സിര്‍കോണിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | സിര്‍കോണിയം, Zr, 40 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | സംക്രമണ ലോഹങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 4, 5, d | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | silvery white |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 91.224(2) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Kr] 4d2 5s2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 10, 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | ഖരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 6.52 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
5.8 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 2128 K (1855 °C, 3371 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 4682 K (4409 °C, 7968 °F) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 14 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 573 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 25.36 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | hexagonal close-packed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 4, 3,[1] 2, 1,[2] (amphoteric oxide) |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.33 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 640.1 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1270 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 2218 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 155 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 206 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 148 pm | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | no data | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (20 °C) 421 n Ω·m | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 22.6 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (25 °C) 5.7 µm·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 3800 m/s | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | 68 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | 33 GPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | 0.34 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Mohs hardness | 5.0 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Vickers hardness | 903 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 650 MPa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-67-7 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 40 ആയ മൂലകമാണ് സിര്‍കോണിയം. Zr ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. തിളക്കമുള്ളതും ചാരനിറം കലര്‍ന്ന വെള്ളനിറമുള്ളതുമായ ശക്തിയേറിയ ഒരു സംക്രമണ ലോഹമാണിത്. ടൈറ്റാനിയത്തോട് സാദൃശ്യമുണ്ട്. നാശനത്തിനെതിരെ ഉയര്‍ന്ന പ്രതിരോധമുള്ളതിനാല്‍ ഈ മൂലകത്തെ ലോഹസങ്കരങ്ങളില്‍ ഉപയോഗിക്കാറുണ്ട്. പ്രകൃതിയില്‍ സ്വതന്ത്ര ലോഹമായി ഇത് കാണപ്പെടുന്നില്ല. സിര്‍ക്കോണ്‍ എന്ന ധാതുവില്‍നിന്നാണ് ഇത് പ്രധാനമായും വേര്‍തിരിച്ചെടുക്കുന്നത്. ക്ലോറിന്‍ ഉപയോഗിച്ച് ഇതിനെ ശുദ്ധീകരിക്കാന്‍ കഴിയും. 1824ല്‍ ബെര്‍സീലിയസാണ് ആദ്യമായി ഈ ലോഹം വേര്‍തിരിച്ചെടുത്തത്.
സിര്‍ക്കോണിയത്തിന് ജൈവപരമായ പ്രാധാന്യങ്ങളൊന്നുംതന്നെയില്ല(ഇതുവരെ കണ്ടെത്തിയിട്ടില്ല). ജൈവികവും അജൈവികവുമായ സംയുക്തങ്ങള്‍ ഈ മൂലകം സൃഷ്ടിന്നു. യഥാക്രമം സിര്‍ക്കോണിയം ഡയോക്സൈഡ്, സിര്‍ക്കോണോസെനെ ഡൈബ്രോമൈഡ് എന്നിവ ഉദാഹരണം. പ്രകൃത്യാ ഉണ്ടാകുന്ന അഞ്ച് ഐസോട്ടോപ്പുകള്‍ ഇതിനുണ്ട്. അവയില്‍ മൂന്നെണ്ണം സ്ഥിരതയുള്ളയാണ്. അല്‍പ സമയത്തേക്ക് സിര്‍ക്കോണിയം പൊടിയുമായി സമ്പര്‍ക്കത്തില്‍വന്നാല്‍ അത് ചെറിയ അസ്വസ്ഥതക്ക് കാരണമാകും. സിര്‍ക്കോണിയം സംയുക്തങ്ങളെ ഉച്ഛ്വസിക്കുന്നത് ത്വക്കിലും ശ്വാസകോശത്തിലും ഗ്രാന്യുളോമ ഉണ്ടാകുന്നതിന് കാരണമാകുന്നു.
[തിരുത്തുക] രാസസ്വഭാവങ്ങള്‍
തിളക്കമുള്ളതും ചാരനിറം കലര്‍ന്ന വെള്ള നിറമുള്‍ലതും മൃദുവും വലിവ് ബലമുള്ളതും ഡക്ടൈലുമായ ഒരു മൂലകമാണ് സിര്‍ക്കോണിയം. റൂം താപനിലയില്‍ ഇത് ഖരാവസ്ഥയിലഅയിരിക്കും. ശുദ്ധത കുറയുംതോറും ഇതിന്റെ കാഠിന്യം വര്‍ധിക്കുന്നു. പൊടിരൂപത്തിലെ സിര്‍കോണിയം വന്‍ ജ്വലന സാധ്യതയുള്ളതാണ്. എന്നാല്‍ ഖര രൂപത്തില്‍ സ്വയം ജ്വലിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ക്ഷാരം, അംലം, ലവണ ജലം എന്നിവമൂലമുണ്ടാകുന്ന നാശനത്തിനെതിരേ ഇത് ഉയര്‍ന്ന പ്രതിരോധം കാണിക്കുന്നു. എന്നാല്‍ ഹൈഡ്രോക്ലോറിക് അംലം, സള്‍ഫ്യൂരിക് അംലം എന്നിവയില്‍ -പ്രത്യേകിച്ച് ഫ്ലൂറിന്റെ സാന്നിദ്ധ്യമുള്ളപ്പോള്‍- സിര്‍ക്കോണിയം ലയിക്കുന്നു. ഇത് സിങ്കുമായി ചേര്‍ത്തുണ്ടാക്കുന്ന ലോഹസങ്കരങ്ങള്‍ 35 Kക്ക് താഴെ കാന്തിക സ്വഭാവമുള്ളതാകുന്നു.
സിര്‍ക്കോണിയത്തിന്റെ ദ്രവണാങ്കം 1855°C ഉം, ക്വഥനാങ്കം 4409°C ഉം ആണ്. പോളിങ് സ്കെയിലില്‍ 1.33 ആണ് ഇതിന്റെ ഇലക്ട്രോനെഗറ്റീവിറ്റി. ഡി-ബ്ലോക്ക് മൂലകങ്ങളില്‍ യിട്രിയം, ലുറ്റീഷ്യം, ഹാഫ്നിയം എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ഇലക്ട്രോനെഗറ്റീവിറ്റി സിര്‍ക്കോണിയത്തിനാണ്.
[തിരുത്തുക] ഉപയോഗങ്ങള്‍
നാശനത്തിനെതിരെ മികച്ച പ്രതിരോധമുള്ളതിനാല്‍, നാശനത്തിന് കാരണമാകുന്ന വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉപകരണങ്ങളുടെ (ടാപുകള്‍, ശസ്ത്രക്രീയാ ഉപകരണങ്ങള്‍, ആവി കുഴലുകള്‍, ഫിലമെന്റുകള്‍) നിര്‍മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരങ്ങളില്‍ സിര്‍കോണിയം ഉപയോഗിക്കുന്നു. സിര്‍ക്കോണ്‍(ZrSiO4) രത്നക്കല്ലുകളായി മുറിച്ച് ആഭരണങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഉല്പാദിപ്പിക്കപ്പെടുന്ന സിര്‍ക്കോണിയത്തിന്റെ ഏകദേശം 90% ആണവ റിയാക്ടറുകളിലാണ് ഉപയോഗിക്കപ്പെടുന്നത്. താപ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനായി ബഹിരാകാശ വാഹന ഭാഗങ്ങളില്‍ സിര്‍കോണിയമുപയോഗിക്കാറുണ്ട്.
[തിരുത്തുക] ആധാരസൂചിക
- ↑ Zirconium: zirconium(III) iodide compound data. WebElements.com. ശേഖരിച്ചത് 2007-12-10.
- ↑ Zirconium: zirconium(I) fluoride compound data. OpenMOPAC.net. ശേഖരിച്ചത് 2007-12-10.
- ↑ Pritychenko, Boris; V. Tretyak. Adopted Double Beta Decay Data. National Nuclear Data Center. ശേഖരിച്ചത് 2008-02-11.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |
