം പൊട്ടുകയും ഇത് ഒരു പുതിയ ഹൈഡ്രയായി മാറുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Schuchert, P. (2011). P. Schuchert, ed. "Hydra Linnaeus, 1758". World Hydrozoa database. World Register of Marine Species. Retrieved 2011-12-20. 
  2. Gilberson, Lance (1999) Zoology Lab Manual, 4th edition. Primis Custom Publishing.
  3. Solomon, E., Berg, l., Martin, D. (2002) Biology 6th edition. Brooks/Cole Publishing.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈഡ്ര&oldid=2303039" എന്ന താളിൽനിന്നു ശേഖരിച്ചത്