വേദവ്യാസന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വേദവ്യാസന്റെ ഛായാചിത്രം

മഹാഭാരതത്തിന്റെ രചയിതാവായ കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം.വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം.

ഉള്ളടക്കം

[തിരുത്തുക] ജനനം

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍‌തന്നെ വളര്‍‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

[തിരുത്തുക] ഐതിഹ്യം

പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും.

ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍‌ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു.അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദു:ഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു.തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍‌നിന്നും ഒരു പുത്രന്‍ ജനിച്ചു.ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു.കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു.മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍‌മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി.വ്യാസനില്‍‌നിന്നും അംബിക, അംബാലിക എനിവര്‍‌ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍‌മാര്‍ ജനിച്ചു.ഇവരില്‍‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

[തിരുത്തുക] കാവ്യജീവിതം

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹര്‍‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തില്‍ പരാമര്‍‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തില്‍ പരാമര്‍‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തില്‍ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസന്‍, അവയെ കാവ്യരൂപത്തില്‍ പകര്‍‌ത്താന്‍ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിര്‍‌ത്താനിട വരാതെ നിര്‍‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കില്‍ മാത്രം താന്‍ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനര്‍‌ഗ്ഗളമായി ചൊല്ലുന്ന നേരം അര്‍ത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവര്‍ഷം കൊണ്ട് കാവ്യരചന നടത്തി.

[തിരുത്തുക] ജയം

മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രര്‍ക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയന്‍ വിവരിയ്ക്കുന്നു.

ഇതിന്റെ പ്രാരംഭത്തില്‍ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയില്‍ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാല്‍‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങള്‍, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമര്‍ശിയ്ക്കുന്നുണ്ട്.

തിന്മയുടെ മേല്‍ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാല്‍ കൗരവപക്ഷത്തേയും നന്മ എന്നാല്‍ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.

[തിരുത്തുക] വ്യാസന്‍‌മാര്‍

[തിരുത്തുക] ഇരുപത്തിയെട്ട് വ്യാസന്മാര്‍

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാല്‍ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തില്‍ ഓരോ വ്യാസന്മാര്‍ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാര്‍ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

  1. ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
  2. രണ്ടാം ദ്വാപരയുഗം - പ്രജാപതി
  3. മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യന്‍
  4. നാലാം ദ്വാപരയുഗം - ബൃഹസ്പതി
  5. അഞ്ചാം ദ്വാപരയുഗം - സൂര്യന്‍
  6. ആറാം ദ്വാപരയുഗം - ധര്‍‌മരാജാവ്
  7. ഏഴാം ദ്വാപരയുഗം - ദേവേന്ദ്രന്‍
  8. എട്ടാം ദ്വാപരയുഗം - വസിഷ്ഠന്‍
  9. ഒന്‍പതാം ദ്വാപരയുഗം - സാരസ്വതന്‍
  10. പത്താം ദ്വാപരയുഗം - ത്രിധാമാവ്
  11. പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്
  12. പന്ത്രണ്ടാം ദ്വാപരയുഗം - ഭര്‍ദ്വാജന്‍
  13. പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷന്‍
  14. പതിന്നാലാം ദ്വാപരയുഗം - വര്‍‌ണ്ണി
  15. പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണന്‍
  16. പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയന്‍
  17. പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയന്‍
  18. പതിനെട്ടാം ദ്വാപരയുഗം - ജയന്‍
  19. പത്തൊന്‍പതാം ദ്വാപരയുഗം - ഭരദ്വാജന്‍
  20. ഇരുപതാം ദ്വാപരയുഗം - ഗൗതമന്
  21. ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
  22. ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
  23. ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
  24. ഇരുപത്തിനാലാം ദ്വാപരയുഗം - വാത്മീകി
  25. ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
  26. ഇരുപത്തിആറാം ദ്വാപരയുഗം - പരാശരന്‍
  27. ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകര്‍‌ണ്ണന്‍
  28. ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനന്‍


[തിരുത്തുക] ബുദ്ധമതത്തില്‍

ബുദ്ധമതത്തില്‍ ജാതകകഥകളിലാണ് (ബി.സി.400) വ്യാസനെപ്പറ്റി പരാമര്‍‌ശമുള്ളത്. ജാതകം എന്നാല്‍ ജന്മം.പുനര്‍‌ജ്ജന്മത്തില്‍ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാര്‍. രണ്ട് ജാതകകഥകളില്‍ ഇദ്ദേഹം പ്രത്യക്ഷനാകുന്നു. അനേകം സന്മാര്‍ഗ്ഗികതത്വങ്ങള്‍ കഥാരൂപേണ ഹാസ്യവും സാഹസികതയും കലര്‍ത്തി പറഞ്ഞിരിയ്ക്കുന്നു.

[തിരുത്തുക] അര്‍ത്ഥശാസ്ത്രത്തില്‍

ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ആറാം അദ്ധ്യായത്തില്‍ 'യാതൊരുവന് മനസ്സാന്നിദ്ധ്യം ഇല്ലയോ അവന്‍ വേഗത്തില്‍ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസന്‍ പരാമര്‍‌ശിയ്ക്കപ്പെടുന്നു. ഇതിലേയ്ക്കായി വൃഷ്ണികള്‍ കൃഷ്ണദ്വൈപായനനോട് ചെയ്ത പ്രവൃത്തി ഉദാഹരിയ്ക്കുന്നു.

[തിരുത്തുക] ബ്രഹ്മസൂത്രരചയിതാവ്

ബ്രഹ്മസൂത്രം രചിച്ചത് ബാദരായണന്‍ ആണ്.ജനനസ്ഥലത്തെ ആസ്പദമാക്കി ബദരായണനും വ്യാസനും ഒന്നുതന്നെയെന്നും അല്ലെന്നും ഉള്ള വാദങ്ങള്‍ നിലനില്‍ക്കുന്നു.

[തിരുത്തുക] ചരിത്രത്തില്‍

വേദവ്യാസന്റെ കാലം ബി.സി.1500നും 180നും ഇടയ്ക്കായിരുന്നു എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിയ്ക്കുന്നു. വൈശമ്പായനന്‍,ജൈമിനി തുറ്റങ്ങിയ വ്യാസശിഷ്യന്‍‌മാര്‍ മഹാകാവ്യം പ്രചരിപ്പിച്ചു.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%A6%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം