ഉബുണ്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഉബുണ്ടു
Ubuntu logo
Ubuntu 9.10.png
ഉബുണ്ടു 9.10 (കാര്‍മിക് കോല)
വെബ് സൈറ്റ്: www.ubuntu.com
നിര്‍മ്മാതാവ് : കാനോനിക്കല്‍ ലിമിറ്റഡ് / ഉബുണ്ടു ഫൌണ്ടേഷന്‍
ഒ.എസ്. കുടുംബം: ഗ്നൂ/ലിനക്സ്
സോഴ്സ് മാതൃക: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
നൂതന പൂര്‍ണ്ണരൂപം: 9.10 (കാര്‍മിക് കോല) / ഒക്ടോബര്‍ 29 2009 (2009-10-29), 19 ദിവസങ്ങള്‍ മുമ്പ്[1]
നൂതന അപൂര്‍ണ്ണരൂപം: 9.10 Release Candidate / ഒക്ടോബര്‍ 22 2009 (2009-10-22), 26 ദിവസങ്ങള്‍ മുമ്പ്[2]
ലഭ്യമായ ഭാഷ(കള്‍): വിവിധ ഭാഷകള്‍
പുതുക്കുന്ന രീതി: APT
പാക്കേജ് മാനേജര്‍: dpkg
സപ്പോര്‍ട്ട് പ്ലാറ്റ്ഫോം: i386, AMD64, IA-64, UltraSPARC[3]
കേര്‍ണല്‍ തരം: മോണോലിത്തിക് (ലിനക്സ്)
യൂസര്‍ ഇന്റർഫേസ് ഗ്നോം

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ഗ്നു/ലിനക്സ് ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു (ഇംഗ്ലീഷില്‍ IPA: [ uːˈbuːntuː][4], സുലുവില്‍ IPA: [ùbúntú]). വളരെ അധികം ജനപ്രീതിയാര്‍ജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഉബുണ്ടു സ്പോണ്‍സര്‍ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്വചിന്തയില്‍ നിന്നും സൃഷ്ടിച്ചതാണ്[5].

ലളിതമായ ഇന്‍സ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടര്‍ച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സ്റ്റിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങള്‍ കണ്ടെത്താനുള്ള സര്‍‌വേയില്‍ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡെസ്ക്ക്‍ടോപ്പ് ഇന്‍സ്റ്റലേഷനില്‍ ഏകദേശം 30 % പേരുപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്[6][7].

ഓപ്പണ്‍ സോഴ്സ് അനുമതിയുള്ള വിവിധ സോഫ്റ്റ്‌വേര്‍ പാക്കേജുകള്‍ ഉപയോഗിച്ചാണ് ഉബുണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗ്നു സാര്‍വ്വ ജനിക അനുമതി (GNU General Public License) ആണ് പ്രധാന അനുമതി, ഒപ്പം തന്നെ ഗ്നു ലഘു സാര്‍വ്വ ജനിക അനുമതിയും (GNU Lesser General Public License) ഉപയോഗിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക്, ഉബുണ്ടു പ്രവര്‍ത്തിപ്പിക്കാനും, വിതരണം ചെയ്യാനും, പകര്‍ത്താനും, മാറ്റം വരുത്താനും, പഠനങ്ങള്‍ നടത്താനും, വികസിപ്പിക്കാനും, അഴിച്ചുപണിയാനുമുള്ള അവകാശം നല്‍കുന്നു. കാനോനിക്കല്‍ ലിമിറ്റഡ് ആണ് ഉബുണ്ടുവിനായി പണം മുടക്കുന്നതെങ്കിലും, ഉബുണ്ടുവിനെ സ്വതന്ത്ര സോഫ്റ്റ്‌വേറായി നിര്‍വ്വചിച്ചിരിക്കുന്നതിനാല്‍ സമൂഹത്തിലുള്ള വിദഗ്ദ്ധരുടെയും അവിദഗ്ദ്ധരുടെയും സേവനവും പ്രയോജനപ്പെടുത്താന്‍ കഴിയുന്നു. ഉബുണ്ടു വില്‍ക്കുന്നതിനു പകരം ഉബുണ്ടുവിനാവശ്യമായ സേവനങ്ങളും സാങ്കേതികസഹായവും പണം വാങ്ങി നല്‍കുന്നതുവഴിയാണ് കാനോനിക്കല്‍ പണം ശേഖരിക്കുന്നത്.

ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌. എല്‍.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകള്‍ രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ പുറത്തിറങ്ങുന്നു[8]. ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകള്‍ക്ക് 3 വര്‍ഷവും, സെര്‍വര്‍ പതിപ്പുകള്‍ക്ക് 5 വര്‍ഷവും ഔദ്യോഗിക സഹായം ലഭ്യമാണ്‌[9]. പുറത്തിറങ്ങിയ ഏറ്റവും പുതിയ പതിപ്പ് ഉബുണ്ടു 9.10 (കാര്‍മിക് കോല-Karmic Koala) ആണ്‌. ഇത് ഒക്ടോബര്‍ 29 2009-ന്‌ പുറത്തിറങ്ങി. ലൂസിഡ് ലിൻക്സ് (Lucid Lynx) എന്നു പേരു നല്‍കിയിട്ടുള്ള അടുത്ത പതിപ്പ് 2010 ഏപ്രില്‍ 24 -നു പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കായിട്ടുള്ള, ഉബുണ്ടു മൊബൈലും ഇപ്പോള്‍ ലഭ്യമാണ്.[10]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മാര്‍ക്ക് ഷട്ടില്‍വര്‍ത്ത്, ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം എന്ന ആശയത്തിന്റെ സ്രഷ്ടാവ്

[തിരുത്തുക] പശ്ചാത്തലം

1980 കളില്‍ അക്കാലത്ത് പരക്കെ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ യുണിക്സ് കൂടുതല്‍ കൂടുതല്‍ കുത്തകസ്വഭാവം കൈക്കൊണ്ടു വന്നു. ഇത് സോഫ്റ്റ്‌വേര്‍ കോഡുകള്‍ അഴിച്ചു പണിയാനും മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നവരെ ബുദ്ധിമുട്ടിലാക്കി. തുടര്‍ന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ എന്നൊരാള്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ യുണിക്സിന് ഒരു അപരനെ കൊണ്ടുവരാനും അത് സ്വതന്ത്രമായി വിതരണം ചെയ്യാനും ആഗ്രഹിച്ചു. ഈ പദ്ധതി ഗ്നു (GNU) എന്നാണ് വിളിക്കപ്പെട്ടത്. ഇതിനു ധാരാളം പിന്തുണ ലഭിച്ചെങ്കിലും പദ്ധതി വിജയിക്കാനാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം കേണല്‍ ഉണ്ടായിരുന്നില്ല. 1990-കളുടെ തുടക്കത്തില്‍ ലിനസ് ടോള്‍വാര്‍ഡ്‌സ് എന്ന പ്രോഗ്രാമര്‍ യുണിക്സിനു സമാനമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം കേണലുണ്ടാക്കി. സ്റ്റാള്‍മാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്കായി നിര്‍മ്മിച്ച അനുമതി പ്രകാരം തന്റെ കേണല്‍ പ്രസിദ്ധീകരിക്കാന്‍ ലിനസ് തീരുമാനിച്ചു. അപ്‌ലോഡ് ചെയ്ത സമയത്തുണ്ടായ കൈപ്പിഴ മൂലം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ലിനക്സ് എന്നായി മാറി. ഗ്നു പദ്ധതി കേണലിന്റെ അഭാവത്തില്‍ ഉഴലുകയായിരുന്നതിനാല്‍, അതിലേയ്ക്ക് ലിനക്സ് കേണല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഗ്നു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ഗ്നു/ലിനക്സ് എന്നു വിളിക്കണമെന്നാണ് സ്റ്റാള്‍മാന്‍ കരുതുന്നത്. എന്നാല്‍ ലിനക്സ് ഗ്നുവിനു വേണ്ടി നിര്‍മ്മിച്ചതല്ലാത്തതിനാല്‍ അതിനെ ലിനക്സെന്നു മാത്രം വിളിച്ചാലും മതിയെന്ന് ടോള്‍വാര്‍ഡ്‌സ് കരുതുന്നു.

[തിരുത്തുക] ഉബുണ്ടുവിന്റെ സൃഷ്ടി

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും സാമൂഹിക പങ്കാളിത്തത്തോടെ ഗ്നു/ലിനക്സ് ഏറെ വളര്‍ന്നുവെങ്കിലും സാധാരണ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ അപ്പോഴും ബുദ്ധിമുട്ടായിരുന്നു. സാങ്കേതികമായി യാതൊരു അറിവുമില്ലാത്തയാള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വഴി മൈക്രോസോഫ്റ്റ് വിപണിയില്‍ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പക്ഷെ വിന്‍ഡോസ് അതിന്റെ ഉപഭോക്താക്കള്‍ക്ക് അത് ഉപയോഗിക്കാനുള്ള അനുമതി മാത്രമാണ്‌ നല്‍കിയിരുന്നത്. സാങ്കേതികവിദ്യാ വ്യവസായ സംരംഭകനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന് ഈ രീതി സ്വീകാര്യമായി തോന്നിയില്ല. ഗ്നു/ലിനക്സിനേറെ ഗുണമുണ്ടെങ്കിലും അത് വൈദഗ്ദ്ധ്യമുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായതു കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും, ഇതു ദോഷകരമായ സ്ഥിതിയാണെന്നും(ക) ഷട്ടില്‍‌വര്‍ത്ത് കരുതുകയും ലളിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന ഈ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഉബുണ്ടു തത്വചിന്തയില്‍ ആകൃഷ്ടനായിരുന്നതിനാല്‍ ഷട്ടില്‍ വര്‍ത്ത് ഈ പദ്ധതിയ്ക്ക് ഉബുണ്ടു എന്നു തന്നെ പേരു നല്‍കി. ഓരോ ആറുമാസത്തിലും പുതിയ പതിപ്പിറക്കുന്ന വിധത്തിലാണ് പദ്ധതി. ഓരോ പതിപ്പിനും പതിനെട്ടുമാസവും, ദീര്‍ഘകാല സേവന പതിപ്പുകള്‍ക്ക് മൂന്നു വര്‍ഷവും ഉബുണ്ടുവിന്റെ സൗജന്യസേവനം ലഭ്യമായിരിക്കും. ഉബുണ്ടു പദ്ധതിയ്ക്കുള്ള സാമ്പത്തികപിന്തുണ നല്‍കുന്നത് കാനോനിക്കല്‍ ലി. ആണ്. 2005-ല്‍ ഷട്ടില്‍ വര്‍ത്ത് ഉബുണ്ടു ഫൗണ്ടേഷന്‍ എന്നൊരു ഫൗണ്ടേഷന്‍ പദ്ധതി പ്രഖ്യാപിക്കുകയും ഫൌണ്ടേഷനു ഒരു കോടി യു.എസ്. ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. എപ്പോഴെങ്കിലും കാനോനിക്കല്‍ ലി. നല്‍കുന്ന പിന്തുണ അവസാനിക്കുകയാണെങ്കില്‍ ഉപയോഗിക്കാനുള്ളതാണ് ഈ തുക.

[തിരുത്തുക] വിശേഷ ഗുണങ്ങള്‍

ഉബുണ്ടു വിവിധ ഭാഷകളെ പിന്തുണയ്ക്കുന്നു

ഉബുണ്ടു ലക്ഷ്യം വെയ്ക്കുന്നത് ഉപയോഗക്ഷമതയ്ക്കും[11] സുരക്ഷയ്ക്കുമാണ്. ഉബുണ്ടുവിന്റെ യൂബിക്വിറ്റി ഇന്‍സ്റ്റോളര്‍ അതിനെ ഹാര്‍ഡ് ഡിസ്കിലേയ്ക്ക് ലൈവ് സിഡിയില്‍ നിന്ന്, കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാതെ തന്നെ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നു. അഭിഗമ്യതയും അന്തര്‍ദേശീകരണവും വഴി കഴിയുന്നത്ര ആള്‍ക്കാരിലേയ്ക്ക് എത്തിച്ചേരാനും ഉബുണ്ടു ശ്രമിക്കുന്നുണ്ട്. ഉബുണ്ടു പദ്ധതി ഒരു സോഫ്റ്റ്‌വെയര്‍ സാര്‍വ്വലഭ്യമായിരിക്കണം എന്ന ലക്ഷ്യത്തോടെയുള്ളതാണ്, അത് ഏവര്‍ക്കും, എവിടെയും ഉപയോഗിക്കാനും പുതുക്കി നിര്‍മ്മിക്കാനും അനുവദിക്കുന്നതായിരിക്കണം എന്ന ആശയം പങ്കു വെയ്ക്കുന്നു. പരാധീനതകൾ (ഉദാ: ദൃഷ്ടിവൈകല്യം) ഉള്ളവര്‍ക്കും, ഉപയോക്താവിനു വശമുള്ള ഭാഷയിലും ഒക്കെ സോഫ്റ്റ്‌വെയര്‍ ഉപയോഗക്ഷമമാകണം എന്ന ഉദ്ദേശവും ഈ ആശയത്തിൽ ഉള്‍ക്കൊള്ളുന്നു[12]. 5.04 പതിപ്പു മുതല്‍ ഉബുണ്ടുവിന്റെ സ്വതവേയുള്ള കാരക്ടര്‍ എന്‍‌കോഡിങ് UTF-8 ആണ്[13]. ഇത് ഒട്ടനവധി റോമനിതര ലിപികളെ പിന്തുണയ്ക്കുന്ന ഒന്നാണ്. ഓപ്പണ്‍ ഓഫീസ്, ഫയര്‍ഫോക്സ്, പിഡ്ജിന്‍ തുടങ്ങി നിരവധി സോഫ്റ്റ്‌വേറുകളും, ഒരു പിടി ലഘുവിനോദോപാധികളും ഒക്കെ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ കൂടെ ഇന്‍സ്റ്റോള്‍ ആകുന്നു. ജീനോം ആണ് സ്വതവേയുള്ള ഡെസ്ക്ക്ടോപ്പ് ഇന്റര്‍ഫേസ്. വൈന്‍ തുടങ്ങിയ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ച് വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന നിരവധി സോഫ്റ്റ്‌വേറുകളും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പരിപൂര്‍ണ്ണമായ സ്വതന്ത്ര സോഫ്റ്റ്‌വേറുകളായവ മാത്രമേ ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യുന്നുള്ളു. പരിപൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വേറുകള്‍ മാത്രം ഉപയോഗിക്കണമെന്നാണ് ഉബുണ്ടുവിന്റെ ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണ്. എങ്കിലും, വളരെ ചെറിയൊരളവ് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ - ഹാഡ് വെയര്‍ ഫേംവെയറുകള്‍ - ഉബുണ്ടു ഉപയോഗിക്കുന്നുണ്ട്. അതിനു പറ്റിയൊരു ബദല്‍ കണ്ടെത്തുന്നതു വരെയുള്ള താത്കാലിക മാര്‍ഗ്ഗമായിട്ടാണിത്. ബഹുഭൂരിപക്ഷം ഹാഡ്‌വേര്‍ ഭാഗങ്ങള്‍ക്കുമുള്ള ഡ്രൈവര്‍ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെയുണ്ട്. ഡെബിയന്‍ പാക്കേജ് സിസ്റ്റം തന്നെയാണ്‌ ഉബുണ്ടുവിലുമുള്ളത്.

സുരക്ഷയ്ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ ഗ്നു/ലിനക്സിലെ റൂട്ട് അംഗത്വം ഉബുണ്ടുവില്‍ സജീവമല്ലാതാക്കിയിരിക്കുന്നു, പകരം സുഡോ (sudo) എന്ന സൌകര്യം ഉപയോഗിച്ച് താത്കാലിക കാര്യനിര്‍‌വ്വാഹക പദവി നേടിയാണ് എന്തെങ്കിലും കാര്യനിര്‍വ്വാഹക പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെങ്കില്‍ ചെയ്യുന്നത്. ഇത് അവിദഗ്ദ്ധരായ ഉപയോക്താക്കള്‍ ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനേയും അങ്ങിനെ സുരക്ഷ നശിപ്പിക്കാനിടയുള്ളതും തടയുന്നു[14]. ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ആദ്യമുണ്ടാക്കുന്ന ഉപയോക്തൃനാമത്തിന് സ്വതവേ സുഡോ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. സുഡോ ഉപയോഗിക്കാന്‍ ഉപയോക്താവിന്റെ പാസ്‌വേഡ് ആണ് താക്കോല്‍ ആയി ഉപയോഗിക്കുന്നത്. സുഡോ ഉപയോഗിക്കാന്‍ കഴിവുള്ള ഉപയോക്താക്കളെ യൂസേഴ്സ് ആന്‍ഡ് ഗ്രൂപ്സ് എന്ന ആപ്ലിക്കേഷനുപയോഗിച്ച് നിര്‍ണ്ണയിക്കാന്‍ കഴിയും. ഒരിക്കല്‍ സുഡോ ഉപയോഗിച്ച് കാര്യനിര്‍വ്വാഹക ശേഷി കൈവരിച്ചാല്‍ പിന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തേയ്ക്ക് വീണ്ടും പാസ്‌വേഡ് നല്‍കേണ്ടതില്ല.

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് സ്വതവേയുള്ളതു പോലെ കണ്‍സോളുകള്‍ ഉബുണ്ടുവിലുമുണ്ട്. ആറു കണ്‍സോളുകളാണ് ഉബുണ്ടുവിലുള്ളത്. Ctrl+Alt+F1 മുതല്‍ Ctrl+Alt+F6 വരെയുള്ള സംയുക്ത കീബോര്‍ഡ് ബട്ടണ്‍ ഞെക്കലുകള്‍ വഴി ഓരോ കണ്‍സോളിലുമെത്താവുന്നതാണ്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് അഥവാ ഡെസ്ക്ക്ടോപ്പില്‍ നിന്നാണ് കണ്‍സോളിലെത്തിയതെങ്കില്‍ Ctrl+Alt+F7 ഞെക്കി ഡെസ്ക്ക്‍ടോപ്പില്‍ തിരിച്ചെത്താവുന്നതാണ്. കണ്‍സോള്‍ ഉപയോഗിക്കുന്നതിനു പകരം മിക്ക സന്ദര്‍ഭങ്ങളിലും കമാന്‍ഡ് ലൈന്‍ (ടെര്‍മിനല്‍) ഉപയോഗിച്ചാല്‍ മതിയാവും.

എല്ലാ ഗ്നു/ലിനക്സ് സിസ്റ്റങ്ങള്‍ക്കുമുള്ള പോലെ വിര്‍ച്ച്വല്‍ ഡെസ്ക്ക്ടോപ്പുകള്‍ ഉബുണ്ടുവിലും ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിലുള്ള 36 ഡെസ്ക്ക്ടോപ്പുകള്‍ വരെ ഉബുണ്ടുവിലുണ്ടാക്കാം[12]. ഇവ ഓരോന്നിനേയും പ്രത്യേകം പ്രത്യേകം മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്നതാണ്.

ഉബുണ്ടു സാധാരണ ലൈവ് സി.ഡി. ആയി ഉപയോഗിക്കാവുന്നതാണ്. അതായത് പ്രത്യേകിച്ച് ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ സിഡിയില്‍ നിന്നും ബൂട്ടു ചെയ്ത് കമ്പ്യൂട്ടറില്‍ പ്രവേശിക്കാനും കമ്പ്യൂട്ടര്‍ സാധാരണ പോലെ തന്നെ ഉപയോഗിക്കാനും കഴിയുന്നതാണ്. ഏതാനം ചില ഗുണങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കില്ല എന്നേയുള്ളു. അതുപോലെ തന്നെ യു.എസ്.ബി. ഉപകരണങ്ങളില്‍ നിന്നും ബൂട്ടു ചെയ്തു കേറാന്‍ കഴിവുള്ള ബയോസുള്ള (BIOS) കമ്പ്യൂട്ടറുകള്‍ക്കായി ലൈവ് യു.എസ്.ബി. നിര്‍മ്മിക്കാനും ഉബുണ്ടു ഉപയോഗിച്ച് സാധിക്കുന്നതാണ്. ലൈവ് സി.ഡി. പോലെ തന്നെ ലൈവ് യു.എസ്.ബി. ഉപയോഗിക്കാന്‍ കഴിയും. അതേ പോലെ, ബയോസില്‍ പിന്തുണയുള്ള കമ്പ്യൂട്ടറില്‍ ഒരു യു.എസ്.ബി. ഡ്രൈവില്‍ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാനും അതില്‍ തന്നെ ക്രമീകരിച്ചു സൂക്ഷിക്കാനും കഴിയും. യു.എസ്.ബി. ഡ്രൈവുകള്‍ക്ക് ബയോസ് പിന്തുണയുള്ള മറ്റു കമ്പ്യൂട്ടറുകളിലും പിന്നീട് ഇതേ യു.എസ്.ബി. ഡ്രൈവ് ഉപയോഗിച്ച് പ്രവേശിക്കാന്‍ കഴിയും. ഇത് കൊണ്ടു നടക്കാവുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം സാധ്യമാക്കുന്നു[15].

വിന്‍ഡോസില്‍ നിന്ന് ഉബുണ്ടുവിലേയ്ക്ക് മാറുന്ന ആള്‍ക്കാര്‍ക്ക് സഹായകമാകുന്ന വിധം വിന്‍ഡോസില്‍ ശേഖരിച്ചു വെച്ചിട്ടുള്ള ബുക്ക്മാര്‍ക്ക് പോലുള്ള വിവരങ്ങളും, വാള്‍പേപ്പറുകളും, മറ്റു സജ്ജീകരണങ്ങളും ഉബുണ്ടുവിലേയ്ക്ക് ഇറക്കുമതി ചെയ്യാവുന്നതാണ്.

[തിരുത്തുക] പതിപ്പുകള്‍

ആദ്യ പതിപ്പിന്റെ സ്ക്രീൻഷോട്ട്

എല്ലാ വര്‍ഷവും ഉബുണ്ടുവിന്റെ രണ്ട് പതിപ്പുകള്‍ പുറത്തിറങ്ങുന്നു, പതിപ്പിന്റെ ക്രമസംഖ്യയായി പുറത്തിറങ്ങുന്ന വര്‍ഷവും മാസവും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ആദ്യ പതിപ്പ് 4.10 വാര്‍റ്റി വാര്‍ത്തോഗ് 2004 ഒക്ടോബര്‍ മാസം പുറത്തിറങ്ങിയതാണ്[16]. ഭാവി പതിപ്പുകളുടെ ക്രമസംഖ്യ മുന്‍‌കൂട്ടി പറയാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ പുറത്തിറക്കല്‍ വൈകിയാല്‍ ക്രമസംഖ്യയും അതിനനുസരിച്ച് മാറുന്നതാണ്. ദീര്‍ഘകാല സേവന പതിപ്പ് 6.06 മാത്രം ആറുമാസത്തില്‍ പുതിയ പതിപ്പിറക്കുക എന്നതിനു വ്യത്യസ്തമായി എട്ടുമാസം തികഞ്ഞപ്പോഴാണു പുറത്തിറങ്ങിയത്. ഓരോ പതിപ്പുകള്‍ക്കും ഒരു നാമവും ഉണ്ടായിരിക്കും, ഈ നാമം ഒരു മൃഗത്തിന്റെ പേരും അതിനൊരു വിശേഷണവും കൂടിച്ചേര്‍ന്നുള്ളതായിരിക്കും (ഉദാ: ജോണ്ടി ജാക്കലോപ്പ്, കാര്‍മിക് കോല). ഈ പേരുകള്‍ ഷട്ടില്‍വര്‍ത്താണ് ഇടുന്നത്[12]. പതിപ്പുകളെ കുറിക്കാന്‍ ഇതില്‍ വിശേഷണമായി ഉപയോഗിച്ചിരിക്കുന്ന ഭാഗം മാത്രമാണു സാധാരണ ഉപയോഗിക്കുക[17]. ആദ്യ രണ്ടു പതിപ്പുകളൊഴികെ ബാക്കിയുള്ളവയുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് നല്‍കിയിട്ടുള്ളത്.

പതിപ്പ് 5.04 മുതല്‍ ഉബുണ്ടുവില്‍ സ്വതവേയുള്ള എന്‍‌കോഡിങ് യൂണികോഡായി. വിന്‍ഡോസില്‍ നിന്നും ഉബുണ്ടുവിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് സഹായകമാകത്തക്ക വിധത്തില്‍ പതിപ്പ് 7.04 മുതല്‍ വിന്‍ഡോസിലെ നിരവധി സജ്ജീകരണങ്ങളും ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളും ഉബുണ്ടുവിലേയ്ക് എടുത്ത് ചേര്‍ക്കാന്‍ സഹായിക്കുന്ന ഉപകരണം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്[18][19]. പതിപ്പ് 8.04 മുതല്‍ വിന്‍ഡോസിനുള്ളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്ന വുബി ഇന്‍സ്റ്റോളറും ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യാന്‍ തുടങ്ങി.

ജീനോമിന്റെ പുതിയ പതിപ്പിറങ്ങി ഏകദേശം ഒരു മാസത്തിനു ശേഷമാണ് ഉബുണ്ടുവിന്റെ പതിപ്പിറങ്ങുന്നത്. എക്സ്.ഓര്‍ഗിന്റെ പതിപ്പിറങ്ങി ഒരുമാസത്തിനു ശേഷമാണ് ജീനോം പുറത്തിറങ്ങുന്നത്. ഇവരണ്ടും പുതിയ ഉബുണ്ടു പതിപ്പില്‍ ഉണ്ടായിരിക്കും. പുറത്തിറങ്ങി പതിനെട്ട് മാസങ്ങളിലേയ്ക്ക് അപ്‌ഡേറ്റുകള്‍ വഴി ഉബുണ്ടുവിന് പിന്തുണ ലഭിക്കുന്നതാണ്. ദീര്‍ഘകാല സേവന ഡെസ്ക്ക്‍ടോപ്പ് പതിപ്പുകള്‍ക്ക് 3 വര്‍ഷവും, ദീര്‍ഘകാല സേവന സെര്‍വര്‍ പതിപ്പുകള്‍ക്ക് 5 വര്‍ഷവും പിന്തുണ ലഭിക്കുന്നതാണ്.[20] അവയെ തിരിച്ചറിയാന്‍ പേരിനൊപ്പം LTS (Long Term Support - ദീര്‍ഘ കാല പിന്തുണ) എന്നുണ്ടാവും [21].

പതിപ്പ് പേര് കേണൽ[22] പുറത്തിറങ്ങിയത് പിന്തുണ അവസാനിക്കുന്നത് സവിശേഷതകൾ
4.10 Warty Warthog ലിനക്സ് 2.6.8 20 ഒക്ടോബർ 2004[23] 30 ഏപ്രിൽ 2006[24] ആദ്യ പതിപ്പ്; ഷിപ്പിറ്റ് സേവനം[23]
5.04 Hoary Hedgehog ലിനക്സ് 2.6.10 8 ഏപ്രിൽ 2005[25] 31 ഒക്ടോബർ 2006[26] അപ്‌‌ഡേറ്റ് മാനേജർ; അപ്‌‌ഡേറ്റ് അറിയിപ്പുകൾ; readhead; grepmap; ലാപ്‌‌ടോപ്പുകളിൽ സ്റ്റാൻഡ്ബൈ, സസ്പെൻഡ്, ഹൈബർനേറ്റ് സൗകര്യം; പ്രോസസ്സർ, ഡേറ്റാബേസ്, ഹാർഡ്‌‌വേർ തുടങ്ങിയവയിൽ നിന്ന് തത്സമയ വിവരങ്ങൾ; UTF-8; APT സ്ഥിരീകരണം[25]
5.10 Breezy Badger ലിനക്സ് 2.6.12 12 ഒക്ടോബർ 2005[27] 13 ഏപ്രിൽ 2007[28] ബൂട്ട്‌‌അപ് ചാർട്ട്; "Add / Remove ..." ഉപകരണം; ഭാഷ മാറ്റാനുള്ള സൗകര്യം, ലോജിക്കൽ വോള്യമുകൾക്ക് പിന്തുണ, പ്രിന്ററുകൾക്ക് പിന്തുണ, ഒ.ഇ.എം. ഇൻസ്റ്റലേഷനു പിന്തുണ; ലോഞ്ച് പാഡുമായി ചേർന്നു പോകൽ[27]
6.06 LTS[* 1][* 2] Dapper Drake ലിനക്സ് 2.6.15 10 ജൂൺ 2006[29] ഡെസ്ക്ക്ടോപ്പ്:
ജൂൺ 2009

സെർവർ:
ജൂൺ 2011
ആദ്യ ദീർഘകാല സേവന പതിപ്പ്; ലൈവ് സി.ഡിയും ഇൻസ്റ്റലേഷൻ സി.ഡിയും തമ്മിലുള്ള ലയനം; ലൈവ് സി.ഡിയിയിൽ യുബിക്വിറ്റി ഇൻസ്റ്റോളർ; അടയ്ക്കുമ്പോൾ usplash, നെറ്റ്‌‌വർക്ക് മാനേജർ, വയർലെസ്, ഗ്രാഫിക്കൽ തീം മുതലായവയെ പ്രൊജക്റ്റ് റ്റാൻഗോയുമായി ബന്ധപ്പെടുത്തി; ലാമ്പ് (LAMP) ഇൻസ്റ്റോൾ ചെയ്യാനുള്ള മാർഗ്ഗം, യു.എസ്.ബി. മാദ്ധ്യമത്തിൽ ഇൻസ്റ്റോൾ ചെയ്യാനുള്ള അവസരം, പാക്കേജ് കൈകാര്യത്തിനായി Gdebi എന്ന ഗ്രാഫിക്കൽ മാർഗ്ഗം[29]
6.10 Edgy Eft ലിനക്സ് 2.6.17 26 ഒക്ടോബർ 2006[30] ഏപ്രിൽ 2008[31] 'Human' തീമിലുള്ള മാറ്റം; demon Upstart ഉൾപ്പെടുത്തൽ; crash reporting ഉപകരണം; റ്റോം ബോയ് (കുറിപ്പുകൾ); F-Spot ഫോട്ടോ മാനേജർ; ഉബുണ്ടു പാക്കേജും പ്രവർത്തനവുമായി ഈസിഉബുണ്ടു ഒത്തുചേർത്തു[30]
7.04 Feisty Fawn ലിനക്സ് 2.6.20 19 ഏപ്രിൽ 2007[32] ഒക്ടോബർ 2008 കൂടുമാറ്റ സഹായി (ഓപ്പറേറ്റിങ് സിസ്റ്റങ്ങളുൾപ്പെടെ); വിർച്വൽ മെഷീനുകൾക്കുള്ള കേണൽ പിന്തുണ, കോഡെക്കുകൾക്കും ഡ്രൈവേഴ്സിനുമുള്ള ലളിതമായ ഇൻസ്റ്റലേഷൻ, Compiz ഡെസ്ക്ക്ടോപ്പ് ഇഫക്റ്റ്; WPA പിന്തുണ; PowerPC പിന്തുണ മരവിപ്പിച്ചു, സുഡോക്കു, ചെസ്സ് തുടങ്ങിയ കളികൾ ചേർത്തു; ഡിസ്ക്ക് പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ, ജീനോം കണ്ട്രോൾ സെന്റർ, പല ഉപകരണങ്ങൾക്കും വേണ്ടി സീറോ കോൺഫിഗ്[33]
7.10 Gutsy Gibbon ലിനക്സ് 2.6.22 18 ഒക്ടോബർ 2007[34] ഏപ്രിൽ 2009 സ്വതവേ സജ്ജമായ കോമ്പിസ്; ആപ് ആർമർ ഫ്രേംവർക്ക്; യൂസർ പ്രൊഫൈൽ ഡെസ്ക്ക്ടോപ്പിൽ അതിവേഗ സേർച്ചിങ്, ചില ഫയർഫോക്സ് പ്ലഗിനുകൾക്ക് APT പിന്തുണ; എക്സ്.ഓർഗ് ക്രമീകരിക്കാനുള്ള ഗ്രാഫിക്കൽ ഉപകരണം; പുതിയ പി.ഡി.എഫ്. സൃഷ്ടിയുപകരണം, NTFS, NTFS-3G എന്നിവയ്ക്ക് പൂർണ്ണ പിന്തുണ[35]
8.04 LTS[° 1][° 2][° 3] Hardy Heron ലിനക്സ് 2.6.24 24 ഏപ്രിൽ 2008[36] ഡെസ്ക്ക്ടോപ്പ്:
ഒക്ടോബർ 2011

സെർവർ:
ഒക്ടോബർ 2013
റ്റാൻഗോ തീമിലുള്ള മെച്ചപ്പെടുത്തലുകൾ, കോമ്പിസിൽ ഉള്ള ഉപയോഗക്ഷമതാ മെച്ചപ്പെടുത്തലുകൾ, ഗവേഷണോപകരണങ്ങളുടെ കൂട്ടിച്ചേർക്കൽ; ബ്രസേറോയിൽ (ബേണിങ്) വരുത്തിയ മെച്ചപ്പെടുത്തലുകൾ; ബിറ്റ് റ്റൊറന്റ് ക്ലയന്റ് കൂട്ടിച്ചേർക്കൽ; പൾസ് ഓഡിയോ ഉപയോഗിക്കുന്ന ഓപ്പൺഓഫീസ്.ഓർഗ് 2.4[36]
8.10 Intrepid Ibex[37] ലിനക്സ് 2.6.27 30 ഒക്ടോബർ 2008[38] ഏപ്രിൽ 2010 പുതിയ ഡാർക്ക് റൂം തീം, ഹാൻഡ് ഹെൽഡ് ഉപകരണങ്ങളും ഡെസ്ക്ക്ടോപ്പും തമ്മിലുള്ള ബന്ധം, നെറ്റ്‌‌വർക്കിങ് ഉപയോഗത്തിലുള്ള ലാളിത്യം[39]; ആപ്ലിക്കേഷൻ അധിഷ്ഠിത multi-touch സൗകര്യം[40]; ജീനോം 2.24
9.04 Jaunty Jackalope[41][42] ലിനക്സ് 2.6.28 23 ഏപ്രിൽ 2009[43] ഒക്ടോബർ 2010 ഉന്നതമായ ഉപയോഗ ക്ഷമത, സ്റ്റാർട്ടപ് സമയം കുറച്ചു, വെബ് ഡെസ്ക്ക്ടോപ്പ് ഉപയോഗ സംയോജനം[44]; ജീനോം 2.26; ഓപ്പൺഓഫീസ്.ഓർഗ് 3.0.1; Ext4 ഫയൽസിസ്റ്റം (ഐച്ഛികം); MySQL 5.1; PHP 5.2; Python 2.6.
9.10 Karmic Koala[45] ലിനക്സ് 2.6.31[46] 29 ഒക്ടോബർ 2009[47] ഏപ്രിൽ 2011 സ്റ്റാർട്ടപ് സമയം വീണ്ടും കുറയും, സെർവർ പതിപ്പിൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായ ക്ലൗഡ് കമ്പ്യൂട്ടിങ്[48]; ജീനോം 2.28; ഓപ്പൺഓഫീസ്.ഓർഗ് 3.1; ജി.സി.സി.-4.4. Ext4 ഫയൽസിസ്റ്റം (സ്വതവേ); ഗ്രബ് 2[49]; മോർഫിങ് വിൻഡോസ്[50][51], ഇൻസ്റ്റന്റ് മെസേജിങ് ക്ലയന്റായി എമ്പതിയുടെ ഉൾപ്പെടുത്തൽ, ഒഴിവാക്കപ്പെട്ട ഹാൽ ആപ്ലിക്കേഷനു പകരം ഡിവൈസ്‌‌കിറ്റ്, യുഡെവ് എന്നിവയുടെ ഉൾപ്പെടുത്തൽ, ഇന്റെൽ ആക്സിലറേറ്റഡ് UXAയ്ക്കുള്ള ഗ്രാഫിക്സ് ഡ്രൈവർ, കെണൽ മോഡ് സജ്ജീകരണത്തിനുള്ള സെർവീസ് വൺ ഇൻസ്റ്റോളിങ്[52].
10.04 LTS[· 1] Lucid Lynx[53] ലിനക്സ്, കേണൽ പതിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 29 ഏപ്രിൽ 2010[54] ഡെസ്ക്ക്ടോപ്പ്:
ഒക്ടോബർ 2013

സെർവർ:
ഒക്ടോബർ 2015
പ്രതീക്ഷ:
വരുവാനിരിക്കുന്നതേയുള്ളു.

സൂചനകൾ

പഴയ പതിപ്പ് (പിന്തുണയില്ലാത്തത്) പഴയ പതിപ്പ് (പിന്തുണയുള്ളത്) ഇപ്പോഴുള്ള പതിപ്പ് വികസനത്തിലിരിക്കുന്ന പതിപ്പ് ഭാവി പതിപ്പ്
  1. 10 ഓഗസ്റ്റ് 2006-നു 6.06.1 LTS പതിപ്പ്, സി.ഡി. ഇൻസ്റ്റലേഷനുകളിൽ ചില്ലറമാറ്റങ്ങളോടെ പുറത്തിറങ്ങി
  2. 22 ജനുവരി 2008-നു 6.06.2 LTS പതിപ്പ് പുറത്തിറങ്ങി
  1. 3 ജൂലൈ 2008-നു 8.04.1 LTS പതിപ്പ് പുറത്തിറങ്ങി
  2. 22 ജനുവരി 2009-നു 8.04.2 LTS പതിപ്പ് പുറത്തിറങ്ങി
  3. 16 ജൂലൈ 2009-നു 8.04.3 LTS പതിപ്പ് പുറത്തിറങ്ങി
  1. മാർക്ക് ഷട്ടിൽവർത്ത് വീഡിയോ വഴി നടത്തിയ പതിപ്പ് ഡെസ്ക്ക്ടോപ്പുകൾക്ക് 3 വർഷവും സെർവറുകൾക്ക് 5 വർഷവും പിന്തുണ നൽകുമെന്നു അറിയിപ്പ്,

[തിരുത്തുക] ഉബുണ്ടുവിന്റെ ഇതര പതിപ്പുകള്‍

നൂതന ക്രമീകരണങ്ങളോടു കൂടിയ കുബുണ്ടു ഡെസ്ക്ടോപ്പ്
  • കുബുണ്ടു: ഉബുണ്ടു സ്വതവേ പണിയിട സം‌വിധാനമായി ജീനോം ആണുപയോഗിക്കുന്നത്. പകരം കെ.ഡി.ഇ. ഉപയോഗിക്കുന്ന പതിപ്പ് കുബുണ്ടു (Kubuntu) എന്ന പേരില്‍ ലഭ്യമാണ്. ഡെസ്ക്ക്‍ടോപ്പിന്റെ വ്യത്യാസമൊഴിച്ച് ഇവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സാധാരണ ഉബുണ്ടുവില്‍ വേണമെങ്കില്‍ ജീനോമിനൊപ്പം കെ.ഡി.ഇ. പിന്നീട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതുമാണ്.
  • ക്സുബുണ്ടു: ജീനോമിനു പകരം എക്സ്.എഫ്.സി.ഇ. (Xfce) ഡെസ്ക്ക്ടോപ്പ് എന്‍‌വിഴെന്മെന്റ് ഇന്‍സ്റ്റോള്‍ ചെയ്ത ഉബുണ്ടുവാണ് ക്സുബുണ്ടു (Xubuntu). കുബുണ്ടു പോലെ അടിസ്ഥാനപരമായി ക്സുബുണ്ടുവും സാധാരണ ഉബുണ്ടു തന്നെ, പക്ഷേ പഴയതോ പ്രാപ്തി കുറഞ്ഞതോ ആയ കമ്പ്യൂട്ടറുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലമുണ്ടാക്കാന്‍ ക്സുബുണ്ടുവിനു കഴിയും.
എജ്യുബുണ്ടു ലൈവ് സെഷന്‍
  • എജ്യുബുണ്ടു: വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതും കുട്ടികള്‍ക്ക് യോജിക്കുന്ന ഇന്റര്‍ഫേസുമായി പുറത്തിറക്കുന്ന ഉബുണ്ടു പതിപ്പാണ് എജ്യുബുണ്ടു (Edubuntu). വിദ്യാഭ്യാസത്തിനുപകരിക്കുന്ന സോഫ്റ്റ്‌വേറുകളും ഇതിലുണ്ടാകും.
  • ഗോബുണ്ടു: നൂറുശതമാനവും സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ മാത്രമുപയോഗിക്കുന്ന ഒന്നാണ് ഗോബുണ്ടു (Gobuntu). സാധാരണ ഉബുണ്ടുവിലും ഇതേ ഉദ്ദേശമുണ്ടെങ്കിലും സാങ്കേതികമായ പ്രശ്നങ്ങള്‍ മൂലം അപൂര്‍വ്വം ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ സാധിക്കില്ല.
  • ഉബുണ്ടു സെര്‍വര്‍: വെബ്, ഇമെയില്‍ സെര്‍വര്‍ ആയി ഉപയോഗിക്കാന്‍ ശേഷി കൂടുതലുള്ള ഹാഡ്‌വേറുകള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ഉബുണ്ടുവാണ് ഉബുണ്ടു സെര്‍വര്‍. സെര്‍വര്‍ അധിഷ്ഠിത വിര്‍ച്ച്വല്‍ അപ്ലൈയന്‍സ് ഉപയോഗങ്ങള്‍ക്കായി ജെ‌ഇഓഎസ് അഥവാ ജിയോസ് (JeOS) എന്ന വിതരണമുണ്ട്.
  • ഉബുണ്ടു മൊബൈല്‍ ആന്‍ഡ് എംബെഡഡ്: ശേഷികുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ ഉപകരണങ്ങള്‍ക്കും എംബെഡഡ് ഉപകരണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഉബുണ്ടു വിതരണമാണ് മൊബൈല്‍ ആന്‍ഡ് എംബെഡഡ് (www.ubuntu.com/products/mobile).
  • മിത്ബുണ്ടു: മിത് ടിവി ഡിജിറ്റല്‍ റിക്കോര്‍ഡിങ് സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുവാന്‍ പാകപ്പെടുത്തിയിരിക്കുന്ന പതിപ്പാണ് മിത്ബുണ്ടുവും (MythBuntu).
  • ഉബുണ്ടു സ്റ്റുഡിയോ: മള്‍ട്ടീമീഡിയ എഡിറ്റിങ്ങും നിര്‍മ്മാണവും സാധ്യമാക്കുന്നതിനായി പ്രത്യേകം സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പതിപ്പാണ് ഉബുണ്ടു സ്റ്റുഡിയോ.

[തിരുത്തുക] വ്യുല്‍പ്പന്നങ്ങള്‍

കാനോനിക്കല്‍ ലി. നല്‍കുന്ന ഔദ്യോഗിക പിന്തുണയില്‍ വികസിപ്പിച്ചെടുക്കുന്ന നിരവധി പതിപ്പുകള്‍ക്കു പുറമെ വളരെയധികം പതിപ്പുകള്‍ ഉബുണ്ടുവില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്[55][56]. മെച്ചപ്പെട്ട ഉപയോക്തൃസൗഹൃദ സ്വഭാവവും, പൂര്‍ണ്ണമായും ക്രമീകരിച്ചെടുക്കാവുന്നതുമായ മെനുവും മറ്റുമുള്ള ലിനക്സ് മിന്റ് ആണവയില്‍ പ്രധാനം. ജീനോമിനേക്കാളും ലഘുവായ ഓപ്പണ്‍ബോക്സ് വിന്‍ഡോ മാനേജറും ജിറ്റികെ+ ആപ്ലിക്കേഷനുകളുമുപയോഗിക്കുന്ന ക്രഞ്ച്ബാങ് ലിനക്സ് (CrunchBang Linux) ആണ് മറ്റൊരെണ്ണം. ക്രഞ്ച്ബാങ് ലിനക്സ് വേഗതയും ഉപയോഗഗുണവും തമ്മിലുള്ള മെച്ചപ്പെട്ട സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു. ഉബുണ്ടുവിന്റെ മറ്റൊരു വ്യുല്‍പ്പന്നമായ ന്യൂസെന്‍സ് (gNewSense) ഗ്നു സാര്‍വ്വ ജനിക അനുമതി പ്രകാരം പൂര്‍ണ്ണമായും സ്വതന്ത്രങ്ങളായ സോഫ്റ്റ്‌‌വെയറുകള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്[57]. ഗ്നു ആണ് ന്യൂസെന്‍സിനാവശ്യമുള്ള പിന്തുണ നല്‍കുന്നത്. 2007-ല്‍ പുറത്തിറങ്ങിയ ഗോസ് (gOS) അതിന്റെ മെച്ചപ്പെട്ട ദൃശ്യരൂപത്താലും ഉപയോഗ ലാളിത്യത്താലും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണ്. ഉബുണ്ടുവിലെ വരുത്തിയ ചില്ലറ മാറ്റങ്ങള്‍ കൊണ്ട് i386 രൂപകല്‍പ്പനയുമായി ഏറ്റവുമധികം ഒത്തുപോകുന്ന ഒരു ലിനക്സ് വിതരണമാണ് കിവി ലിനക്സ് [58]. കിവി, ഉബുണ്ടുവിനായി ലഭ്യമായ റെപ്പോസിറ്ററികളെല്ലാം ഉപയോഗിക്കുന്നു. അതുകൊണ്ട് സാധാരണ ഉബുണ്ടുവില്‍ ലഭ്യമായ യാതൊന്നും കിവിയില്‍ നഷ്ടമാകുന്നില്ല. എന്‍ലൈറ്റന്മെന്റ് വിന്‍ഡോ മാനേജര്‍ (E17) ഉപയോഗിക്കുന്ന ലിനക്സ് വിതരണങ്ങളാണ് ഓപ്പണ്‍ജിഇ‌‌യു (OpenGEU), ഓസീഓഎസ് (OzOs) തുടങ്ങിയവ. അസൂസിന്റെ ഇഇ നെറ്റ്ബുക്കുകള്‍ക്കായി പുറത്തിറങ്ങിയിട്ടുള്ള ഉബുണ്ടു പതിപ്പാണ് ഈബുണ്ടു (Eebuntu). ബി.ഇ.ഒ.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള ഉബുണ്ടു വ്യുല്‍പ്പന്നമാണ് സീബുണ്ടു (Zebuntu). സുരക്ഷാ പരിശോധനകള്‍ക്കുള്ള മണ്ഡലമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് നൂബുണ്ടു (nUbuntu). ലൈവ് സി.ഡി. സൗകര്യത്തിലുപയോഗിക്കാവുന്ന ഒരു ഉബുണ്ടു വ്യുല്‍പ്പന്നമാണ് ഗ്നോപ്പിക്സ് (Gnoppix).

