ജായര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജായര (Cygnus)
ജായര
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ജായര രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cyg
Genitive: Cygni
ഖഗോളരേഖാംശം: 20.62 h
അവനമനം: +42.03°
വിസ്തീർണ്ണം: 804 ചതുരശ്ര ഡിഗ്രി.
 (16-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
9
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
84
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
6
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ഡെനബ് (α Cyg)
 (1.25m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
61 Cyg
 (11.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : October Cygnids
Kappa Cygnids
സമീപമുള്ള
നക്ഷത്രരാശികൾ:
കൈകവസ് (Cepheus)
വ്യാളം (Draco)
അയംഗിതി (Lyra)
ജംബുകൻ (Vulpecula)
ഭാദ്രപദം (Pegasus)
ഗൌളി (Lacerta)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജായര (Cygnus). ഇത് വടക്കൻ കുരിശ് എന്നും അറിയപ്പെടുന്നു. പാശ്ചാത്യലോകത്ത് ഇതിന്‌ ഒരു അരയന്നത്തിന്റെ ആകൃതി കല്പിക്കപ്പെടുന്നു. എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗ ഇതിലൂടെ കടന്നുപോകുന്നു.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

സൂപ്പർനോവാ അവശിഷ്ടമായ വെയ്ൽ നീഹാരിക

M29, M39 എന്ന മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. ഇവ രണ്ടും ഓപ്പൺ ക്ലസ്റ്ററുകളാണ്‌. വടക്കേ അമേരിക്കൻ നീഹാരിക (North American Nebula), പെലിക്കൻ നീഹാരിക (Pelican Nebula), ക്രെസന്റ് നീഹാരിക (Crescent Nebula), വെയ്ൽ നീഹാരിക (Veil Nebula) എന്ന നീഹാരികകളും ഈ നക്ഷത്രരാശിയിലാണ്‌. വെയ്ൽ നീഹാരിക ഒരു സൂപ്പർനോവാ അവശിഷ്ടമാണ്‌. ഈ നക്ഷത്രരാശിയിലെ Cygnus X-1 എന്ന തമോദ്വാരം ഒരു റേഡിയോ പ്രഭവകേന്ദ്രമാണ്‌.

\beta Cyg അഥവാ അൽബിരിയോ ഒരു ഇരട്ടനക്ഷത്രമാണ്‌. ഇതിലെ നക്ഷത്രങ്ങൾ ഒരു സാധാരണ ദൂരദർശിനിയുപയോഗിച്ച് വേർതിരിച്ച് കാണാനാകുന്നതും വ്യത്യസ്ത വർണ്ണങ്ങളുള്ളതുമാണ്‌.

\alpha Cyg അഥവാ ഡെനബ്, ഗരുഡൻ രാശിയിലെ തിരുവോണം, അയംഗിതി രാശിയിലെ വേഗ എന്നിവ ആകാശത്ത് ഒരു ത്രികോണം നിർമ്മിക്കുന്നു. ഇത് ഗ്രീഷ്മ ത്രികോണം (Summer Triangle) എന്നറിയപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=ജായര&oldid=1713844" എന്ന താളിൽനിന്നു ശേഖരിച്ചത്