ഗ്രാൻഡ്മ മോസെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രാൻഡ്മ മോസെസ്
Grandma Moses NYWTS.jpg
ഗ്രാൻഡ്മ മോസെസ്, 1953
ജനനം അന്ന മേരി റോബേർട്ട്സൺ
1860 സെപ്റ്റംബർ 7(1860-09-07)
ഗ്രീൻവിച് , ന്യൂയോർക്ക്,
United States
മരണം 1961 ഡിസംബർ 13(1961-12-13) (പ്രായം 101)
ഹൂസിക്ക് ഫാൾസ്, ന്യൂയോർക്ക്,
യുണൈറ്റഡ് സ്റ്റേറ്റ്സ്
ദേശീയത യുണൈറ്റഡ് സ്റ്റേറ്റ്സ്
പ്രശസ്തി പെയിന്റിംഗ്, എമ്പ്രോയിഡറി
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
The Old Checkered Inn in Summer
ജീവിത പങ്കാളി(കൾ) തോമസ് സാൽമൻ മോസെസ് (1887-1927; his death)

ഒരു അമേരിക്കൻ നാടോടി കലാകാരിയായ അന്ന മേരി റോബേർട്ട്സൺ മോസെസ് (സെപ്തംബർ 7, 1860 – ഡിസംബർ 13, 1961) ഗ്രാൻഡ്മ മോസെസ് എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 78 വയസ്സുള്ളപ്പോഴാണ് കാര്യമായ ചിത്രരചനയാരംഭിച്ചത്.

വാർദ്ധക്യകാലത്ത് കല തൊഴിലാക്കി വിജയം കൈവരിച്ച അപൂർവ്വ വനിതയായിരുന്നു ഗ്രാൻഡ്മ. അവളുടെ ചിത്രങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലും വിദേശത്തും പ്രദർശിപ്പിക്കുകയും വില്ക്കപ്പെടുകയും ചെയ്തു. ഗ്രീറ്റിംഗ് കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതയ്ക്കു വേണ്ടിയും ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയത്തിലുള്ള ചിത്രശേഖരണത്തിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ ദ സുഗാറിങ് ഓഫ് എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കുകയുണ്ടായത്.

അന്ന മേരി റോബേർട്ട്സൺ (1860)
അന്ന മേരി റോബേർട്ട്സൺ അവളുടെ രണ്ടുകുട്ടികളോടൊപ്പം
Fireboard decorated by Moses in 1918
The 1969-ൽ ഗ്രാൻഡ്മ മോസെസിനെ ബഹുമാനിക്കുന്നതിനുവേണ്ടി യു.എസ്.പുറത്തിറക്കിയ പോസ്റ്റേജ് സ്റ്റാംപ്. It re-creates her painting Fourth of July, which the White House owns.

മാഗസിൻ കവർ, ടെലിവിഷൻ, അവളുടെ ജീവിതത്തെക്കുറിച്ചുള്ള ചലച്ചിത്രാവിഷ്കരണം എന്നിവയിലെല്ലാം മോസെസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൈ ലൈഫ് ഓഫ് ഹിസ്റ്ററി എന്ന മോസെസ് എഴുതിയ ആത്മകഥയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് ഡോക്ടറേറ്റ് ബഹുമതിയും നേടുകയുണ്ടായി.

പ്രകൃതിയെയോ, ജീവിതത്തെയോ, വികാരതീവ്രമായ സ്മരണയുണർത്തുന്ന അന്തരീക്ഷത്തെയോ കലർപ്പില്ലാതെ യഥാർത്ഥമായി ചിത്രീകരിക്കുന്നു എന്ന് മോസെസിനെക്കുറിച്ച് ദ ന്യൂയോർക്ക് ടൈംസിൽ പറയുകയുണ്ടായി. മഞ്ഞുകാലത്ത് പൊഴിയുന്ന ആദ്യത്തെ മഞ്ഞ്, വസന്തകാലത്തെ ആദ്യത്തെ പച്ചതളിർപ്പുകൾ, വ്യകതികൾ എന്നിവയുടെ രൂപചിത്രങ്ങൾ വരയ്ക്കാൻ മോസെസിനു കഴിഞ്ഞിരുന്നു. [1]

മോസെസ് 12 വയസ്സുമുതൽ 15 വർഷം വരെ വീടുസൂക്ഷിപ്പുകാരിയായി ജീവിതം നയിച്ചിരുന്നു. ഒരു അമേരിക്കൻ പ്രിന്റ് നിർമ്മാണ കമ്പനിയായ കുറീയർ ആൻഡ് ഐവ്സ് അവർ നിർമ്മിച്ച പ്രിന്റുകൾ മോസെസ് വരയ്ക്കുന്നത് ഒരു തൊഴിൽ ദാതാവിന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് അവർ അവൾക്ക് വരയ്ക്കാനുള്ള ആവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തു.

വിർജീനിയയിൽ അവർ ജോലിചെയ്തിരുന്ന കൃഷിസ്ഥലത്തിനരികിൽ മോസെസും അവളുടെ ഭർത്താവും ഒരുമിച്ച് അവരുടെ വിവാഹജീവിതം ആരംഭിച്ചു. 1905-ൽ അവർ നോർത്ത് ഈസ്റ്റേൺ യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്ക് മടങ്ങിയെത്തുകയും ന്യൂയോർക്കിലെ ഈഗിൾ ബ്രിഡ്ജിൽ സ്ഥിര താമസം ഉറപ്പിക്കുകയും ചെയ്തു. ആ ദമ്പതികൾക്ക് 10 മക്കളുണ്ടായിരുന്നതിൽ 5 പേർ മാത്രമാണ് ശൈശവകാലം അതിജീവിച്ചത്. അവളുടെ ജീവിതത്തിലുടനീളം കലയോട് താല്പര്യം കാണിക്കുകയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ആർത്രൈറ്റിസ് പിടിപെടും വരെ നൂലുപയോഗിച്ച് എമ്പ്രോയിഡറി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു.

ജീവിതരേഖ[തിരുത്തുക]

1860 സെപ്തംബർ 7 ന് ന്യൂയോർക്കിലെ ഗ്രീൻവിച്-ലാണ് അന്ന മേരി റോബേർട്ടസൺ ജനിച്ചത്. മാർഗരറ്റ് ഷാനഹാൻ റോബേർട്ട്സിന്റെയും റസ്സൽ കിങ് റോബേർട്ട്സിന്റെയും 10 മക്കളിൽ മൂന്നാമത്തേതായിരുന്നു അന്ന. 5 സഹോദരന്മാരെയും 4 സഹോദരിമാരിമാരെയും വളർത്തിയത് അവളായിരുന്നു. അവളുടെ പിതാവ് കർഷകനും ഒരു ചണമില്ലുടമയുമായിരുന്നു. [2]

മോസെസ് കുട്ടിയായിരിക്കുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഒറ്റ മുറിയുള്ള ഒരു സ്ക്കൂളിലാണ് പഠിച്ചിരുന്നത്. [1]ആ സ്ക്കൂൾ ഇന്ന് വെർമന്റിലെ ബെന്നിംഗ്ടൺ മ്യൂസിയമായി പ്രവർത്തിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള മോസെസിന്റെ ചിത്രങ്ങളുടെ ഏറ്റവും കുടുതൽ ശേഖരണങ്ങൾ ഇവിടെയാണ് കാണപ്പെടുന്നത്. [3]മോസെസ് കുട്ടിയായിരിക്കുമ്പോൾ നാരങ്ങയുടെയും മുന്തിരിങ്ങയുടെയും ജൂസുകൾ ഉപയോഗിച്ച് പ്രകൃതിദൃശ്യങ്ങൾ വരച്ചിരുന്നു.[1] പ്രകൃതിദത്ത ചായമായ ഔക്കെ, ചുണ്ണാമ്പ്, പുല്ല്, മാവ് പേസ്റ്റ്, മരപ്പൊടി തുടങ്ങിയ പ്രകൃതിജന്യ വസ്തുക്കളും ചിത്രനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.[4]

മോസെസ് 12 വയസ്സുള്ളപ്പോൾ അവളുടെ വീട് ഉപേക്ഷിക്കുകയും തൊട്ടയൽപക്കത്തുള്ള ധനിക കുടുംബത്തിലെ വയലിൽ കഠിനമായ ജോലിയും ചെയ്യാൻ തുടങ്ങി. 15 വർഷത്തിലധികം ആ കുടുംബത്തിൽ വീടു സൂക്ഷിച്ചും പാചകംചെയ്തും തുന്നൽപ്പണികൾ ചെയ്തും കഴിഞ്ഞിരുന്നു. [1][2]ആ കുടുംബാംഗങ്ങളിലൊരാൾ മോസെസ് കുറീയർ ആൻഡ് ഐവ്സ് പ്രിന്റിംഗ് കമ്പനിയുടെ പ്രിന്റുകൾ വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് അവൾക്ക് ചോക്കുകളും ക്രയോണുകളും വാങ്ങിക്കൊടുത്തു. തുടർന്ന് അവളുടേതായ രീതിയിൽ സ്വന്തമായി ആർട്ട് വർക്കുകൾ ആരംഭിക്കുകയും ചെയ്തു.[4]

വിവാഹവും കുട്ടികളും[തിരുത്തുക]

മോസെസ് 27വയസ്സുള്ളപ്പോൾ അവൾ ജോലി ചെയ്തിരുന്ന അതേ കൃഷിസ്ഥലത്തിൽ തന്നെ പ്രവർത്തിച്ചിരുന്ന തോമസ് സാൽമൺ മോസെസുമായി വിവാഹബന്ധത്തിലേർപ്പെടുകയും രണ്ട് ദശാബ്ദകാലത്തോളം വിർജീനിയയിലെ സ്റ്റൗൻടണിൽ താസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവർ നാലു കൃഷിസ്ഥലങ്ങളിലായി മാറി മാറി പ്രവർത്തിക്കുകയും ചെയ്തു. [2][5]കുടുംബത്തിന്റെ അധിക വരുമാനത്തിനു വേണ്ടി അന്ന ഉരുളകിഴങ്ങ് വറ്റലുണ്ടാക്കിയും അവളുടെതന്നെ സമ്പാദ്യത്തിൽ നിന്നു വാങ്ങിയ പശുവിന്റെ പാലിൽ നിന്ന് തൈര് കടഞ്ഞെടുത്തും വിറ്റ് വരുമാനമുണ്ടാക്കിയിരുന്നു. പിന്നീട് ആ ദമ്പതികൾ ചേർന്ന് ഒരു വയൽ സ്വന്തമാക്കുകയും ചെയ്തു. [2]

10 മക്കളുണ്ടായിരുന്നതിൽ 5 പേർ മാത്രമാണ് ശൈശവകാലം അതിജീവിച്ചത്. എന്നിരുന്നാലും മോസെസ് ജീവിച്ചിരുന്ന ഷെനൻഡോഹ് താഴ്വര അവൾ ഇഷ്ടപ്പെട്ടിരുന്നു. 1905-ൽ അവളുടെ ഭർത്താവിന് അത്യാവശ്യമായി മാറി താമസിക്കേണ്ടി വന്നതിനാൽ അവർ ന്യൂയോർക്കിലെ ഈഗിൾ ബ്രിഡ്ജിലെ കൃഷിസ്ഥലത്തേയ്ക്ക് മാറി താമസിച്ചു. 1927-ൽ തോമസ് മോസെസിന് 67 വയസ്സായപ്പോൾ അദ്ദേഹം ഹാർട്ട് അറ്റാക്ക് ബാധിച്ച് മരണപ്പെട്ടു. പിന്നീട് അവളുടെ മകൻ ഫോറസ്റ്റ് കൃഷികാര്യങ്ങളിൽ സഹായിച്ചു. മോസെസ് പുനർവിവാഹം ചെയ്യാതെ 1936-ൽ അവളുടെ മകളുടെ കൂടെ താമസിക്കാൻ തുടങ്ങി. [1][2][6]

അന്ന മോസെസ് മദർ മോസെസ് എന്നും ഗ്രാൻഡ്മ മോസെസ് എന്നും അറിയപ്പെടാൻ തുടങ്ങി. അവളുടെ ആദ്യത്തെ ചിത്രപ്രദർശന വേളയിൽ മിസ്സിസ് മോസെസ് എന്നാണ് കൊടുത്തിരുന്നതെങ്കിലും പ്രസ്സുകാർ അതിനെ ഗ്രാൻഡ്മ മോസെസ് എന്ന് ഡബ്ബ് ചെയ്ത് ഒടുവിൽ അത് നിക്ക് നെയിം ആകുകയും ചെയ്തു.[7]

ശേഷകാല ജീവിതവും മരണവും[തിരുത്തുക]

മോസെസ് സൊസൈറ്റി ഓഫ് മേയ്ഫ്ലവർ ഡിസെൻഡന്റ്സ്-ന്റെയും ഡൗട്ടേഴ്സ് ഓഫ് ദ അമേരിക്കൻ റെവല്യൂഷന്റെയും അംഗമായിരുന്നു.[1] ന്യൂയോർക്ക് ഗവർണ്ണർ നെൽസൺ റോക്ക്ഫെല്ലർ അവളുടെ 100-ാം ജന്മദിനം ഗ്രാൻഡ്മ മോസെസ് ദിനം ആയി ആചരിച്ചു. 1960 സെപ്തംബർ 19 ന് ലൈഫ് മാഗസിൻ അവളുടെ പിറന്നാളിന്റെ ഭാഗമായി കവർ പേജിൽ മോസെസിന്റെ ചിത്രമായിരുന്നു പ്രസിദ്ധീകരിച്ചത്.[2]1961-ൽ കുട്ടികൾക്കുള്ള കഥാപുസ്തകമായി ഗ്രാൻഡ്മ മോസെസ് സ്റ്റോറി ബുക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി.[1]

1961ഡിസംബർ 13 ന് 101-ാമത്തെ വയസ്സിൽ ന്യൂയോർക്കിലെ ഹൂസിക്ക് ഫാൾസിലുള്ള ഹെൽത്ത് സെന്ററിൽ വച്ച് ഗ്രാൻഡ്മ മോസെസ് അന്തരിച്ചു. ശവസംസ്കാര ചടങ്ങുകൾ മാപ്ൾ ഗ്രോവ് സെമിത്തേരിയിലായിരുന്നു നടന്നത്. [2]അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി മോസെസിന്റെ മരണാനന്തരം പറയുകയുണ്ടായി. അമേരിക്കൻ ജീവിതത്തിൽ നിന്ന് സ്നേഹനിധിയായ ഒരു വ്യക്തിത്വം നഷ്ടപ്പെട്ടു. എല്ലാ അമേരിക്കക്കാരും അവളുടെ നഷ്ടത്തിൽ വിലപിക്കുന്നുണ്ട്. [1]മോസെസിന്റെ മരണശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലും, വിദേശരാജ്യങ്ങളിലും അവളുടെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടത്തുകയുണ്ടായി. [2]

കളക്ഷൻസ്[തിരുത്തുക]

പ്രവർത്തനങ്ങൾ[തിരുത്തുക]