[തിരുത്തുക] സിസ്റ്റം ആവശ്യതകള്‍

സിസ്റ്റം ആവശ്യതകള്‍
ഡെസ്ക്ടോപ്പിനും ലാപ്‌ടോപ്പിനും[59] സെര്‍വര്‍[59]
ആവശ്യപ്പെടുന്നത് നിര്‍ദ്ദേശിക്കുന്നത്
പ്രോസ്സസര്‍ 300 MHz(x86) 700 MHz(x86) 300 MHz (x86)
മെമ്മറി 64 MB 384 MB* 64 MB[60]
ഹാര്‍ഡ് ഡ്രൈവ് ശേഷി 4 GB[61] 8 GB[61] 500 MB[60]
വീഡിയോ കാര്‍ഡ് VGA @ 640x480 VGA @ 1024x768 VGA @ 640x480

ഉബുണ്ടുവിന്റെ ഡെസ്ക്‍ടോപ്പ് പതിപ്പ് ഇപ്പോള്‍ ഇന്റല്‍ എക്സ്86, എ.എം.ഡി 64, എ.ആര്‍.എം. തുടങ്ങിയവയെ പിന്തുണയ്ക്കുന്നുണ്ട്[62]. സെര്‍‌വറിനായുള്ള ചില പതിപ്പുകള്‍ സ്പാര്‍ക്കിനേയും പിന്തുണയ്ക്കുന്നു[63][64]. പവര്‍ പിസി[65], ഇറ്റാനിയം, പ്ലേസ്റ്റേഷന്‍ 3 തുടങ്ങിയ രൂപകല്‍പ്പനകള്‍ക്ക് അനൌദ്യോഗിക സേവനവും ലഭ്യമാണ്.

ഡെസ്ക്‍ടോപ്പ് ഇന്‍സ്റ്റലേഷനാവശ്യമായ കുറഞ്ഞ ശേഷി, 300 MHz ഉള്ള എക്സ്86 പ്രോസസ്സറും 256 എം.ബി. റാമും, ഹാര്‍ഡ് ഡിസ്കില്‍ 4 ജി.ബി. ഇടവും [61], 640x480 റെസലൂഷന്‍ പിന്തുണയ്ക്കുന്ന വിജി‌എയും ആണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന പല ഓപ്പറേറ്റിങ് സിസ്റ്റത്തിനും ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതു വളരെ കുറവാണ്. നിര്‍ദ്ദേശിക്കുന്ന കമ്പ്യൂട്ടര്‍ ശേഷി 700 ഹെര്‍ട്സുള്ള എക്സ്86 പ്രോസസ്സറും,384 എംബി റാമും, ഹാര്‍ഡ് ഡിസ്കില്‍ 8 ജിബി ഇടയും[61] 1024x768 റെസലൂഷനുള്ള വി.ജി.എയുമാണ്. ഇത്രയും ശേഷിയില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കായി ക്സുബുണ്ടു ഉപയോഗിക്കാവുന്നതാണ്[66].

[തിരുത്തുക] ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്ന രീതികള്‍

ലൈവ് സിഡി ഉപയോഗിച്ചാണ് സാധാരണ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളത്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാതെ ലൈവ് സിഡിയില്‍ നിന്നും നേരിട്ട് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇത് കൊണ്ടുള്ള പ്രയോജനം സ്ഥിരമായ ഇന്‍സ്റ്റലേഷന് മുന്‍പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഹാര്‍ഡ്‌വെയര്‍ പിന്തുണ, എല്ലാ ഹാര്‍ഡ്‌വെയറുകള്‍ക്കും വേണ്ടിയുള്ള ഡ്രൈവര്‍ സോഫ്‌റ്റ്‌വെയറുകള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉപഭോക്താവിന് പരിശോധിക്കുവാന്‍ സാധിക്കും എന്നതാണ്. ഇതേ ലൈവ് സിഡി ഉപയോഗിച്ചു തന്നെ ഉബൂണ്ടു സ്ഥിരമായി ഹാര്‍ഡ് ഡിസ്കിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇതിനായി യുബിക്വിറ്റി (Ubiquity) എന്ന ഒരു ഇന്‍സ്റ്റാളറും ലൈവ് സിഡിയിലുണ്ട്. ഉബുണ്ടു ലൈവ് സിഡി ലഭിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്

  • ഉബുണ്ടൂ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

ഉബുണ്ടൂ വെബ്സൈറ്റില്‍ കയറിയ ശേഷം വേണ്ട ഉബുണ്ടു പതിപ്പ് (8.04 അഥവാ 9.04 വേണോ, 32 ബിറ്റ് അഥവാ 64 ബിറ്റ് പ്രോസസറിന് വേണ്ടിയുള്ളതാണോ, ഉബുണ്ടു വേണോ, കുബുണ്ടു വേണോ എന്നിങ്ങനെ) തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യാം. ഒരു സിഡി ഇമേജ് (.ISO) ഫയല്‍ ആയാണ് ഡൗണ്‍ലോഡ് ലഭിക്കുന്നതു്. ഇത് ഒരു സിഡി/ഡിവിഡി യിലേക്ക് ആലേഖനം ചെയ്ത് ഉബുണ്ടു ലൈവ് സിഡി സൃഷ്ടിക്കാം.

  • കാനോനിക്കല്‍ കമ്പനിയുടെ ഷിപ്പിറ്റ് എന്ന പദ്ധതി വഴി ഉബുണ്ടു സിഡി വരുത്തുക

ഷിപ്പിറ്റ് പദ്ധതി വെബ്സൈറ്റില്‍ (shipit.ubuntu.com) അംഗത്വമെടുത്താല്‍ കാനോനിക്കല്‍ ഉബുണ്ടു ലൈവ് സിഡി നല്‍കുന്ന വിലാസത്തിലേക്ക് സൗജന്യമായി അയച്ചു തരുന്നതാണ്.

[തിരുത്തുക] ഇന്‍സ്റ്റലേഷനുകള്‍

വുബി ഉപയോഗിച്ച് വിന്‍ഡോസിനുള്ളില്‍ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്

വിവിധ തരത്തില്‍ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാം. ഒരു കമ്പ്യൂട്ടറില്‍ ഉബുണ്ടു മാത്രമായി, മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം, വിന്‍ഡോസിനുള്ളില്‍ സാധാരണ സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു പോലെ, അല്ലങ്കില്‍ വി.എം.വെയര്‍ പ്ലേയര്‍ (VMware Player) പോലുള്ള സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ച് വിര്‍ച്ച്വല്‍ കമ്പ്യൂട്ടറായി ഒക്കെ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നതാണ്‌. ലൈവ് സിഡി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാണെങ്കില്‍ അങ്ങിനെയുമാവാം.

ഉബുണ്ടു മാത്രമായും ഇതര ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പവും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ലിനക്സ് പാര്‍ട്ടീഷനുകള്‍ നിര്‍മ്മിച്ച് അതില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്‌. ഉബുണ്ടുവിന്റെ പ്രവര്‍ത്തന മികവ് ഏറ്റവുമധികം ലഭിക്കുക ഇത്തരം ഇന്‍സ്റ്റലേഷനിലാണ്. വിന്‍ഡോസിനൊപ്പം മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെ ഡുവല്‍ ബൂട്ടിങ് എന്നു വിളിക്കുന്നു. വുബി (Wubi) എന്ന ഇന്‍സ്റ്റോളര്‍ ഉപയോഗിച്ച് വിന്‍ഡോസിനുള്ളില്‍ തന്നെ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്‌. വുബി ഉബുണ്ടുവിനായി ഒരു വിര്‍ച്ച്വല്‍ ഹാര്‍ഡിസ്ക് വിന്‍ഡോസില്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്‌ ചെയ്യുക. ഈ വിര്‍ച്ച്വല്‍ ഹാര്‍ഡ് ഡിസ്ക് ഒരു ഒറ്റ ഫയലായിട്ടാവും ഉണ്ടാവുക. വുബി ഇന്‍സ്റ്റലേഷന്‍ താരതമ്യേന ലളിതമാണെങ്കിലും ഉബണ്ടുവിന്റെ കാര്യനിര്‍വ്വഹണ ശേഷിയെ ചെറുതായി ബാധിക്കാറുണ്ട്[12]. ഇത്തരത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ സാധാരണ സോഫ്റ്റ്‌വേറുകള്‍ വിന്‍ഡോസില്‍ നിന്നും നീക്കം ചെയ്യുന്നതു പോലെ തന്നെ ഉബുണ്ടുവും നീക്കം ചെയ്യാവുന്നതാണ്. ഉപയോഗത്തില്‍ സമാനവും എന്നാല്‍ ആന്തരികമായ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തവുമായ വിധത്തിലുള്ള ഇന്‍സ്റ്റലേഷനാണ് വിര്‍ച്ച്വല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നടത്തുന്നത്. വിര്‍ച്ച്വല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാനാവശ്യമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അത് നിര്‍മ്മിക്കുകയും അതിലേയ്ക്ക് ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുകയുമാണ് ചെയ്യുക. ഉബുണ്ടു റീസ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ വിര്‍ച്ച്വല്‍ കമ്പ്യൂട്ടറിനുള്ളില്‍ നിന്ന് അപ്രകാരം സാധിക്കുന്നതാണ്. ശരിക്കുമുള്ള കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരില്ല[12].

[തിരുത്തുക] ആപ്ലിക്കേഷനുകള്‍ കൂട്ടിച്ചേര്‍ക്കലും നീക്കം ചെയ്യലും

Ubuntu install and remove.ogg
ഉബണ്ടുവില്‍ സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റോളിങും നീക്കം ചെയ്യലും

ആപ്ലിക്കേഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും നീക്കം ചെയ്യാനും ഉബുണ്ടുവില്‍ പാക്കേജ് മാനേജര്‍ ഉപയോഗിക്കുന്നു. മുന്‍‌കൂട്ടി ഉബുണ്ടുവിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണ് പാക്കേജ് മാനേജര്‍. റെപ്പോസിറ്ററീസ് എന്നു വിളിക്കുന്ന ഓണ്‍ലൈന്‍ സ്രോതസ്സുകളില്‍ നിന്നുമാണ് പ്രധാനമായും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഇന്‍സ്റ്റലേഷനു sudo ഉപയോഗിച്ച് കാര്യനിര്‍വ്വാഹക പദവി കൈവശപ്പെടുത്തേണ്ടതാണ്. പ്രധാനമായും മൂന്നു പാക്കേജ് മാനേജറാണ് ഉബുണ്ടുവില്‍ ഉപയോഗിക്കുന്നത്.

  1. ഉബുണ്ടു സോഫ്റ്റ്‌‌വേർ സെന്റർ
  2. സിനാപ്റ്റിക്ക്
  3. APT

എന്നിവയാണവ

ആദ്യ രണ്ടെണ്ണവും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സഹായിക്കുന്നു. കമാന്‍ഡ് ലൈന്‍ അഥവാ ടെര്‍മിനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമാണ് APT (Advanced Packaging Tool - നൂതന പാക്കേജിങ് ഉപകരണം).

ഉബുണ്ടുവിനായി നിര്‍മ്മിച്ചിരിക്കുന്ന ലഭ്യമായ സോഫ്റ്റ്‌വേറുകളെയെല്ലാം അതിന്റെ ഉപയോഗാനുമതിയും, പിന്തുണയുടെ തോതും അനുസരിച്ച് നാലായി തിരിച്ചിരിക്കുന്നു[67]. ഈ നാലു വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്‌വേറുകളേയും നാലു റെപ്പോസിറ്ററികളായി നിര്‍‌വ്വചിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് മാത്രമുള്ള മെയിന്‍ റെപ്പോസിറ്ററിയില്‍ മറ്റു വിധത്തിലൊന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഫേം‌വെയര്‍ തുടങ്ങിയ സ്വതന്ത്രമല്ലാത്തവയും ഉള്‍പ്പെടുന്നു[68].

