യിറ്റെര്‍ബിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | യിറ്റെര്‍ബിയം, Yb, 70 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | ലാന്തനൈഡുകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | silvery white |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 173.04(3) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f14 6s2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 8, 2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 6.90 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
6.21 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 1097 K (824 °C, 1515 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 1469 K (1196 °C, 2185 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 7.66 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 159 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 26.74 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | cubic face centered | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 2,3 (basic oxide) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | ? 1.1 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 603.4 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1174.8 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3rd: 2417 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 175 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 222 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | no data | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (r.t.) (β, poly) 0.250 µΩ·m |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 38.5 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (r.t.) (β, poly) 26.3 µm/(m·K) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 1590 m/s | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | (β form) 23.9 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | (β form) 9.9 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | (β form) 30.5 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | (β form) 0.207 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Vickers hardness | 206 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 343 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-64-4 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 70 ആയ മൂലകമാണ് യിറ്റെര്‍ബിയം. Yb ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു മൃദു ലോഹമാണിത്. അപൂര്‍വ എര്‍ത്ത് മൂലകമായ ഇത് ലാന്തനൈഡ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഗാഡോലിനൈറ്റ്, മോണോസൈറ്റ്, സെനോടൈം എന്നീ ധാതുക്കളില്‍ ഈ മൂലകം കാണപ്പെടുന്നു. ചിലപ്പോഴെല്ലാം യിട്രിയം പോലെയുള്ള മറ്റ് അപൂര്‍വ എര്‍ത്തുകളുമായി ചേര്‍ത്ത് ചിലതരം ഉരുക്കുകളില്‍ ഉപയോഗിക്കാറുണ്ട്. പ്രകൃതിയില്‍ കാണുന്ന യിറ്റെര്‍ബിയം സ്ഥിരതയുള്ള ഏഴ് ഐസോട്ടോപ്പുകളുടെ മിശ്രിതമാണ്.
ഉള്ളടക്കം |
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
യിറ്റെര്‍ബിയം മൃദുവും വലിവ് ബലമുള്ളതും ഡക്ടൈലുമായ ഒരു മൂലകമാണ്. ഇതിന് ഉജ്ജ്വലമായ വെള്ളി തിളക്കമുണ്ട്. അപൂര്‍വ എര്‍ത്ത് മൂലകമായതിനാല്‍ ധാതു അമ്ലങ്ങളില്‍ എളുപ്പത്തില്‍ നാശനം സംഭവിക്കുകയും അതില്‍ ലയിക്കുകയും ചെയ്യുന്നു. ജലവുമായി മന്ദഗതിയില്‍ പ്രവര്‍ത്തിക്കുകയും വായുവില്‍ ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു.
രൂപാന്തരത്വ സ്വഭാവം കാണിക്കുന്ന ഒരു മൂലകമാണിത്. മൂന്ന് രൂപാന്തരങ്ങളുണ്ടിതിന്. ആല്‍ഫ, ബീറ്റ, ഗാമ എന്നിങ്ങനെയാണവ അറിയപ്പെടുന്നത്. -13 °C, 795 °C എന്നിവയാണ് അവയുടെ രൂപാന്തരാങ്കങ്ങള്‍. ബീറ്റാ രൂപം റൂം താപനിലയിലും ഗാമ രൂപം വളരെ ഉയര്‍ന്ന താപനിലയിലും കാണപ്പെടുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
സാധാരണയായി, യിറ്റെര്‍ബിയം വളരെ ചെറിയ അളവിലേ ഉപയോഗിക്കാറുള്ളൂ. ഇതിന്റെ റേഡിയോ ഐസോട്ടോപ്പുകള്‍ കുറഞ്ഞ അളവില്‍ എക്സ്-കിരണ സ്രോതസായും ചെറിയ ഗാഢതയില്‍ ഡോപ്പ് ചെയ്യുന്നതിനായും ഉപയോഗിക്കുന്നു.
