Jump to content

വികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമുഖം

വളരെ ശരിയായ ഒരു നിർവ്വചനം അല്ലെങ്കിലും, ഒരു മനുഷ്യന്റെ നാഡീപ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങളെ വികാരം എന്നു വിളിക്കാം. മസ്തിഷ്കം ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചിന്താരീതികളും സാമൂഹിക-കുടുംബ-മത സാഹചര്യങ്ങളുമായി വികാരം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തികളിലും വൈകാരികത വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവ ഏറിയും കുറഞ്ഞും കാണപ്പെടുന്നു. പലരും പല രീതിയിൽ ആവും ഇവ പ്രകടിപ്പിക്കുക. ബന്ധങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കാറുണ്ട്. എന്നാൽ അപൂർവം വ്യക്തികളിൽ യാതൊരു വികാരവും ഉണ്ടാകാത്ത അവസ്ഥയും ഉണ്ട്. വികാരങ്ങളും അവ പ്രകടിപ്പിക്കുന്ന രീതിയും വ്യക്തിയുടെ മാനസിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. നിയന്ത്രണമില്ലാത്ത വികാരവും പെരുമാറ്റ വൈകല്യങ്ങളും പലരെയും ഗുരുതര കുറ്റകൃത്യങ്ങളിലേക്ക് നയിക്കാറുണ്ട്.

വികാരങ്ങൾ

[തിരുത്തുക]
  1. സന്തോഷം
  2. സന്താപം,വിഷമം,സങ്കടം,കോപം
  3. കരുണ,ദയ, പ്രണയം
  4. ബീഭത്സം
  5. ഭയം
  6. വിശപ്പ്
  7. അമ്പരപ്പ്
  8. ദാഹം
  9. മോഹം, ലൈംഗികത, രതിമൂർച്ഛ
  10. ഇഷ്ടം
"https://ml.wikipedia.org/w/index.php?title=വികാരം&oldid=3270870" എന്ന താളിൽനിന്ന് ശേഖരിച്ചത്