ഉബുണ്ടു സോഫ്റ്റ്‌വേറുകളുടെ ഘടന
സ്വതന്ത്ര
സോഫ്റ്റ്‌വേര്‍
സ്വതന്ത്രമല്ലാത്ത
സോഫ്റ്റ്‌വേര്‍
പിന്തുണയുള്ളവ Main Restricted
പിന്തുണയില്ലാത്തവ Universe Multiverse

സോഴ്സ്‌കോഡ് ലഭ്യമല്ലാത്തതും എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്തതുമായ ഡിവൈസ് ഡ്രൈവര്‍ സോഫ്റ്റ്‌വെയറുകള്‍ക്കും ഔദ്യോഗിക പിന്തുണ ഉണ്ടാകാറുണ്ട്. സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാല്‍ ഇവയ്ക്കുള്ള പിന്തുണ താരതമ്യേന കുറവായിരിക്കും. ഇവയെ റെസ്ട്രിക്റ്റഡ് റെപ്പോസിറ്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. മെയിന്‍, റെസ്ട്രിക്റ്റഡ് റെപ്പോസിറ്ററികളിലാണ് കമ്പ്യൂട്ടര്‍ ഉപയോഗത്തിനാവശ്യമുള്ള എല്ലാ സാധാരണ സോഫ്റ്റ്‌വേറുകളും ഉണ്ടാവുക. പിന്തുണയില്ലാത്തവ എന്നതു കൊണ്ട് കാനോനിക്കല്‍ ലി. പിന്തുണ നല്‍കാത്തവ എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളു. ഉബുണ്ടു സമൂഹമോ സോഫ്റ്റ്‌വേര്‍ നിര്‍മ്മാതാക്കളോ മറ്റാരെങ്കിലുമോ ഇവയ്ക്ക് പിന്തുണ നല്‍കുന്നുണ്ടായിരിക്കാം. മള്‍ട്ടിവേഴ്സ് സോഫ്റ്റ്‌വേറുകളുടെ സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാല്‍ അവയ്ക്ക് എന്തെങ്കിലും വിധത്തില്‍ പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണ്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വേറുകളെങ്കിലും വിതരണം ചെയ്യുന്നതിനു തടസ്സമില്ലാത്ത അഡോബ് ഫ്ലാഷ് പ്ലേയര്‍, സണ്ണിന്റെ ജാവ വിര്‍ച്ച്വല്‍ മെഷീന്‍, എം.പി.3 ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യം, തുടങ്ങിയവയെ റെസ്ട്രിക്റ്റഡ് ആയി കണക്കാക്കുന്നു.

പ്രധാന വിഭാഗങ്ങളിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ആപ്ലിക്കേഷനുകള്‍ അവ അതിലേയ്ക്ക് ചേര്‍ക്കുന്നതിനു മുമ്പ് പ്രൊപ്പോസ്‌ഡ് (-proposed) എന്നൊരു റെപ്പോസിറ്ററിയിലേയ്ക്ക് ചേര്‍ക്കുന്നു. ഇവിടെ വച്ചവ പരീക്ഷിച്ച് ബഗ്ഗുകള്‍ നീക്കിയതിനു ശേഷമാണ് പ്രധാന വിഭാഗങ്ങളിലേയ്ക്ക് ചേര്‍ക്കുന്നത്[69]. പ്രൊപ്പോസ്‌ഡ് റെപ്പോസിറ്ററിയിലുള്ള ആപ്ലിക്കേഷനുകളും ഏവര്‍ക്കും ലഭ്യമാണ്. ഉബുണ്ടു കാലാനുസൃതമായി പുതുക്കുന്നതിനാവശ്യമുള്ള അപ്‌ഡേറ്റുകള്‍ അപ്‌ഡേറ്റ്സ് (-updates) എന്ന റെപ്പോസിറ്ററികളില്‍ ഉണ്ടാവും. ഓരോ പതിപ്പിനും വ്യത്യസ്തങ്ങളായ അപ്‌ഡേറ്റ് റെപ്പോസിറ്ററികളാണുണ്ടാവുക. ഇവ ഓരോന്നും പതിപ്പിന്റെ സേവന കാലാവധി കഴിയുന്നതു വരെ (സാധാരണ പതിപ്പുകള്‍ക്ക് 18 മാസം, ദീര്‍ഘകാല സേവന പതിപ്പുകള്‍ക്ക് 3 വര്‍ഷം, ദീര്‍ഘകാല സേവന സെര്‍വര്‍ പതിപ്പുകള്‍ക്ക് 5 വര്‍ഷം) നിലനിര്‍ത്തിയിരിക്കും. എല്ലാ അപ്‌ഡേറ്റുകളും, സോഫ്റ്റ്‌വേറുകളും ആദ്യം പ്രൊപ്പോസ്‌ഡ് റെപ്പോസിറ്ററിയില്‍ പരീക്ഷിക്കുകയും, പുറത്തിറക്കുന്നതിനു ഒരു മാസം മുമ്പ് കൂടുതല്‍ സൌകര്യങ്ങളൊന്നും ചേര്‍ക്കാതെ പരിരക്ഷിച്ച് അവ മറ്റു ഘടകങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നവയാണൊയെന്നു പരിശോധിച്ച്, സ്ഥിരതയുള്ളവയെന്നുറപ്പു വരുത്തിയാണ് അനുസൃതമായ റെപ്പോസിറ്ററികളിലേയ്ക്ക് ചേര്‍ക്കുന്നത്[70].

ആദ്യം പറഞ്ഞ ഏത് ഉപകരണം ഉപയോഗിച്ചാണു സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്കിലും അവ ഇവയിലേതെങ്കിലും ഒരു റെപ്പോസിറ്ററിയില്‍ നിന്നായിരിക്കും.

ഡെബിയന്‍ പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ dpkg എന്നൊരു കമാന്‍ഡ് ലൈന്‍ റ്റൂളും. റെഡ്‌ഹാറ്റ് പാക്കേജ് മാനേജര്‍ ഉപയോഗിച്ച് റെഡ്‌ഹാറ്റ് ലിനക്സ് വിതരണങ്ങള്‍ക്കായി നിര്‍മ്മിച്ച പാക്കേജുകള്‍ (.rpm) ഇന്‍സ്റ്റോള്‍ ചെയ്യാന്‍ alien എന്നൊരു റ്റൂളും ഇവയ്ക്കു പുറമേ ഉബുണ്ടുവിനായി ലഭ്യമാണ്[71].

[തിരുത്തുക] സാങ്കേതിക വിദ്യ

ഡെബിയന്‍ ലിനക്സിന്റെ കോഡ് ഉപയോഗിച്ചാണ് ഉബുണ്ടു ഉണ്ടാക്കിയിരിക്കുന്നത്[72]. ഡെബിയന്‍ വിതരണത്തിന്റെ സ്ഥിരതയുള്ളതോ അസ്ഥിരമായതോ ആയ പ്രാഥമിക കോഡില്‍ നിന്നുമാണ് ഉബുണ്ടു ഉണ്ടാക്കിയിരിക്കുന്നത്. ഇരു ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഓരേ പാക്കേജിങ് സിസ്റ്റവും പാക്കേജ് മാനേജ്‌മെന്റ് ഉപകരണവും ഉപയോഗിക്കുന്നു. അതേ ഡെബിയന്‍ ഫയല്‍ ഫോര്‍മാറ്റാണ് (.deb) പാക്കേജുകള്‍ക്ക് ഉപയോഗിക്കുന്നതെങ്കിലും ഒരു പാക്കേജ് തന്നെ ഇരു ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കണമെന്നില്ല. പാക്കേജുകള്‍ സോഴ്സ് കോഡ് തലത്തില്‍ നിന്നു തന്നെ ഉബുണ്ടുവിനായി നിര്‍മ്മിക്കാറുണ്ട്[73]. ഡെബിയന്‍ ശൈലിയില്‍ നിന്ന് ഉബുണ്ടു വളരെ വ്യത്യാസപ്പെട്ടു പോകുന്നുവെന്ന് ഡെബിയന്റെ സ്രഷ്ടാവായ ഇയാന്‍ മര്‍ഡോക്ക് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്[74].

സാധാരണ ഉപയോക്താക്കള്‍ക്ക് സാങ്കേതിക കാര്യങ്ങളെ കുറിച്ച് അറിവില്ലങ്കില്‍ കൂടി അയത്ന ലളിതമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഉബുണ്ടുവിന്റെ നിര്‍മ്മാണം. എന്നിരുന്നാല്‍ കൂടി കമാന്‍ഡ് ലൈനിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല.

[തിരുത്തുക] ഉബുണ്ടു തത്വചിന്ത

പ്രധാന ലേഖനം: ഉബുണ്ടു തത്വചിന്ത

ഉബുണ്ടു ഒരു ദക്ഷിണ ആഫ്രിക്കന്‍ തത്വചിന്തയാണ്, പരസ്പര ബന്ധത്തിലും പരസ്പര സേവന സന്നദ്ധതയിലും അധിഷ്ഠിതമാണത്. സുലു, ക്സോസ (Xhosa) ഭാഷകളില്‍ നിന്നാണ് ഉബുണ്ടു എന്ന പദം വരുന്നത്. പരമ്പരാഗത ആഫ്രിക്കന്‍ ചിന്താഗതി എന്ന തലത്തില്‍ ആഫ്രിക്കന്‍ പുനരുത്ഥാനത്തിനും ദക്ഷിണാഫ്രിക്ക എന്ന റിപ്പബ്ലിക്ക് ഉണ്ടാകാനും ഉബുണ്ടു കാരണമായിരിക്കുന്നു. ഉബുണ്ടു തത്വചിന്ത ഏകദേശം അര്‍ത്ഥമാക്കുന്നത് “മറ്റുള്ളവരോട് കാട്ടേണ്ട മനുഷ്യത്വം” എന്നാണ്.

[തിരുത്തുക] ഉബുണ്ടു സമൂഹം

ഉബുണ്ടു തത്വചിന്ത ആസ്പദമാക്കിയാണ് ഉബുണ്ടു സമൂഹം സൃഷ്ടിച്ചിരിക്കുന്നത്. വിവരങ്ങള്‍ പരസ്പരം പങ്കുവെച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് സന്നദ്ധ സേവ സമൂഹമായ ഉബുണ്ടു സമൂഹത്തിലുള്ളത്. ഈ ആഗോള സമൂഹം വളരെ വലുതും ഉബുണ്ടു പദ്ധതിയ്ക്ക് ഏറെ സേവനങ്ങള്‍ ചെയ്തുകൊണ്ടുമിരിക്കുന്ന ഒന്നാണ്. ഉബുണ്ടു ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കള്‍ക്കു വേണ്ട സഹായം മുതല്‍ ഉബുണ്ടുവിന്റെ സാങ്കേതിക വികസന പ്രക്രിയയില്‍ വരെ ഈ സമൂഹം ക്രിയാത്മകമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഉബുണ്ടുവിലുണ്ടായിരിക്കേണ്ട വിശേഷഗുണങ്ങളും മറ്റു പ്രത്യേകതകളും സമൂഹം തന്നെയാണ് തിരഞ്ഞെടുക്കുന്നത്.

പ്രാദേശിക ഭാഷയിലുള്ള വികസനത്തിനായി അതിനു സന്നദ്ധരായവരെ അതാതു ഭാഷയുടെ ലോകോ (LoCo) സംഘമായി കൂട്ടുന്നു. ഇതേ രീതിയില്‍ മറ്റു പ്രത്യേകതകള്‍ അടിസ്ഥാനമാക്കിയും സമൂഹത്തെ ഉപസമൂഹങ്ങള്‍ ആയി തിരിച്ചിട്ടുണ്ട്.

[തിരുത്തുക] സഹായ ലഭ്യതയും പങ്കാളിത്ത സാധ്യതയും

പൂര്‍ണ്ണമല്ലങ്കില്‍ പോലും പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌‌വേറുകളുടെ സഹായം അവയോടൊപ്പം ഗ്നു ഡോക്യുമെന്റേഷന്‍ പദ്ധതി പ്രകാരം പ്രമാണീകരിച്ചു നല്കുന്നുണ്ട്. ഉബുണ്ടു അവയെ ഉള്‍ക്കൊള്ളുന്നു. പ്രാഥമികമായ സഹായ ലഭ്യതയ്ക്ക് അവ ഉപയോഗിക്കാവുന്നതാണ്. അതിലധികം സഹായം ആവശ്യമുണ്ടെങ്കില്‍ ഉബുണ്ടു ഡോക്യുമെന്റേഷന്‍ ടീം നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്റേഷന്‍ സൈറ്റില്‍ നിന്നും [75] നിന്നും ലഭ്യമാണ്. ഉബുണ്ടു സമൂഹത്തില്‍ നിന്നും ഫോറമുകള്‍, ഐ.ആര്‍.സി. ചാനല്‍, മെയിലിങ് ലിസ്റ്റ് തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളിലൂടെയും സഹായം ലഭിക്കുന്നതാണ്[76]. പ്രാദേശിക ഭാഷയിലുള്ള സഹായവും ബന്ധപ്പെട്ട പ്രാദേശിക സംഘത്തില്‍ നിന്നും ലഭിക്കുന്നതാണ്. ഉബുണ്ടുവിനെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെ പരാമര്‍ശിക്കുന്ന വിക്കിയും നിലവിലുണ്ട്[77]. ലോഞ്ച്‌പാഡ് സംവിധാനം ഉപയോഗിച്ചുള്ള സാങ്കേതിക ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്കുന്ന രീതിയും ഉബുണ്ടുവിനായി നിലവിലുണ്ട്[78]. സഹായ സേവനങ്ങള്‍ കാനോനിക്കല്‍ ലിമിറ്റഡിന്റെ പക്കല്‍ നിന്നോ ഔദ്യോഗിക പങ്കാളികളുടെ പക്കല്‍ നിന്നോ പണം കൊടുത്ത് വാങ്ങി ഉപയോഗിക്കാവുന്നതുമാണ്[79]. സിസ്റ്റം സജ്ജീകരണവും സഹായ സേവനവും ക്രമീകരിക്കാനായി ലാന്‍ഡ്‌സ്ക്കേപ്പ് എന്നൊരു പദ്ധതിയും കാനോനിക്കല്‍ ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. സമൂഹ ബ്ലോഗുകള്‍ക്കുള്ള പോര്‍ട്ടലായ പ്ലാനറ്റ് വഴി ഉബുണ്ടുവിന്റെ വികസനം സാധ്യമാക്കുന്നവരും ഒപ്പം പ്രവര്‍ത്തിക്കുന്നവരും നല്‍കുന്ന കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്[80]. ഫ്രിഡ്ജ് എന്നു വിളിക്കപ്പെടുന്ന പോര്‍ട്ടലിലൂടെ ഉബുണ്ടുവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ലഭിക്കുന്നതാണ്. ഓരോ ആഴ്ച്ചയിലും പുതിയ പുതിയ വാര്‍ത്തകള്‍ ക്രോഡീകരിച്ച എഴുത്തുകളും സമൂഹ പദ്ധതിയായ ഇവിടെ നിന്നു പ്രസിദ്ധീകരിക്കുന്നു.

സോഫ്റ്റ്‌വേറുകള്‍ സൃഷ്ടിക്കാനാഗ്രഹമുള്ളവര്‍ക്ക് അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉബുണ്ടു ആര്‍ക്കും നല്‍കുന്നുണ്ട്. കലാപരമായ അഭിരുചിയുള്ളവര്‍ക്ക് ഉബുണ്ടുവിന്റെ ദൃശ്യാനുഭവത്തില്‍ മാറ്റം വരുത്തി മെച്ചപ്പെടുത്താനുള്ള പദ്ധതിയിലും പങ്കുചേരാവുന്നതാണ്. ബഗ്ഗുകള്‍ കണ്ടെത്തുന്നവര്‍ക്ക് അവ സ്രഷ്ടാക്കളുടേയോ സമൂഹത്തിന്റേയോ ദൃഷ്ടിയില്‍ പെടുത്തിയും പദ്ധതിയെ സഹായിക്കാവുന്നതാണ്[81]. സഹായക പ്രമാണങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കുകൊണ്ടും, ഐ.ആര്‍.സി, മെയിലിങ് ലിസ്റ്റ്, ഫോറം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ എങ്ങിനെ ചെയ്യാം എന്നു പറഞ്ഞു കൊടുത്തും ഉബുണ്ടു പദ്ധതിയില്‍ പങ്കെടുക്കാം. ഉബുണ്ടുവിനായി ലഭ്യമായ സോഫ്റ്റ്‌‌വേറുകൾ തർജ്ജമ ചെയ്ത് നൽകാനുള്ള അവസരവും പൊതുജനങ്ങൾക്കുണ്ട് [82].

