കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1974

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1974 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജി. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായണം ആയിരുന്നു 1974ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചട്ടക്കാരി എന്ന ചിത്രത്തിലെ അഭിനയമികവിന് അടൂർഭാസി മികച്ച നടനായും അതേ ചിത്രത്തിലെ തന്നെ പ്രകടനത്തിലൂടെ ലക്ഷ്മി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1974
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം ഉത്തരായനം സംവിധാനം: അരവിന്ദൻ
മികച്ച രണ്ടാമത്തെ ചിത്രം ചട്ടക്കാരി സംവിധാനം: കെ.എസ്. സേതുമാധവൻ
മികച്ച സംവിധായകൻ അരവിന്ദൻ ചിത്രം: ഉത്തരായനം
മികച്ച നടൻ അടൂർ ഭാസി ചിത്രം: ചട്ടക്കാരി
മികച്ച നടി ലക്ഷ്മി ചിത്രം: ചട്ടക്കാരി.
മികച്ച രണ്ടാമത്തെ നടൻ ബാലൻ. കെ. നായർ ചിത്രം : അതിഥി
മികച്ച രണ്ടാമത്തെ നടി സുകുമാരി ചിത്രം: വിവിധ ചിത്രങ്ങൾ
മികച്ച ബാലനടൻ മാസറ്റർ രഘു ചിത്രം: രാജഹംസം
മികച്ച ഛായാഗ്രാഹകർ മങ്കട രവിവർമ്മ, ബാലു മഹേന്ദ്ര ചിത്രങ്ങൾ:
മികച്ച കഥാകൃത്ത് പമ്മൻ ചിത്രം: ചട്ടക്കാരി
മികച്ച തിരക്കഥാകൃത്ത് തിക്കോടിയൻ, അരവിന്ദൻ ചിത്രം: ഉത്തരായനം
മികച്ച ഗാനരചയിതാവ് വയലാർ ചിത്രം: വിവിധ ചിത്രങ്ങൾ
മികച്ച സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥൻ ചിത്രം:
മികച്ച ഗായകൻ യേശുദാസ് ചിത്രം:
മികച്ച ഗായിക എസ്. ജാനകി ചിത്രം:
മികച്ച ചിത്രസംയോജകൻ ഋഷികേശ് മുഖർജി ചിത്രം: നെല്ല്
മികച്ച കലാസംവിധായകൻ കെ.എം. വാസുദേവൻ നമ്പൂതിരി ചിത്രം:ഉത്തരായനം

അവലംബം[തിരുത്തുക]

  1. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്