Jump to content

സ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിയൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്യൂസ്
ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം[1]
ബ്രിട്ടീഷ് മ്യൂസിയത്തിൽ
സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം[1]
ദേവ രാജാവ്
ആകാശത്തിന്റേയും ഇടിമിന്നലിന്റേയും ദേവൻ
വാസംഒളിമ്പസ് പർവ്വതം
പങ്കാളിഹീര
മാതാപിതാക്കൾക്രോണസ്,റിയ
സഹോദരങ്ങൾപോസിഡോൺ, ഹേഡിസ്, ഡിമീറ്റർ, ഹെസ്റ്റിയ, ഹീര
മക്കൾഅറീസ്, അഥീന, അപ്പോളോ, ആർട്ടിമിസ്, അഫ്രൊഡൈറ്റി, ഡയൊനൈസസ്, ഹെബി, ഹെർമീസ്, ഹെരാക്കിൾസ്, ഹെലൻ, ഹെഫേസ്റ്റസ്, പെർസിയസ്, മിനോസ്, മ്യൂസുകൾ
റോമൻ പേര്ജൂപിറ്റർ

ഗ്രീക്ക് പുരാണപ്രകാരം ദേവന്മാരുടെ ദേവനും ഒളിമ്പസ് പർവതത്തിന്റെ അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ് (Zeus). ഇടിമിന്നൽ, കഴുകൻ, കാള, ഓക്ക് മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കൈയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.

ദേവരാജാവായ ക്രോണസിന്റെയും റിയയുടെയും ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ പോസിഡോണിന്റെയും ഹേഡിസിന്റെയും സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ ഹീരയാണ് മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് അഥീന, അപ്പോളോ, ആർട്ടിമിസ്, ഹേംസ്, പെർസഫനി, ഡയൊനൈസസ്, പെർസിയസ്, ഹെറാക്കിൾസ്, ഹെലൻ, മിനോസ്,മ്യൂസുകൾ തുടങ്ങിയവർ. അറീസ്, ഹെബി, ഹെഫേസ്റ്റസ് എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.

റോമൻ പുരാണങ്ങളിലെ ജൂപ്പിറ്റർ, ഇട്രസ്കൻ പുരാണങ്ങളിലെ ടിനിയ, ഹൈന്ദവ പുരാണങ്ങളിലെ ഇന്ദ്രൻ എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.

അവലംബം

[തിരുത്തുക]
  1. The bust below the base of the neck is eighteenth century. The head, which is roughly worked at back and must have occupied a niche, was found at Hadrian's Villa, Tivoli and donated to the British Museum by John Thomas Barber Beaumont in 1836. BM 1516. (British Museum, A Catalogue of Sculpture in the Department of Greek and Roman Antiquities, 1904).
"https://ml.wikipedia.org/w/index.php?title=സ്യൂസ്&oldid=1717464" എന്ന താളിൽനിന്ന് ശേഖരിച്ചത്