[തിരുത്തുക] സ്വീകാര്യത

ഓഗസ്റ്റ് 2007-ല്‍ DesktopLinux.com 38,500 പേരില്‍ നടത്തിയ സര്‍‌വേയില്‍ 30.3% പേരുടെ പിന്തുണയോടെ ഉപയോഗത്തിലുള്ള ലിനക്സ് വിതരണങ്ങളില്‍ ഒന്നാമതെത്തിയിരുന്നു[7]. 2009 ജനുവരിയില്‍ ന്യൂയോര്‍ക്ക് റ്റൈംസ് നല്‍കിയ വാര്‍ത്തയില്‍ ഒരു കോടി ആള്‍ക്കാരിലധികം പേര്‍ ഉബുണ്ടു ഉപയോഗിക്കുന്നതായി കൊടുത്തിരുന്നു[83]. 2009 ജൂണ്‍ മാസം സെഡ്.ഡി.നെറ്റ് നല്‍കിയ വിവരപ്രകാരം 1.3 കോടി സജീവരായ ഉപയോക്താക്കള്‍ ഉബുണ്ടുവിനുണ്ട്. ഇതു കൂടിക്കൊണ്ടുമിരിക്കുന്നു[84].

ലണ്ടനില്‍ 2005-ല്‍ നടന്ന ലിനക്സ് വേള്‍ഡ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോയില്‍ ഏറ്റവും നല്ല ലിനക്സ് വിതരണത്തിനുള്ള പുരസ്കാരം ഉബുണ്ടുവിനു ലഭിച്ചിട്ടുണ്ട്[85]. പല ഓണ്‍ലൈന്‍, കടലാസ് മാദ്ധ്യമങ്ങളും ഉബുണ്ടു മെച്ചമാണെന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്[86][87][88]. 2007-ല്‍ ഇന്‍ഫോവേള്‍ഡിന്റെ ഏറ്റവും നല്ല ഓപ്പണ്‍ സോഴ്സ് ക്ലയന്റിനുള്ള ബോസ്സീ പുരസ്കാരം ഉബുണ്ടുവിനു ലഭിച്ചിട്ടുണ്ട്[89].

പി.സി. വേള്‍ഡ് മാഗസിന്‍ ഉബുണ്ടുവില്‍ സ്വതവേ ഒരു ഡെസ്ക്ക്ടോപ്പ് ഇഫക്റ്റ് മാനേജര്‍ ഇല്ലെന്നു വിമര്‍ശിച്ചിട്ടുണ്ടെങ്കിലും “എല്ലാം കൂടി നോക്കുമ്പോള്‍ ലഭ്യമായ ഏറ്റവും നല്ല ലിനക്സ് വിതരണമെന്നു” പറഞ്ഞിട്ടുണ്ട്[90].

മാസിഡോണിയയിലെ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസ് മുറികളില്‍ 1,80,000 ഉബുണ്ടു ലിനക്സ് ഡെസ്ക്ക്ടോപ്പുകള്‍ സജ്ജീകരിക്കുകയും, രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളോടും ഉബുണ്ടു ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്[91]. കോട്ടയം കളക്റ്ററേറ്റ് 2009 മുതല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഉബുണ്ടു മാത്രമാണ് ഉപയോഗിക്കുന്നത്. വിക്കിമീഡിയ അതിന്റെ സെർവറുകൾ ഉബുണ്ടുവിലേയ്ക്ക് മാറ്റാനും പദ്ധതിയിട്ടിരുന്നു. ഇപ്പോളവ ഫെഡോറ, റെഡ്‌‌ഹാറ്റ് ലിനക്സ് കമ്പ്യൂട്ടറുകളിലാണ് പ്രവർത്തിക്കുന്നത്. ഒരൊറ്റ സാങ്കേതിക വിദ്യയിലേയ്ക്ക് മാറുന്നത് കൈകാര്യവും കാര്യനിർവഹണവും എളുപ്പമാക്കുമെന്നതിനാലാണ് ഉബുണ്ടുവിലേയ്ക്ക് മാറാൻ വിക്കിമീഡിയ ആലോചിക്കുന്നത്[92].

[തിരുത്തുക] മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായുള്ള സാമ്യവൈജാത്യങ്ങൾ

[തിരുത്തുക] മറ്റ് ലിനക്സ് വിതരണങ്ങൾ

ഡെബിയനിൽ നിന്നാണ് ഉബുണ്ടു വികസിപ്പിച്ചിരിക്കുന്നത്. ഉബുണ്ടു സെ‌‌ർവറിനായും ഡെസ്ക്ക്ടോപ്പ് ഉപയോഗത്തിനായും പ്രത്യേകം പതിപ്പുകൾ ഇറക്കുന്നുണ്ട്. എന്നാൽ ഫെഡോറ ഏതു രീതിയിലും ഉപയോഗിക്കാവുന്ന പതിപ്പുകളാണ് പുറത്തിറക്കുന്നത്. എന്റർപ്രൈസ് ആവശ്യങ്ങൾക്കായി പ്രത്യേകം പതിപ്പ് അതേസമയം റെഡ്‌‌ഹാറ്റ് പുറത്തിറക്കുന്നുണ്ട്. ഡെബിയന്‍ ഇത്തരത്തിൽ പതിപ്പുകളൊന്നും ഇറക്കുന്നില്ലങ്കിലും അങ്ങേയറ്റം ക്രമീകരിച്ചെടുക്കാവുന്ന ഒന്നാണത്. ഫെഡോറ സർവ്വസ്വതന്ത്രങ്ങളായ സോഫ്റ്റ്‌‌വേറുകളേ പിന്തുണയ്ക്കുന്നുള്ളു. പക്ഷേ ഉബുണ്ടു ഒഴിവാക്കാന്‍ പറ്റാത്ത ഹാർഡ്‌‌വേർ ഭാഗങ്ങൾക്കായി സ്വന്തന്ത്രമല്ലാത്ത ഡ്രൈവറുകൾ ഉപയോഗിക്കുന്നുണ്ട്. ഡെബിയന്‍ എല്ലാത്തരം സോഫ്റ്റ്‌‌വേറുകളും ഉപയോഗിക്കുന്നുണ്ട്. ഉബുണ്ടു ഗ്രാഫിക്കലായ ഇന്റർഫേസ് ഉപയോഗിച്ചാണ് ഇന്‍സ്റ്റലേഷന്‍ നിർവഹിക്കുന്നത്, ഫെഡോറയും അപ്രകാരം തന്നെ. ഡെബിയന്‍ ഇന്‍സ്റ്റലേഷന്‍ ടെക്സ്റ്റ് രീതിയിലാണ്. ഇന്‍സ്റ്റലേഷന്‍ കൂടുതൽ വേഗത്തിൽ നടക്കുന്നത് ഉബുണ്ടുവിലാണ്. ഏറ്റവും ആവശ്യമായ പാക്കേജുകൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ടും സിഡി ഇമേജ് അതേ പടി പകർത്തി, അവശ്യം വേണ്ട സജ്ജീകരണങ്ങൾ മാത്രം ചെയ്തെടുക്കുന്നതു കൊണ്ടുമാണിത്[93]. അക്കാരണം കൊണ്ടു തന്നെ ഇതര ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഓപ്പൺ സൂസിയോ, ഫെഡോറയോ പോലെയോ താരതമ്യേന കുറവു പാക്കേജുകൾ ഉപയോഗിക്കുന്ന ഡെബിയന്റെ അത്രയുമോ വിപുലമായ രീതിയിൽ ഉപയോക്താവിനാവശ്യമായ സോഫ്റ്റ്‌‌വേറുകൾ ഇന്‍സ്റ്റലേഷന്‍ സമയത്ത് ക്രമീകരിച്ചെടുക്കാനും കഴിയുന്നതല്ല. ബൂട്ടു ചെയ്ത് പ്രവേശിക്കാനുള്ള സമയം കുറവെടുക്കുന്നതും ഉബുണ്ടുവിൽ തന്നെ. ഫെഡോറയിലെ യം (yum) എന്ന പാക്കേജ് കൈകാര്യ ഉപകരണത്തേക്കാളും മികവുറ്റ ഡെബിയന്റെ dpkg പാക്കേജ് കൈകാര്യ ഉപകരണമാണ് ഉബുണ്ടുവും ഉപയോഗിക്കുന്നത്[94]. ഉപയോക്താവിന്റെ നിർദ്ദേശങ്ങളോടു പ്രതികരിക്കുന്നതിലും ഡെബിയനേക്കാളും, ഫെഡോറയേക്കാളും മുന്നിൽ ഉബുണ്ടു മുന്നിൽ നില്ക്കുന്നു, എന്നാൽ പി.എൽ.ഡി., കേറ്റ്‌‌ഓ‌‌എസ്, സെന്‍വാക് തുടങ്ങിയവയുടെയത്ര വേഗതയുണ്ടെന്നു പറയാനാവില്ല[95] . ലിനക്സ് വിതരണങ്ങളിൽ ഏറ്റവും സ്ഥിരതയുള്ള ഒന്നെന്നു കരുതപ്പെടുന്ന ഡെബിയന്റെ വ്യുൽപ്പന്നമായതിനാൽ ഉബുണ്ടുവും സ്ഥിരതയേറിയ ഓപ്പറേറ്റിങ് സിസ്റ്റമായി കണക്കാക്കുന്നു. പ്രാദേശീകരണത്തിലും ഉബുണ്ടു മുന്‍പന്തിയിലുണ്ട്. മെച്ചപ്പെടുത്തൽ സ്ഥിരമായും തുടർച്ചയായും നടക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു, അതുകൊണ്ട് തന്നെ ദിനംപ്രതിയെന്നോണം അപ്‌‌ഡേറ്റുകളും ലഭ്യമാണ്, ഒട്ടുമിക്ക ലിനക്സ് വിതരണങ്ങളും ഇങ്ങിനെ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഫെഡോറയിലേതു പോലെ സുരക്ഷ മുന്‍നിർത്തിയുള്ള ആപ്ലിക്കേഷനായ എസ്.ഇ.ലിനക്സ് സ്വതവേ ഇന്‍സ്റ്റോൾ ആകുന്നില്ല. സുരക്ഷാ ഉദ്ദേശം മുൻനിർത്തി ആപ്പ്‌‌ആർമർ, ഫയർവാൾ തുടങ്ങിയവ ഉബുണ്ടുവിനൊപ്പം ലഭ്യമാണെങ്കിലും അതു ഗ്രാഫിക്കലായി ക്രമീകരിക്കാനുള്ള ഒന്നും സ്വതവേ ഇന്‍സ്റ്റോൾ ആകുന്നതല്ല.

[തിരുത്തുക] സ്വതന്ത്രമല്ലാത്ത വിതരണങ്ങൾ

ഉബുണ്ടുവിൽ ലഭ്യമായ ത്രിമാന ഡെസ്ക്ക്ടോപ് സജ്ജീകരണം.

