Jump to content

പോളിസോംനോഗ്രാഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Polysomnography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Polysomnography
Medical diagnostics
Polysomnographic record of REM sleep. Eye movements highlighted by red rectangle.
ICD-9-CM89.17
MeSHD017286
OPS-301 code1-790
MedlinePlus003932
LOINC28633-6
Pediatric polysomnography patient

ഉറക്കത്തെക്കുറിച്ചുള്ള പഠനത്തിലും ഉറക്ക മരുന്നിൻറെ ഒരു ഡയഗ്നോസ്റ്റിക് ഉപകരണമായും ഉപയോഗിക്കുന്ന മൾട്ടി-പാരാമെട്രിക് ടെസ്റ്റാണ് പോളിസോംനോഗ്രാഫി (പിഎസ്ജി).[1]പരിശോധനാ ഫലത്തെ പോളിസോംനോഗ്രാം എന്നും ചുരുക്കത്തിൽ പി‌എസ്‌ജി എന്നും വിളിക്കുന്നു. ഗ്രീക്ക്, ലാറ്റിൻ വേരുകളിൽ നിന്നാണ് ഈ പേര് ഉദ്ഭവിച്ചത്. ഗ്രീക്ക് πολύς, (അനേകം ചാനലുകൾ എന്നർത്ഥത്തെ സൂചിപ്പിക്കുന്ന പോളസ് എന്നാൽ "ധാരാളം" വളരെയധികം"), ലാറ്റിൻ സോമ്നസ് ("ഉറക്കം"), ഗ്രീക്ക് γράφειν (ഗ്രാഫെൻ, "എഴുതാൻ")

ടൈപ്പ് I പോളിസോംനോഗ്രാഫി, ഉറക്കത്തിൽ സംഭവിക്കുന്ന ബയോഫിസിയോളജിക്കൽ മാറ്റങ്ങളുടെ സമഗ്രമായ റെക്കോർഡിംഗാണ് അതായത് ഒരു വിശ്വസനീയ സാങ്കേതിക വിദഗ്ദ്ധൻ തുടർച്ചയായി നിരീക്ഷിക്കുന്നതിനിടയിൽ രാത്രി നടത്തിയ ഒരു ഉറക്ക പഠനം. സാധാരണയായി ഇത് രാത്രിയിൽ ആണ് നടത്തുന്നത്. സിർകാഡിയൻ റിഥം സ്ലീപ് ഡിസോർഡേഴ്സ് ഉള്ളവർ ദിവസത്തിന്റെ മറ്റു സമയങ്ങളിൽ ടെസ്റ്റ് ചെയ്യാവുന്നതാണ്. PSG മോണിറ്ററിൽ നിരവധി ശാരീരിക പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നു. ഉറക്കത്തിൽ മസ്തിഷ്ക്ക പ്രവർത്തനം (EEG), കണ്ണിലെ ചലനങ്ങൾ (EOG), പേശി പ്രവർത്തനം അല്ലെങ്കിൽ അസ്ഥിപേശി സജീവമാക്കൽ (EMG), ഹൃദയമിടിപ്പ് (ഇസിജി) എന്നിവ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു. 1970-കളിൽ സ്ലീപ് ഡിസോർഡർ ആയ സ്ലീപ് അപ്നിയയെ (കൂർക്കം വലി) തിരിച്ചറിയുന്നതിനുമുൻപ്, ശ്വസന പ്രവർത്തനങ്ങളായ, ശ്വാസോച്ഛ്വാസം, റെസ്പിറേറ്ററി എഫോർട്ട് ഇൻഡിക്കേറ്ററുകൾ എന്നിവ പെരിഫറൽ പൾസ് ഒക്സിമെട്രിയോടൊപ്പം ചേർത്തിരുന്നു.

മെഡിക്കൽ ഉപയോഗങ്ങൾ[തിരുത്തുക]

നാർകോലെപ്സി, ഇഡിയോപത്തിക് ഹൈപ്പർസോമ്നിയ, പിരിയോഡിക് ലിമ്പ് മൂവ്മെൻറ് ഡിസോർഡർ (PLMD), റാപിഡ് ഐ മൂവ്മെൻറ് സ്ലീപ് ബിഹേവിയർ ഡിസോർഡർ, പാരസോമ്നിയ, സ്ലീപ് അപ്നിയ എന്നിവയുൾപ്പെടെ പലതരം ഉറക്ക പ്രശ്നങ്ങൾ പോളിസോംനോഗ്രാഫിയിലൂടെ കണ്ടുപിടിക്കാൻ കഴിയുന്നു. സിർകാഡിയൻ റിഥം സ്ലീപ് ഡിസോർഡേഴ്സ് രോഗികളിൽ രോഗനിർണ്ണയത്തിൽ ഇത് നേരിട്ട് ഉപയോഗപ്രദമല്ലെങ്കിലും, മറ്റ് ഉറക്ക പ്രശ്നങ്ങൾ ഒഴിവാക്കാനായി ഉപയോഗിക്കാം.

അവലംബം[തിരുത്തുക]

  1. Ibáñez, Vanessa; Silva, Josep; Cauli, Omar (2018-05-25). "A survey on sleep assessment methods". PeerJ (in ഇംഗ്ലീഷ്). 6: e4849. doi:10.7717/peerj.4849. ISSN 2167-8359.{{cite journal}}: CS1 maint: unflagged free DOI (link)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Iber C, Ancoli-Israel S, Chesson A, and Quan SF for the American Academy of Sleep Medicine. The AASM Manual for the Scoring of Sleep and Associated Events: Rules, Terminology and Technical Specifications, 1st ed.: Westchester, Illinois: American Academy of Sleep Medicine, 2007.
  • Pressman MR (2002). Primer of Polysomnogram Interpretation. Boston: Butterworth Heinemann. ISBN 0-7506-9782-2.
  • Berry RB (2003). Sleep Medicine Pearls. Philadelphia: Hanley & Belfus. ISBN 1-56053-490-7.
  • Bowman TJ (2003). Review of Sleep Medicine. Boston: Butterworth Heinemann. ISBN 0-7506-7392-3.
  • Kryger MH, Roth T, Dement WC (2005). Principles and Practice of Sleep Medicine (4th ed.). Philadelphia: Elsevier Saunders. ISBN 978-0-7216-0797-9.
  • Kushida CA, Littner MR, Morgenthaler TM (2005). "Practice parameters for the indications for polysomnography and related procedures: An update for 2005". Sleep. 28 (4): 499–519. PMID 16171294. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോളിസോംനോഗ്രാഫി&oldid=3909510" എന്ന താളിൽനിന്ന് ശേഖരിച്ചത്