ബെന്നിംഗ്ടൺ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bennington Museum
സ്ഥാപിക്കപ്പെട്ടത്1928
സ്ഥലം75 Main Street
Bennington, Vermont, United States
തരംArt, history
വെബ്‌സൈറ്റ്www.benningtonmuseum.org

യുഎസ്എയിലെ ബെന്നിങ്ടൺ വെർമോണ്ട് 75 മെയിൻ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ശ്രദ്ധേയമായ കലാശേഖരവും പ്രാദേശിക ചരിത്രമുള്ള ഒരു അംഗീകൃത മ്യൂസിയമാണ് ബെന്നിങ്ടൺ മ്യൂസിയം. ബെന്നിങ്ടൺ ഹിസ്റ്റോറിക്കൽ അസോസിയേഷൻ 1852-ൽ ആദ്യം സംയോജിപ്പിക്കപ്പെട്ടപ്പോൾ മുതൽ മ്യൂസിയത്തിൻറെ ചരിത്രം ആരംഭിച്ചു. 1923-ൽ അസോസിയേഷൻ ഒരു മുൻ പള്ളി ഏറ്റെടുക്കുകയും ഈ പള്ളി പുതുക്കി പണിയുകയും 1928-ൽ ബെന്നിങ്ങ്ടൺ ഹിസ്റ്റോറിക് മ്യൂസിയം എന്ന പേരിൽ പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തു. പിന്നീട് 1938, 1960, 1974, 1999 വർഷങ്ങളിൽ ഈ കെട്ടിടം പുതുക്കിപണിയുകയും 1938-ൽ കലാപ്രദർശനങ്ങളെ പ്രദർശിപ്പിക്കുന്നതിനായി ബെന്നിങ്ങ്ടൺ ഹിസ്റ്റോറിയൽ മ്യൂസിയം ആർട്ട് ഗ്യാലറി ആയി പേരിനെ പരിഷ്കരിച്ചു. 1954-ൽ ഈ മ്യൂസിയത്തെ ബെന്നിങ്ടൺ മ്യൂസിയം എന്നാക്കി മാറ്റി. വെർമോണ്ടിലും ന്യൂയോർക്കിലെയും മസാച്ചുസെറ്റിനടുത്തുള്ള സമീപപ്രദേശങ്ങളിലെയും ശേഖരങ്ങൾക്ക് മ്യൂസിയം പ്രത്യേക ശ്രദ്ധ നൽകുന്നു. 1972-ൽ ഗ്രാൻഡ്മ മോസെസ് പങ്കെടുത്ത സ്കൂൾ കെട്ടിടം മ്യൂസിയത്തിന്റെ ഭാഗമായി മാറ്റി.[1] ഒരു പാരമ്പര്യ, ചരിത്ര ഗവേഷണ ലൈബ്രറി ആയും ഈ മ്യൂസിയത്തെ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  • Bennington Museum
  • The Vermont Encyclopedia, John J. Duffy, Samuel B. Hand, Ralph H. Orth (editors), University Press of New England, 2003, page 55. ISBN 9781584650867.
  • "Obituary: Grandma Moses Is Dead at 101; Primitive Artist 'Just Wore Out'". New York Times. December 14, 1961.
  • "https://ml.wikipedia.org/w/index.php?title=ബെന്നിംഗ്ടൺ_മ്യൂസിയം&oldid=3128266" എന്ന താളിൽനിന്ന് ശേഖരിച്ചത്