 • ഓടം ഇൻ ദ ബെർക്ക്ഷിർസ് (Autumn in the Berkshires)[21]
 • ബ്ളാക്ക് ഹോഴ്സെസ് (Black Horses), 1942[21]
 • ബോൻട്സ്വില്ലെ ഫെയർ (Bondsville Fair), 1945[21]
 • ക്യാചിംഗ് ദ താങ്ക്സ്ഗിവിംഗ് ടർക്കി (Catching the Thanksgiving Turkey), സാൻ ടിയാഗോ മ്യൂസിയം ഓഫ് ആർട്ട്[22]
 • ക്രിസ്തുമസ്, 1958, ഓയിൽ ആൻഡ് ടെംപുറ ഓൺ പ്രെസ്സെഡ് വുഡ്, (Christmas, 1958, Oil and Tempura on Pressed Wood), സ്മിത്ത്സോണിയൻ അമേരിക്കൻ ആർട്ട് മ്യൂസിയം[23]
 • ഡിവൈഡിംഗ് ഓഫ് ദ വേയ്സ്, 1947 (Dividing of the Ways, 1947), ഓയിൽ ആൻഡ് ടെംപുറ ഓൺ മസോണൈറ്റ്, അമേരിക്കൻ ഫോൽക് ആർട്ട് മ്യൂസിയത്തിലെ ശേഖരണം, ന്യൂയോർക്ക് [22]
 • ഇംഗ്ലീഷ് കോട്ടേജ് ഫ്ലവർ ഗാർഡൻ(English Cottage Flower Garden), എമ്പ്രോയിഡറി[21]
 • ഗെറ്റൗട്ട് ദ സ്ലെയ്,1960 (Get Out the Sleigh, 1960), ഓയിൽ ഓൺ പ്രെസ്സെഡ് വുഡ്[22]
 • ഗ്രാൻഡ്മ മോസെസ് ഗോസ് ടു ദ ബിഗ് സിറ്റി,1946, (Grandma Moses Goes to the Big City, 1946,) ഓയിൽ ഓൺ ക്യാൻവാസ്, സ്മിത്ത്സോണിയൻ അമേരിക്കൻ ആർട്ട് മ്യൂസിയം[24]
 • ഹേയിംഗ് ടൗൺ,1945, (Haying Time, 1945)[21]
 • ഹോം ഓഫ് ദ ഹിസക്കിയ്യ കിങ് 1776,1943,(Home of the Hezekiah King, 1776), 1943, ഫോനിക്സ് ആർട്ട് മ്യൂസിയം[22]
 • ഹോം ഫോർ താങ്ക്സ് ഗിവിംഗ്,1952 (Home for Thanksgiving, 1952)[25]
 • ഹൂസിക്ക് ഫാൾസ്, 1944, (Hoosick Falls, 1944), സൗത്തേൻ വെർമന്റ് ആർട്ട്സ് സെന്റർ[22]
 • ജാക്ക് എൻ ജിൽ (Jack 'n Jill)[22]
 • ജൂലി ഫോർത്ത്,1951,(July Fourth, 1951)[25]
 • മൈ ഹിൽസ് ഓഫ് ഹോം, (My Hills of Home,) മെമ്മോറിയൽ ആർട്ട് ഗാലറി ഓഫ് യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്റർ , ന്യൂയോർക്ക് [22]
 • കട്ട് ഫോർ ക്രിസ്തുമസ് ട്രീ (Out for Christmas Trees)[22]
 • റോകബൈ,1957 (Rockabye, 1957), ഗ്രാൻഡ്മ മോസെസ് കൊച്ചുമക്കളോടൊപ്പം[25]
 • ദ ചൈൽഡ്ഹുഡ് ഹോം ഓഫ് അന്ന മേരി റോബേർട്ട്സൺ മോസെസ്.1942, (The Childhood Home of Anna Mary Robertson Moses, 1942)[21]
 • താങ്ക്സ് ഗിവിംഗ് ടർക്കി (Thanksgiving Turkey')'[26]
 • ദ ഡൗട്ടേഴ്സ് ഹോംകമിംഗ് (The Daughter's Homecoming,) ഓയിൽ ഓൺ പ്രെസ്സെഡ് വുഡ്[22]
 • ദ ഓൾഡ് ചെക്കേർഡ് ഹൗസ് (The Old Checkered House)[22]
 • ദ ഓൾഡ് കവേർഡ് ബ്രിഡ്ജ് (The Old Covered Bridge,) ദ വാഡ്സ് വർത്ത് അദീനിയം മ്യൂസിയം ഓഫ് ആർട്ട്, ഹാർട്ട്ഫോർഡ്, കണക്ടികട്[22]
 • ദ ഓൾഡ് ഓക്കൻ ബക്കറ്റ് (The Old Oaken Bucket)[22]
 • ദ റെഡ് ചെക്കേർഡ് ഹൗസ് (The Red Checkered House)[22]
 • ടർക്കി ഇൻ ദ സ്ട്ര (Turkey in the Straw,) c. , സ്വകാര്യ ശേഖരണം[26]
 • വൈറ്റ് ക്രിസ്തുമസ് (White Christmas)[22]
 • വിന്റർ ഈസ് ഹീയർ,1945 ( Winter is Here, 1945)[22]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Obituary: Grandma Moses Is Dead at 101; Primitive Artist 'Just Wore Out'". New York Times. December 14, 1961. 
 2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "Anna Mary Robertson ("Grandma") Moses Biography". Galerie St. Etienne. Retrieved August 30, 2014. 
 3. Christina Tree; Diane E. Foulds (1 June 2009). Explorer's Guide Vermont. Countryman Press. p. 123. ISBN 978-1-58157-822-5. 
 4. 4.0 4.1 Arnold B. Cheyney (1 January 1998). People of Purpose: 80 People Who Have Made a Difference. Good Year Books. p. 110. ISBN 978-0-673-36371-8. 
 5. "National Register of Historic Places Program: Women's History Month Feature 2013 - Mt. Airy, Augusta County, Virginia". National Park Service. Retrieved August 30, 2014. 
 6. "Grandma Moses in the 21st Century (originally published in Resource Library Magazine.)". Traditional Fine Arts Organization Inc. Retrieved August 6, 2011. 
 7. Stein, Judith (2001). The White-Haired Girl: A Feminist Reading: Grandma Moses in the 21st Century. Alexandria, VA: Art Services International. pp. 48–63. 
 8. "Museum Story". ബെന്നിംഗ്ടൺ മ്യൂസിയം. Retrieved August 30, 2014. 
 9. "Collections". Bennington Museum. Retrieved August 30, 2014. 
 10. "Anna Mary Robertson Moses". ബ്രൂക്ക്ലിൻ മ്യൂസിയം. Retrieved August 30, 2014. 
 11. "Artists - M - page 4". ഫിഗ്ഗെ ആർട്ട് മ്യൂസിയം. Retrieved August 30, 2014. 
 12. "Search: Grandma Moses". Hirshhorn. Retrieved August 30, 2014. 
 13. "Search: Anna Moses". ലൗറൻ റോഗേഴ്സ് മ്യൂസിയം ഓഫ് ആർട്ട്. Retrieved August 30, 2014. 
 14. "Search: Moses". മേയർ മ്യൂസിയം ഓഫ് ആർട്ട് , റാൻഡോൾഫ് കോളേജ്. Retrieved August 30, 2014. 
 15. "Search: Anna Moses". മെമ്മോറിയൽ ആർട്ട് ഗാലറി, റോചെസ്റ്റർ സർവ്വകലാശാല. Retrieved August 30, 2014. 
 16. "Search: Grandma Moses". Metropolitan Museum of Art. Retrieved August 30, 2014. 
 17. "Grandma Moses". നാഷണൽ മ്യൂസിയം ഓഫ് വുമൺ ഇൻ ദ ആർട്ട്സ്. Retrieved August 30, 2014. 
 18. "Collection - Artists L-M". ദ ഫിലിപ്സ് കളക്ഷൻ. Retrieved August 30, 2014. 
 19. "SAAM - Grandma Moses". 
 20. "Grandma Moses". യൂണിവേഴ്സിറ്റി ഓഫ് ലോവ മ്യൂസിയം ഓഫ് ആർട്ട്. Retrieved August 30, 2014. 
 21. 21.0 21.1 21.2 21.3 21.4 21.5 Adam Richard Schaefer (2003). Grandma Moses. Heinemann Library. pp. 5–13. ISBN 978-1-4034-0289-9. 
 22. 22.00 22.01 22.02 22.03 22.04 22.05 22.06 22.07 22.08 22.09 22.10 22.11 22.12 22.13 22.14 Karal Ann Marling (2006). Designs on the Heart: The Homemade Art of Grandma Moses. ഹാർവാർഡ് സർവ്വകലാശാല Press. p. throughout. ISBN 978-0-674-02226-3. 
 23. "SAAM - Christmas by Grandma Moses". 
 24. "SAAM - Grandma Moses Goes to the Big City". 
 25. 25.0 25.1 25.2 V. T. Dacquino (1 January 2010). Grandma Moses. Benchmark Education Company. pp. 12–17. ISBN 978-1-61672-617-1. 
 26. 26.0 26.1 Metropolitan Museum of Art (New York, N.Y.); Doreen Bolger; Doreen Bolger Burke (1980). 1846 - 1864 ഇടയിലുള്ള മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് -ലെ അമേരിക്കൻ ചിത്രങ്ങൾ.: A catalogue of works by artists born between Vol. 3. Metropolitan Museum of Art. pp. 391–392. ISBN 978-0-87099-244-5. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഗ്രാൻഡ്മ മോസെസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്മ_മോസെസ്&oldid=2749316" എന്ന താളിൽനിന്നു ശേഖരിച്ചത്