വിവിധ ഉപയോഗങ്ങൾക്കനുസൃതമായും വിവിധ ഹാഡ്‌‌വേറുകൾക്ക് യോജിച്ച വിധത്തിലും പ്രൊഫഷണൽ, ഹോം തുടങ്ങി നിരവധി വിന്‍ഡോസ് പതിപ്പുകൾ ലഭ്യമാണ്, അതുപോലെ തന്നെ ഉബുണ്ടുവും വ്യത്യസ്ത പതിപ്പുകളായി എഡ്യുബുണ്ടു, ക്സുബുണ്ടു എന്നിങ്ങനെ ലഭ്യമാണ്. ഈ തരംതിരിവുകൾ വിന്‍ഡോസിലേതിനേക്കാളും ഉബുണ്ടുവിൽ വ്യത്യസ്തമാക്കപ്പെട്ടവയാണ്. ഇന്‍സ്റ്റലേഷന്‍ വിന്‍ഡോസിനെ അപേക്ഷിച്ച് ഉബുണ്ടുവിൽ ലളിതമാണ്. വിന്‍ഡോസ് വിസ്റ്റയിൽ ഇന്‍സ്റ്റലേഷനു ശേഷം ആദ്യം പ്രവേശിക്കുന്നതിനു മുമ്പ് ധാരാളം ക്രമീകരണങ്ങൾ ചെയ്തു കൊടുക്കേണ്ടതുണ്ട്. എന്നാൽ ഉബുണ്ടുവിൽ ഇന്‍സ്റ്റോൾ ചെയ്തതിനു ശേഷം നേരിട്ട് കമ്പ്യൂട്ടറിൽ പ്രവേശിക്കാവുന്നതാണ്. എന്നാൽ പകർപ്പവകാശമുള്ള സാങ്കേതിക വിദ്യകളൊന്നും ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യാത്തതിനാൽ ഏറെ പ്രചാരമുള്ള പല ഫയൽതരങ്ങളും പ്രവർത്തിപ്പിക്കാന്‍ പിന്നീട് അവയ്ക്കാവശ്യമായ സോഫ്റ്റ്‌‌വെയർ ഉബുണ്ടുവിൽ ഇന്‍സ്റ്റോൾ ചെയ്ത് നൽകേണ്ടതാണ്. വിസ്റ്റയിൽ ലഭ്യമായ ത്രിമാന ഡെസ്ക്ക്ടോപ്പും മറ്റും ഉബുണ്ടുവിൽ സ്വതവേ ഉള്ള ഡെസ്ക്ക്ടോപ്പ് എന്‍വിഴന്മെന്റായ ജീനോമിൽ നിരവധി പതിപ്പുകൾ മുമ്പേ ലഭ്യമായിരുന്നു. ഹാർഡ്‌‌വെയർ ആവശ്യതയും ഉബുണ്ടുവിനാണ് കുറവ്. വിന്‍ഡോസ് വിസ്റ്റയോടൊപ്പം വരുന്ന എയ്‌‌റോ ഇന്റഫേസിനു സമാനമായ ബെറിൽ ഇന്റർഫേസ് ഉബുണ്ടുവിലുണ്ട്. പക്ഷേ ബെറിൽ ഉബുണ്ടുവിൽ സ്വതവേ ലഭ്യമല്ല, അതുപോലെ തന്നെ എയ്‌‌റോ എല്ലാ വിന്‍ഡോസ് പതിപ്പുകളിലും ഉണ്ടാവാറില്ല. വിൻഡോസ് വിസ്റ്റയെ അപേക്ഷിച്ച് വിപുലമായ ഹാഡ് വേർ തരങ്ങളിൽ വിൻഡോസ് 7 പ്രവർത്തിക്കും. എന്നിരുന്നാലും പഴയ ഹാഡ് വേറുകളിലെല്ലാം വിൻഡോസ് 7 പ്രവർത്തിക്കണമെന്നില്ല, ഉബുണ്ടു ബഹുഭൂരിഭാഗം ഹാഡ് വേറുകളിലും പ്രവർത്തിച്ചുകൊള്ളും. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ ഭാഗമായി ഉപയോഗിക്കാനുള്ള സൗകര്യം ഉബുണ്ടു 9.10 മുതൽ സ്വതവേ ഉൾപ്പെടുത്തിയിരിക്കുന്നു. വിൻഡോസ് 7-ൽ ഇത്തരത്തിൽ ഒന്നും സ്വതവേ ലഭ്യമല്ല[96]. വിസ്റ്റയിൽ നിന്ന് വിൻഡോസ് സെവനിലേയ്ക്ക് അപ്‌‌ഗ്രേഡ് ചെയ്യൽ എളുപ്പമാണെങ്കിലും, വിസ്റ്റയിലും പഴയ പതിപ്പുകളിൽ നിന്നുള്ള അപ്‌‌ഗ്രേഡിങ് സങ്കീർണ്ണമാണ്. നിലവിൽ പിന്തുണയുള്ള ഏതു പതിപ്പിൽ നിന്നാണെങ്കിലും ഉബുണ്ടുവിന്റെ അപ്‌‌ഗ്രേഡിങ് ലളിതമാണ്. വിൻഡോസ് 7-ൽ സംഗീത, ചലച്ചിത്ര പ്രമാണങ്ങൾക്കായി സൃഷ്ടിച്ചിരിക്കുന്ന മീഡിയ സെന്റർ സൗകര്യത്തിനു സമാനമായ ഒന്നും ഉബുണ്ടുവിൽ ലഭ്യമല്ല. അപ്‌‌ഡേറ്റ് ചെയ്യുമ്പോൾ ഓപ്പറേറ്റിങ് സിസ്റ്റം ഭാഗങ്ങൾ മാത്രമേ വിൻഡോസ് അപ്‌‌ഡേറ്റ് ചെയ്യാറുള്ളു. എന്നാൽ ഓപ്പറേറ്റിങ് സിസ്റ്റം ഭാഗങ്ങൾക്കൊപ്പം ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌‌വേറുകളുടെ മെച്ചപ്പെടുത്തലുകളുടെ തത്സമയ വിവരങ്ങളും ഉബുണ്ടു തിരക്കി, ആവശ്യമെങ്കിൽ അപ്‌‌ഡേറ്റ് ചെയ്യുന്നു[97]വിന്‍ഡോസിനെ അപേക്ഷിച്ചു നോക്കുമ്പോൾ മറ്റേതൊരു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തെ പോലെയും ഉബുണ്ടു സുരക്ഷിതമാണ്. വൈറസ് ആക്രമണങ്ങളും അതുപോലുള്ള പ്രശ്നങ്ങളും ലിനക്സ് കമ്പ്യൂട്ടറുകളിൽ ഉണ്ടാകാറില്ല. എന്നിരുന്നാലും ദിനംപ്രതിയെന്നോണം അപ്‌‌ഡേറ്റുകൾ ഉബുണ്ടുവിനുണ്ടാകുന്നു. സുരക്ഷാ ബഗുകളുടെ ആധിക്യം എന്നതിനേക്കാളും നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായതു കൊണ്ടാണിങ്ങിനെ സംഭവിക്കുന്നത്. സ്വതന്ത്രവും സമൂഹ പിന്തുണയുമുള്ള സോഫ്റ്റ്‌‌വേറുകളിലുള്ള ബഗുകളാണ് വിന്‍ഡോസിനേക്കാളും വേഗത്തിൽ പരിഹരിക്കപ്പെടുന്നതും. വിൻഡോസിലുള്ള സോഫ്റ്റ്‌‌വേറുകളുടെ ഇൻസ്റ്റലേഷൻ, അണിൻസ്റ്റലേഷൻ ഉപകരണത്തേയ്ക്കാളും കൂടുതലായി ഉബുണ്ടു റെപ്പോസിറ്ററിയിൽ ലഭ്യമായ ആയിരക്കണക്കിനു സോഫ്റ്റ്‌‌വേറുകളിൽ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് നേരിട്ട് ഇൻസ്റ്റോൾ ചെയ്യാനുള്ള സൗകര്യം ഉബുണ്ടുവിലുണ്ട്.

ലിനക്സ് പോലെ മാക് ഓ.എസ്സും യുണിക്സിനെ ഉപജീവിച്ച് നിർമ്മിച്ചിട്ടുള്ളതാണ്. എന്നാൽ ഉബുണ്ടു പഴയതും പുതിയതുമായ ഹാർഡ്‌‌വേറുമായി ഒത്തു പ്രവർത്തിക്കുമെങ്കിൽ മാക് ഓ.എസ്സ്. അതിനു വേണ്ടി നിർമ്മിച്ച ഹാർഡ്‌‌വേറുമായോ അല്ലങ്കിൽ താരതമ്യേന പുതിയ ഘടകങ്ങളുമായോ മാത്രമേ ഒത്തു പോകാറുള്ളു. ഉബുണ്ടുവിനൊപ്പം ഫയർഫോക്സും, ഓപ്പൺ ഓഫീസും ഉള്ളതു പോലെ മാൿ ഓഎസ്സിനൊപ്പം സഫാരിയും ഐവർക്ക് സ്യൂട്ടും ലഭിക്കുന്നുണ്ട്. ഇവ എല്ലാ വിതരണങ്ങൾക്കുമൊപ്പം ഉണ്ടായിരിക്കണമെന്നുമില്ല. മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രദാനം ചെയ്യാൻ മാക് ഓഎസ് എക്സിൽ ഉള്ള ഭാഗമാണ് അക്വാ, മുമ്പ് പറഞ്ഞതു പോലെ ഉബുണ്ടുവിലിത് ബെറിൽ, കോമ്പിസ് തുടങ്ങിയവയാണ് കൈകാര്യം ചെയ്യുന്നത്. വീഡിയോ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മാക് ഓ.എസ്. മികച്ചു നിൽക്കുന്നു. സ്ഥിരതയിലും മാക് ഓ.എസ്. പിന്നിലല്ല. എന്നാൽ പ്രവർത്തന മികവിലും മറ്റ് ദൈനംദിന ഉപയോഗങ്ങളിലും ഉബുണ്ടുവാണ് മികച്ചതെന്നു പറയപ്പെടുന്നു.

[തിരുത്തുക] വിമർശനങ്ങൾ

ഡെബിയൻ പദ്ധതി പിന്തുണയ്ക്കുന്നവരുടെ നിശിത വിമർശനത്തിനു ഉബുണ്ടു വിധേയമായിട്ടുണ്ട്. പ്രധാനമായും ഉബുണ്ടുവും ഡെബിയനും തമ്മിലുള്ള പരസ്പര പിന്തുണ ഇല്ലാതെ പോകുന്നതിനാണിതുണ്ടായിട്ടുള്ളത്[98]. ഉബുണ്ടു അടിസ്ഥാനം മുതൽ ഡെബിയനിൽ നിന്നും സൃഷ്ടിക്കണമെന്ന് ഡെബിയന്റെ സ്രഷ്ടാവായ ഇയാൻ മർഡോക്ക് ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു[74]. ഇക്കാര്യങ്ങളിൽ 2006 മെയ് 6-നു ഡെബിയന്റെ മുൻനിര വികസന പങ്കാളികളും മാർക്ക് ഷട്ടിൽവർത്തുമായി സംവാദം നടന്നിരുന്നു[99]. ഉബുണ്ടു ഡെബിയനു നൽകുന്ന പാച്ചുകളിലും ഡെബിയൻ സ്രഷ്ടാക്കൾ സന്തുഷ്ടരല്ല. അവ വളരെയധികം ഉബുണ്ടു ചായ്‌‌വുള്ളതും, പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്. കൂട്ടത്തിൽ, ഡെബിയെനെ ദുർബലപ്പെടുത്തുമെന്നതിനാൽ അവ സ്വീകരിക്കുന്നതു സംബന്ധിച്ചും തർക്കമുണ്ടായിട്ടുണ്ട്.

നോവൽ (ഓപ്പറേറ്റിങ് സിസ്റ്റം) സ്രഷ്ടാവായ ഗ്രെഗ് ക്രോ-ഹാർട്ട്മാൻ ലിനക്സ് കെർണൽ വികസനത്തിൽ ഉബുണ്ടു തീരെ കുറച്ചുമാത്രമേ പങ്കുവഹിക്കുന്നുള്ളു എന്നാരോപിച്ചു. ഉബുണ്ടു വളരെകുറച്ചു പാച്ചുകൾ മാത്രമേ (<1%) ലിനക്സ് കെർണലിനു ഉബുണ്ടു നൽകിയിട്ടുള്ളു[100]. ഉബുണ്ടുവിന്റെ വികസനപ്രക്രിയയിൽ പങ്കെടുക്കുന്ന മാറ്റ് സിമ്മേഴ്സൺ നൽകിയ മറുപടിയിൽ ഇത് പൂർണ്ണമായും ശരിയല്ലെന്നു പറയുകയും ലിനക്സുമായി ബന്ധപ്പെട്ട നിരവധി ആപ്ലിക്കേഷനുകളിൽ (ഉദാ: ജീനോം, കെ.ഡി.ഇ.) ഉബുണ്ടു നൽകുന്ന സേവനങ്ങളെ ഏടുത്തുകാട്ടുകയും ചെയ്തു[101].

[തിരുത്തുക] ഭാവി

ഡെസ്ക്ക്‌ടോപ്പ് വിപണിയില്‍ അതിന്റേതായ സ്ഥാനം ലഭിച്ചതിനാല്‍ ഉബുണ്ടു ഇനി സെര്‍വര്‍ വിപണിയിലും ശ്രദ്ധകേന്ദ്രീകരിക്കും എന്നു മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് പറഞ്ഞിട്ടുണ്ട്. കമ്പനികളും മറ്റും വ്യത്യസ്ത സെര്‍‌വര്‍ ക്ലയന്റ് സാങ്കേതിക വിദ്യകള്‍ ഒരു സ്ഥലത്ത് തന്നെ ഉപയോഗിക്കാന്‍ സാധ്യതയില്ല എന്നാണ് ഇതിനു കാരണമായി ഷട്ടില്‍വര്‍ത്ത് അവകാശപ്പെട്ടത്[102]. അതേ സമയം ഡെസ്ക്ക്‍ടോപ്പ് വിപണിയെ അക്കൂടെ തന്നെ പരിപോഷിപ്പിക്കുകയും ചെയ്യും. ശക്തിയേറിയ കമ്പ്യൂട്ടര്‍ വിന്യാസങ്ങള്‍ക്കായി ക്ലൌഡ് കമ്പ്യൂട്ടിങ് മേഖലയിലേയ്ക്കും ഉബുണ്ടു വികസിക്കാന്‍ പോകുന്നു. ഇപ്പോള്‍ ഇതിനായുള്ള ഒരു ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യയായ യൂക്കാലിപ്റ്റസ്[103] ഉപയോഗിച്ച് പരീക്ഷിച്ചു നോക്കാന്‍[104]ഉബുണ്ടു 9.04 ജോണ്ടി ജാക്കലോപ്പ് സെര്‍വര്‍ അവസരം തരുന്നുണ്ട്. എന്നാല്‍ സെര്‍‌വറുകളില്‍ പരക്കെ ഉപയോഗത്തിലിരിക്കുന്ന ഒറാക്കിള്‍, സാപ് തുടങ്ങി നിരവധി സാങ്കേതിക വിദ്യകള്‍ സ്വതന്ത്രമല്ലാത്തതുകൊണ്ട് സെര്‍‌വര്‍ സാങ്കേതിക വിദ്യയില്‍ എങ്ങിനെയാണ് വിപണിയെ സമീപിക്കേണ്ടത് എന്നതു സംബന്ധിച്ച് ശരിയായ ഒരു തീരുമാനമുണ്ടായിട്ടില്ല. ഇത് ഒറ്റദിവസം കൊണ്ട് സാധിക്കുന്ന ഒന്നല്ല എന്നാണ് ഷട്ടില്‍വര്‍ത്തിന്റെ അഭിപ്രായം. എന്നാല്‍ ഇമെയില്‍ സെര്‍വറുകള്‍ക്കുള്ള സാങ്കേതിക വിദ്യകള്‍ പൂര്‍ണ്ണമായും വികസിപ്പിച്ചെടുക്കാന്‍ ഉബുണ്ടുവിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സ്വതന്ത്രമല്ലാത്ത ഹാഡ് വെയര്‍ ഡ്രൈവറുകള്‍ ഉബുണ്ടുവിലുണ്ട്. അതാത് ഹാഡ് വെയര്‍ നിര്‍മ്മാതാക്കളെ നേരിട്ട് സമീപിച്ച് അവ സ്വതന്ത്രമാക്കാനുള്ള പദ്ധതിയും ഉബുണ്ടുവിനുണ്ട്. പരിപൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള പദ്ധതിയായ ഗോബുണ്ടു പൊതുജനങ്ങള്‍ അത്ര കൈക്കൊള്ളാഞ്ഞതു മൂലം, അത് സമാന തരത്തിലുള്ളതും ഉബുണ്ടു ഉപയോഗിച്ചുള്ളതും എന്നാല്‍ ഉബുണ്ടുവുമായി ഔദ്യോഗിക ബന്ധമൊന്നുമില്ലാത്തതുമായ ന്യൂസെന്‍സ് (gNewSense) എന്ന ഗ്നൂവിന്റെ ഒരു പദ്ധതിയിലേയ്ക്ക് ലയിപ്പിക്കാനാണു സാദ്ധ്യത[105]. ഉബുണ്ടു ഇപ്പോള്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നതു മൂലം, അവയുടെ സോഴ്സ് ഏവര്‍ക്കും ലഭ്യമാണ്. അതുകൊണ്ട് തന്നെ ഒരു കാര്യം ചെയ്യാനായി വ്യത്യസ്തങ്ങളായ രീതിയില്‍ ഈ സോഴ്സ് കോഡുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വ്യത്യസ്ത സോഫ്റ്റ്‌വേറുകള്‍ ഉണ്ടാകാം. ഇത് ഇപ്പോള്‍ തന്നെ ഓരോ ഉപയോക്താവിനും അവരവര്‍ക്ക് താത്പര്യമുള്ള വിധത്തില്‍ സോഫ്റ്റ്‌വേറുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു, ഭാവിയിലേതെങ്കിലും സോഫ്റ്റ്‌വെയറുകള്‍ അവയുടെ സ്രഷ്ടാക്കള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ മറ്റാര്‍ക്കെങ്കിലും അവ പിന്തുടര്‍ന്ന് തുടര്‍വികസനം സാധ്യമാക്കാനുള്ള അവസരം ഇതുമൂലം ഉണ്ട്. കാനോനിക്കലിനോ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിനോ എന്തെങ്കിലും സംഭവിച്ചാലോ അല്ലങ്കില്‍ കാനോനിക്കല്‍ ഉബുണ്ടുവിനുള്ള പിന്തുണ അവസാനിപ്പിച്ചാലോ ഉബുണ്ടു പദ്ധതിയ്ക്ക് യാതൊരു തളര്‍ച്ചയും വരാതിരിക്കാനായി ഇപ്പോള്‍ സജീവമല്ലങ്കിലും ഉബുണ്ടു ഫൌണ്ടേഷന്‍ എന്നൊരു ഫൌണ്ടേഷന്‍ ഷട്ടില്‍വര്‍ത്ത് സ്ഥാപിച്ചിട്ടുണ്ട്. അത്തരമൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഉബുണ്ടു ഫൌണ്ടേഷന് ഷട്ടില്‍‌വര്‍ത്ത് തന്നെ ഒരു കോടി ഡോളര്‍ സംഭാവന നല്‍കിയിട്ടുമുണ്ട്.

