പിയറ്റർ ബ്രൂഗൽ ഒന്നാമൻ
ബ്രൂഗൽ | |
![]() ബ്രൂഗലിന്റെ ഒരു 'സെൽഫ് പോർട്രൈറ്റ്' | |
ജനനപ്പേര് | പിയറ്റർ ബ്രൂഗൽ |
ജനനം | c. 1525 ബ്രെഡാ,നെതർലൻഡ് |
മരണം | സെപ്റ്റംബർ 9, 1569 ബ്രസ്സൽസ് |
രംഗം | ചിത്രകല |
നവോത്ഥാന കാലത്തെ പ്രശസ്തനായ ചിത്രകാരനാണ് പിയറ്റർ ബ്രൂഗൽ. അക്കാലത്തെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ.അതുകൊണ്ടു തന്നെ അദ്ദേഹം "കർഷകനായ ബ്രൂഗൽ" എന്നറിയപ്പെട്ടു.
ജീവിതം[തിരുത്തുക]
ബ്രൂഗലിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല. നെതർലാന്റിലെ ബ്രെഡയാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നാൺ` ലഭ്യമായ രേഖകൾ വച്ചുള്ള അനുമാനം. വളരെ പ്രൗഡമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭിച്ചിരുന്നു എന്നാണ് അനുമാനം. ഇറ്റലിയിലും ഫ്രാൻസിലുമായാണ് ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കഴിച്ചു കൂട്ടിയത്. അതിനിടെ,ചിത്രകാരി കൂടിയായിരുന്ന Mayken Verhulst നെ വിവാഹം കഴിച്ചു.1569 സെപ്റ്റംബർ 9ന് ബ്രസ്സൽസിൽ വച്ച് അന്തരിച്ചു.
പ്രശസ്ത ചിത്രകലാവിദഗ്ദ്ധരായിരുന്ന പിയറ്റർ ബ്രൂഗൽ രണ്ടാമൻ,ജാൻ ബ്രൂഗൽ എന്നിവരുടെ പിതാവുകൂടിയാണ് അദ്ദേഹം.
പ്രധാന ചിത്രങ്ങൾ[തിരുത്തുക]
- ഗ്രാമീണ വിവാഹം
- ബാബേൽ ഗോപുരം
- കുട്ടികളൂടെ കളി
- പൗലോസ് പുണ്യവാളന്റെ മനം മാറ്റം
- കർഷകനൃത്തം
പുറംകണ്ണികൾ[തിരുത്തുക]
- Bosch Bruegel Society Archived 2012-07-04 at the Wayback Machine.
- www.Pieter-Bruegel-The-Elder.org 99 works by Pieter Bruegel the Elder
- Gallery of all paintings and drawings
- Timken Museum of Art's "Parable of the Sower" by Pieter Bruegel the Elder Archived 2010-04-21 at the Wayback Machine.
- Creativity Brueghel laid the foundation of the Netherlands School
- The political consciousness of Pieter Bruegel
- Orenstein, Nadine M., ed. (2001). Pieter Bruegel the Elder: Drawings and Prints. The Metropolitan Museum of Art. ISBN 9780870999901.
{{cite book}}
:|first=
has generic name (help); External link in
(help)|title=