കിടക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mattress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അത്യാധുനിക കിടക്ക

തുണികൾ കൊണ്ടോ, ചില പ്രത്യേക തരം പുല്ലുകൾ കൊണ്ടോ, മൃഗങ്ങളൂടെ രോമങ്ങൾ കൊണ്ടോ നിർമ്മിച്ചതും, കിടക്കുവാനും, ഉറങ്ങുവാനുമായി ഉപയോഗിക്കുന്നതുമായ ഒരു തരം പായയെയോ അല്ലെങ്കിൽ മെത്തയെയോ ആണ് കിടക്ക എന്ന് പറയുന്നത്. ആംഗലേയത്തിൽ(ഇംഗ്ലീഷ്) ഇതിനെ മാട്രസ് (Mattress) എന്ന് പറയുന്നു. പഞ്ഞി, ചകിരി,സ്പോഞ്ച് എന്നിവ ഉൾപ്പെടുത്തിയും കിടക്കകൾ നിർമ്മിക്കാറുണ്ട്. തറയിലോ അല്ലെങ്കിൽ കട്ടിലിനു മുകളിലോ ആയാണ് കിടക്ക സാധാരണ വിരിക്കാറുള്ളത്. ആധുനികയുഗത്തിൽ സ്പ്രിംഗുകളൂം (Spring), ഇലാസ്റ്റിക്കുകളൂം (Elastic) ഘടിപ്പിച്ച് തയ്യാറാക്കിയതും, മനുഷ്യശരീരാകൃതിക്കനുസരിച്ച് കുഴിയുന്നതും, വികസിക്കുന്നതുമായ അത്യാധുനിക കിടക്കകളും വിപണിയിൽ സുലഭമാണ്. ശിലായുഗകാലഘട്ടങ്ങളിലാണ് കിടക്കളുടെ ആവിർഭാവം എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ തറയിൽ വിരിച്ച് ഉപയോഗിച്ചിരുന്ന കിടക്കകൾ, പൊടിയിൽ നിന്നും, അഴുക്കു പറ്റുന്നതിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണ് കട്ടിലിലേക്ക് മാറ്റിയതെന്നും അന്നു മുതൽ കട്ടിലുകൾ പ്രചാരത്തിലായെന്നും കരുതുന്നു. കിടക്കവിരി, തലയിണ, പുതപ്പ്, എന്നിവ കിടക്കയുടെ കൂടെ ഉപയോക്താവിന്റെ ആവശ്യാനുസരണം സാധാരണയായി ഉപയോഗിച്ചു വരുന്നവയാണ്. കിടക്കയുടെ ആംഗലേയ നാമമായ മാട്രസ് എന്നത് ഒരു അറബിക് വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്.[1]

അവലംബം[തിരുത്തുക]

  1. "Mattress: Word History." The American Heritage Dictionary.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിടക്ക&oldid=1692670" എന്ന താളിൽനിന്ന് ശേഖരിച്ചത്