[തിരുത്തുക] അവലംബം

  1. Ubuntu 9.10 Desktop Edition puts the user at the heart of its new design
  2. Ubuntu 9.10 (Karmic Koala) Release Candidate
  3. The UltraSPARC and UltraSPARC T1 platforms are only supported by the Server Edition.
  4. Frequently Asked Questions. Ubuntu. ശേഖരിച്ചത് 2008-05-13.
  5. Ubuntu Documentation: About the Name
  6. 2006 Desktop Linux Market survey (2006-08-29). ശേഖരിച്ചത് 2009-05-03.
  7. 7.0 7.1 2007 Desktop Linux Market survey (2007-08-21). ശേഖരിച്ചത് 2008-08-19.
  8. Mark Shuttleworth » Blog Archive » The Art of Release. www.markshuttleworth.com. ശേഖരിച്ചത് 2008-05-13.
  9. Ubuntu 8.04 LTS Desktop Edition Released. www.ubuntu.com. ശേഖരിച്ചത് 2008-05-13.
  10. Ubuntu Mobile Internet Device (MID) Edition. ശേഖരിച്ചത് 2009-01-13.
  11. About Ubuntu. Canonical Ltd.. ശേഖരിച്ചത് 2006-04-25.
  12. 12.0 12.1 12.2 12.3 12.4 Keir Thomas (2009). Ubuntu Pocket Guide and Reference. MacFreda Publishing. ISBN 978-1440478291. http://www.ubuntupocketguide.com. 
  13. 5.04 Release Notes. Canonical Ltd. (2005-04-08). ശേഖരിച്ചത് 2008-08-19.
  14. RootSudo. ശേഖരിച്ചത് 2008-08-19.
  15. Ubuntu 8.10 Persistent Flash Drive Installation. Pendrivelinux.com.
  16. Shuttleworth, Mark (2004-10-20). Ubuntu 4.10 announcement. ubuntu-announce mailing list. ശേഖരിച്ചത് 2008-08-19.
  17. DevelopmentCodeNames - Ubuntu Wiki. Wiki.ubuntu.com. ശേഖരിച്ചത് 2008-10-19.
  18. Ubuntu 7.04 Adds a Migration Tool. Integrity Enterprises. ശേഖരിച്ചത് 2008-08-19.
  19. Migration Assistant in Launchpad. Launchpad.net. ശേഖരിച്ചത് 2008-06-02.
  20. Zimmerman, Matt. Announcing Beta release of Ubuntu 6.06 LTS. ശേഖരിച്ചത് 2008-08-19.
  21. LTS - Ubuntu Wiki.
  22. Ubuntu to Mainline kernel version mapping (supported versions) (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ജൂൺ 2009.
  23. 23.0 23.1 Announcing Ubuntu 4.10 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  24. Ubuntu 4.10: End of support cycle (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  25. 25.0 25.1 Announcing Ubuntu 5.04 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  26. Ubuntu 5.04 reaches end-of-life on 31 October 2006 (ഇംഗ്ലീഷ്). ശേഖരിച്ചത് 24 ഫെബ്രുവരി 2008.
  27. 27.0 27.1 Announcing Ubuntu 5.10 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  28. Ubuntu 5.10 reaches end-of-life on Apr13th 2007 (ഇംഗ്ലീഷ്). ശേഖരിച്ചത് 24 ഫെബ്രുവരി 2008.
  29. 29.0 29.1 Announcing Ubuntu 6.06 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  30. 30.0 30.1 Announcing Ubuntu 6.10 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  31. Fine del ciclo di vita per Ubuntu 6.10. ശേഖരിച്ചത് 13 ഏപ്രിൽ 2008.
  32. Announcing Ubuntu 7.04 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  33. Ubuntu 7.04 Release Notes (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  34. Announcing Ubuntu 7.10 (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  35. Ubuntu 7.10 Release Notes (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  36. 36.0 36.1 Introducing the Hardy Heron (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  37. ഇംഗ്ലീഷ് Next Ubuntu release to be called Intrepid Ibex, due in 30 October. ശേഖരിച്ചത് 2008-02-20.
  38. Milestone ubuntu-8.10 for Ubuntu due 2008-10-30 (ഇംഗ്ലീഷ്). ശേഖരിച്ചത് 28 ഏപ്രിൽ 2008.
  39. Planning for Ubuntu 8.10 - The Intrepid Ibex (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ഫെബ്രുവരി 2008.
  40. ZA Tech Show: Episode 14 featuring Mark Shuttleworth (ഇംഗ്ലീഷ്). ശേഖരിച്ചത് 23 ജൂലൈ 2008.
  41. Introducing the Jaunty Jackalope. ശേഖരിച്ചത് 10 settembre 2008ഇംഗ്ലീഷ്.
  42. Dopo Ubuntu 8.10? Jaunty Jackalope!. ശേഖരിച്ചത് 10 settembre 2008.
  43. Ubuntu 9.04 Technical Overview (ഇംഗ്ലീഷ്). ശേഖരിച്ചത് 28 marzo 2009.
  44. Introducing the Jaunty Jackalope (ഇംഗ്ലീഷ്). ശേഖരിച്ചത് 19 settembre 2008.
  45. Introducing the Karmic Koala, our mascot for Ubuntu 9.10 (ഇംഗ്ലീഷ്). ശേഖരിച്ചത് 20 ഫെബ്രുവരി 2009.
  46. Rilasciata Ubuntu 9.10 Alpha 5. ശേഖരിച്ചത് 12 ഏപ്രിൽ 2009.
  47. KarmicReleaseSchedule (ഇംഗ്ലീഷ്). ശേഖരിച്ചത് 4 Settembre 2009.
  48. Anche Ubuntu fra le nuvole. ശേഖരിച്ചത് 23 ഫെബ്രുവരി 2009.
  49. Grub2 predefinito in Karmic Koala
  50. Morphing Windows Launchpad-ൽ
  51. Karmic and Morphing Windows
  52. ANN: Kernel Mode-Setting for Intel Graphics
  53. DevelopmentCodeNames. ശേഖരിച്ചത് 21 settembre 2009.
  54. ഇംഗ്ലീഷ് Notizia pubblicata sul portale di Softpedia. ശേഖരിച്ചത് 28 settembre 2009.
  55. DistroWatch (ഇംഗ്ലീഷ്). DistroWatch. ശേഖരിച്ചത് 26 ഒക്റ്റോബര്‍ 2009.
  56. Ubuntu Ecosystem (ഇംഗ്ലീഷ്). ഉബുണ്ടു. ശേഖരിച്ചത് 26 ഒക്റ്റോബര്‍ 2009.
  57. പൊതു ചോദ്യങ്ങള്‍ (മലയാളം). ന്യൂസെന്‍സ്. ശേഖരിച്ചത് 26 ഒക്റ്റോബര്‍ 2009.
  58. Mark Sanborn (04 മെയ് 2009). 20 Ubuntu Derivatives You Should Know About (ഇംഗ്ലീഷ്). nixtutor.com. ശേഖരിച്ചത് 26 ഒക്റ്റോബര്‍ 2009.
  59. 59.0 59.1 Ubuntu System Requirements. ശേഖരിച്ചത് 2008-06-13.}
  60. 60.0 60.1 Preparing to Install. ശേഖരിച്ചത് 2008-06-13.}
  61. 61.0 61.1 61.2 61.3 Ubuntu Desktop Edition. ശേഖരിച്ചത് 2008-06-13.
  62. Jaunty Jackalope ARM'd and ready (2009-04-20). ശേഖരിച്ചത് 2009-07-25.
  63. Ubuntu 7.10 (Gutsy Gibbon). ശേഖരിച്ചത് 2008-06-13.
  64. Ubuntu to Support Sun 'Niagara' Platform.
  65. Technical Board Decision - February 2007. ശേഖരിച്ചത് 2008-06-13.
  66. Get Xubuntu. ശേഖരിച്ചത് 2008-06-13.
  67. ubuntu/components. ശേഖരിച്ചത് 2008-08-19.
  68. ubuntu/components. Canonical Ltd.. ശേഖരിച്ചത് 2008-08-19.
  69. SRU Verification. Canonical Ltd.. ശേഖരിച്ചത് 2009-04-02.
  70. StableReleaseUpdates. Canonical Ltd.. ശേഖരിച്ചത് 2009-04-02.
  71. (in ഇംഗ്ലീഷ്) Install .rpm Files in Ubuntu. ubunutgeek.com. 20 ഡിസംബർ 2006. http://www.ubuntugeek.com/install-rpm-files-in-ubuntu.html. Retrieved on 24 ഒക്ടോബർ 2009. 
  72. ubuntu/history "The Ubuntu Story". ശേഖരിച്ചത് 2008-08-19.
  73. Mark Shuttleworth on binary compatibility. ശേഖരിച്ചത് 2008-08-19.
  74. 74.0 74.1 Ubuntu vs. Debian, reprise (2005-04-20). ശേഖരിച്ചത് 2007-10-21.
  75. http://help.ubuntu.com/
  76. http://www.ubuntu.com/support/communitysupport
  77. https://wiki.ubuntu.com/
  78. https://answers.launchpad.net/ubuntu
  79. http://www.ubuntu.com/support/paid
  80. http://planet.ubuntu.com/
  81. https://wiki.ubuntu.com/BugSquad
  82. Translations - Ubuntu Wiki (ഇംഗ്ലീഷ്). ഉബുണ്ടു. ശേഖരിച്ചത് 26 ഒക്ടോബർ 2009.
  83. Vance, Ashlee (January 2009). A Software Populist Who Doesn’t Do Windows. ശേഖരിച്ചത് 2009-02-22.
  84. Dawson, Christopher (June 2009). Ubuntu a minor player? Not outside the States. ശേഖരിച്ചത് 2009-06-18.
  85. LinuxWorld Expo UK 2005 (PDF). ശേഖരിച്ചത് 2008-08-19.
  86. Ubuntu - A New Approach to Desktop Linux. ശേഖരിച്ചത് 2008-08-19.
  87. Linux in Government: Linux Desktop Reviews, Part 6 - Ubuntu. ശേഖരിച്ചത് 2008-08-19.
  88. McAllister, Neil (January 2008), "Gutsy Gibbon: Desktop Linux OS Made Easy", PC World 26 (1): 84, http://www.pcworld.com/article/138884/first_look_ubuntu_710_desktop_linux.html, retrieved on 2008-08-19 
  89. Best of open source in platforms and middleware. ശേഖരിച്ചത് 2008-06-13.
  90. Strohmeyer, Robert (2008-06-02). Desktop Linux Face-Off: Ubuntu 8.04 vs. Fedora 9. PC World. International Data Group. ശേഖരിച്ചത് 2008-08-19.
  91. Every Student in the Republic of Macedonia to Use Ubuntu-Powered Computer Workstations | Ubuntu
  92. Todd R. Weiss (09 ഒക്ടോബർ 2008). Wikipedia simplifies IT infrastructure by moving to one Linux vendor (ഇംഗ്ലീഷ്). ComputerWorld.com. ശേഖരിച്ചത് 27 ഒക്ടോബർ 2009.
  93. Ubuntu Vs Fedora (ഇംഗ്ലീഷ്). Polishlinux.org. ശേഖരിച്ചത് സെപ്റ്റംബർ 11.
  94. Christopher Smart (17 ജൂൺ 2009). Having Yum for Breakfast (ഇംഗ്ലീഷ്). Linux Magazine. ശേഖരിച്ചത് 25 ഒക്ടോബർ 2009.
  95. Ubuntu Vs Debian (ഇംഗ്ലീഷ്). Polishlinux.org. ശേഖരിച്ചത് സെപ്റ്റംബർ 11.
  96. [Anderson]. "Review: Ubuntu 9.10 v Windows 7", Guardian, 27 ഒക്ടോബർ 2009. ശേഖരിച്ചത് 02 നവംബർ 2009. (ഇംഗ്ലീഷ്) 
  97. Alan Stevens (26 ഒക്ടോബർ 2009). Windows 7 v Ubuntu 9.10: an illustrated guide (ഇംഗ്ലീഷ്). ZDnet. ശേഖരിച്ചത് 02 നവംബർ 2009.
  98. ഇയാൻ മർഡോക്ക് (11 ഏപ്രിൽ 2005). Can’t we all just get along? (ഇംഗ്ലീഷ്). ശേഖരിച്ചത് 27 ഒക്ടോബർ 2009.
  99. Minutes of an Ubuntu-Debian discussion that happened at Debconf (ഇംഗ്ലീഷ്). debian.org (28 ജൂൺ 2006). ശേഖരിച്ചത് 27 ഒക്ടോബർ 2009.
  100. linux kernel monkey log (ഇംഗ്ലീഷ്). kroah.com. ശേഖരിച്ചത് 27 ഒക്ടോബർ 2009.
  101. Greg Kroah-Hartman’s Linux Ecosystem (ഇംഗ്ലീഷ്). alcor.net (17 സെപ്റ്റംബർ 2008). ശേഖരിച്ചത് 27 ഒക്ടോബർ 2009.
  102. Mark Shuttleworth on the future of Ubuntu. lwn.net. ശേഖരിച്ചത് 2009-08-19.
  103. Open Source. eucalyptus.com. ശേഖരിച്ചത് 2009-08-19.
  104. JauntyJackalope/TechnicalOverview. ubuntu. ശേഖരിച്ചത് 2009-08-19.
  105. Rethinking Gobuntu. ubuntu. ശേഖരിച്ചത് 2009-08-19.

[തിരുത്തുക] കുറിപ്പ്

കുറിപ്പ് (ക):

ഡെസ്ക്‍ടോപ്പ് പി.സി. വിപണന പങ്കില്‍ മൈക്രോസോഫ്റ്റിനാണ് ബഹുഭൂരിഭാഗം പങ്കും, ഇതൊരു ബഗ് ആണ്. ഉബുണ്ടു ഇതു ശരിയാക്കാനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2004 -ല്‍ ഉബുണ്ടു നിര്‍മ്മിച്ചപ്പോള്‍ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് അതിന്റെ ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ കുറിച്ച ആദ്യ ബഗ് (Bug #1 in Ubuntu: “Microsoft has a majority market share”. Ubuntu. ശേഖരിച്ചത് 2009-August-15.)


[തിരുത്തുക] വിക്കിപ്പീഡിയക്ക് പുറത്തേയ്ക്കുള്ള കണ്ണികള്‍


"http://ml.wikipedia.org/wiki/%E0%B4%89%E0%B4%AC%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