[തിരുത്തുക] എക്സ്-കിരണ സ്രോതസ്
വൈദ്യുതി ലഭ്യമല്ലാത്തപ്പോള്‍ കൊണ്ടുനടക്കാവുന്ന എക്സ്-കിരണ ഉപകരണങ്ങള്‍ക്ക് പകരമായി 169Yb ഉപയോഗിച്ചിരുന്നു.
[തിരുത്തുക] തുരുമ്പിക്കാത്ത ഉരുക്കിന്റെ ഡോപ്പിങ്
തുരുമ്പിക്കാത്ത ഉരുക്കിന്റെ (Stainless Steel) ബലം പോലെയുള്ള ഗുണങ്ങളും വര്‍ധിപ്പിക്കുന്നതിന് യിറ്റെര്‍ബിയം ഉപയോഗിക്കുന്നു. ചില യിറ്റെര്‍ബിയം ലോഹസങ്കരങ്ങള്‍ ദന്തവൈദ്യത്തില്‍ ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] സൗരസെല്ലുകള്‍
സൗരസെല്ലുകളില്‍ ഇന്‍ഫ്രാറെഡ് ഊര്‍ജ്ജം വൈദ്യുതിയാക്കിമാറ്റുവാന്‍ യിറ്റെര്‍ബിയം ഉപയോഗിക്കുന്നു.
[തിരുത്തുക] ചരിത്രം
സ്വിസ് രസതന്ത്രജ്ഞനായ ജീന്‍ ചാള്‍സ് ഗലിസ്സാര്‍ഡ് ഡി മരിഗ്നാര്‍ക് ആണ് യിറ്റെര്‍ബിയം കണ്ടെത്തിയത്. 1878ല്‍ ആയിരുന്നു അത്. അന്ന് എര്‍ബിയ എന്നറിയപ്പെട്ടിരുന്ന എര്‍ത്തില്‍ പുതിയൊരു ഘടകം അദ്ദേഹം കണ്ടെത്തി. യിറ്റെര്‍ബിയ എന്നാണ് അദ്ദേഹം അതിന് പേരിട്ടത് (അദ്ദേഹം എര്‍ബിയ കണ്ടെത്തിയ സ്വീഡിഷ് ഗ്രാമമായ യിറ്റെര്‍ബിയുടെ ബന്ധത്തില്‍). യിറ്റെര്‍ബിയ, യിറ്റെര്‍ബിയം എന്നൊരു പുതിയ മൂലകത്തിന്റെ സംയുക്തമായേക്കാമെന്ന് അദ്ദേഹം സംശയിച്ചു.
1907ല്‍ ഫ്രെഞ്ച് രസതന്ത്രജ്ഞനായ ജോര്‍ജെസ് അര്‍ബൈന്‍ യിറ്റെര്‍ബിയയെ നിയോയിറ്റെര്‍ബിയ, ലുറ്റെഷ്യ എന്നീ രണ്ട് ഘടകങ്ങളായി വേര്‍തിരിച്ചു. അവ യഥാക്രമ് യിറ്റെര്‍ബിയം, ലുറ്റെഷ്യം എന്നീ പുതിയ മൂലകങ്ങളാഅയി പിന്നീയ്യ് അറിയപ്പെട്ടു. ഔര്‍ വൊണ്‍ വെല്‍സ്ബാച്ച് ഏകദേശം ഇതേ കാലയളവില്‍ത്തന്നെ സ്വതന്ത്ര്യ പരീക്ഷണങ്ങളിലൂടെ യിറ്റെര്‍ബിയയെ വേര്‍തിരിച്ചു. ആല്‍ഡിബറേനിയം, കാസിയോപിയം എന്നിങ്ങനെയാണ് അദ്ദേഹം അവക്ക് പേരിട്ടത്.
1953ല്‍ ഏകദേശം ശുദ്ധരൂപത്തില്‍ വേര്‍തിരിച്ചെടുത്തശേഷമാണ് യിറ്റെര്‍ബിയത്തിന്റെ ഭൗതിക ഗുണങ്ങള്‍ കണ്ടെത്തിയത്.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |