Jump to content

സ്വപ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
El sueño del caballero, 1655 (Antonio de Pereda)
പ്രമാണം:Antonio de Peeda - The Knight's Dream.JPG
"The Knight's Dream" by Antonio de Pereda.

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും. എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളികയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.

സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളർച്ച‌ മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . ഈ കാരണത്താൽ പിന്തുടർന്ന ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം. സ്വപ്‌നങ്ങൾ സാധാരണയായി ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയാണ്. 20-30 മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സാധാരണ സ്വപ്‌നങ്ങൾ സ്വപ്നം കാണുന്നയാളുടെ നിയന്ത്രനത്തിലായിരിക്കുകയില്ല. എന്നാൽ ലൂസിട് ഡ്രീമിംഗ് എന്ന അവസ്ഥയിൽ സ്വപ്നം കാണുന്ന ആളിന് സ്വബോധം ഉണ്ടായിരിക്കും. മാനസിക ശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിൻറെ സ്വപ്നങ്ങളുടെ അപഗ്രഥനം എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങൾ നൽകുന്നുണ്ട്. ക്രിസ്റ്റിഫർ നോളൻ സംവിധാനം ചെയ്ത ഇൻസെപ്ഷൻ എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിൻറെ ശാസ്ത്രീയ വശങ്ങൾ വിശകലനം ചെയ്യുന്നതാണ്. ലിയനാർഡോ ഡി കാപ്രിയോ, ജോസഫ് ലെവിറ്റ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ മറ്റൊരാളുടെ സ്വപ്നത്തിനുള്ളിൽ കടന്ന് വിവരങ്ങൾ ചോർത്തുന്നവരുടെ കഥയാണ് പറയുന്നത്. ഒരാളുടെ സ്വപനം നിരവധി ആളുകൾക്കു ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.

ഡ്രീം ക്യാച്ചർ

"https://ml.wikipedia.org/w/index.php?title=സ്വപ്നം&oldid=3697262" എന്ന താളിൽനിന്ന് ശേഖരിച്ചത്